ഗവ. എച്ച് എസ് എസ് പനമരം

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 200320091234 (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് പനമരം
വിലാസം
പനമരം

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
08-09-2017200320091234



ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങള്‍ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് ​​ ​എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളില്‍ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാര്‍ സൈനികാസ്ഥാനം നിര്‍മ്മിച്ചത്. കോട്ടക്കുന്ന് ​എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കോട്ടക്കിടങ്ങിന്റെ അവശേഷിപ്പുകള്‍ ഇന്നുമിവിടെ കാണാം. തലയ്ക്കല്‍ ചന്തുവിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയതും ഇവിടെ വച്ചാ​ണ്. അതിന്റെ സ്മാരകമാണ് സ്കൂളിനു സമീപം കാണുന്ന കോളിമരം.

നേട്ടങ്ങള്‍

എസ് എസ് എല്‍ സി വിജയശതമാനം

വര്‍ഷം ശതമാനം
2007 96.38
2008 99.37
2009 99.58
2010 89
2011 85
2012 87.63
2013 92.68
2014 90.35
2015 98.94
2016 86.45

ഭൗതികസൗകര്യങ്ങള്‍

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
  • സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
  • വിശാലമായ ഐ.ടി ലാബ്.
  • സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂള്‍ ബസ് സൗകര്യം.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്ബ്
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്ബ്
ഐ.ടി ക്ലബ്ബ്

മുന്‍ സാരഥികള്‍

വര്‍ഷം പ്രധാനാധ്യാപകന്‍
1991 സി ടി അബ്രഹാം
1992 ആനന്ദവല്ലി
1993 വി പി ഗോപാലന്‍
1994
1995 എം കെ അപ്പുണ്ണി, സി പദ്മിനി
1996 എന്‍ രാജന്‍
1997 പി ടി എലിസബത്ത്, ടി മാധവന്‍
1998-1999 ടി മാധവന്‍
2000-2003 ടി എം ജോര്‍ജ്ജ്
2004 ഇ പി രമണി
2005 ഗ്രേസമ്മ ജേക്കബ്
2006 പദ്മാവതി അമ്മ
2007 പി ഗൗരി
2008 കെ സരോജ, മേരി ജോസ്
2009 കെ ടി മോഹന്‍ദാസ്
2010 വി വി തോമസ്
2011 എം മുകുന്ദന്‍
2012-2013 ആര്‍ ഹരിപ്രിയ
2014-2015 വാസുദേവന്‍ കെ എ
2015-2016 റോസമ്മ സാലിഗ്രാമത്ത്

2016-2017

ശശിധരന്‍ പി

വഴികാട്ടി

{{#multimaps:11.740484, 76.073970 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പനമരം&oldid=384387" എന്ന താളിൽനിന്ന് ശേഖരിച്ചത്