ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/നാഷണൽ കേഡറ്റ് കോപ്സ്-17

19:12, 5 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vivekkj (സംവാദം | സംഭാവനകൾ) ('ശ്രീ. ഇ. കെ. ലോനപ്പന്‍ മാസ്റ്റര്‍ ആരംഭിച്ച എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീ. ഇ. കെ. ലോനപ്പന്‍ മാസ്റ്റര്‍ ആരംഭിച്ച എന്‍.സി.സി. 1961 -ല്‍ അദ്ദേഹം എന്‍.സി.സി. ഓഫീസറായി പോയപ്പോള്‍ ശ്രീ. എം.എ. രാമകൃഷ്ണ മാസ്റ്റര്‍ നടത്തിപോന്നു. പിന്നീട് ഇ.കെ. ലോനപ്പന്‍ മാസ്റ്റര്‍ എന്‍.സി.സിയുടെ ചുമതല വഹിച്ചു. 23 കേഡറ്റുകളായി ആരംഭിച്ച എന്‍.സി.സി. ഗ്രൂപ്പ് ഇന്ന് 125 കേഡറ്റുകളുള്ള 23 കേരള ബി.എന്‍.എന്‍.സി.സി തൃശ്ശൂരിന്റെ കീഴില്‍ ഒരൊന്നാന്തരം ഗ്രൂപ്പായി വളരുകയാണ്. ഇപ്പോള്‍ എന്‍. സി.സി. മാസ്റ്ററായി ശ്രീ. ജോബിന്‍ മാഷാണ് ചുമതല വഹിക്കുന്നത്. കഴിഞ്ഞ മുന്നുവര്‍ഷമായി തുടര്‍ച്ചയായി ഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ കൊടകരയിലെ ഗവ. നാഷണല്‍ ബോയ്സ് സ്ക്കളിലെ ചുണകുട്ടന്‍മാര്‍ പങ്കെടുത്തിരുന്നു. കൂടാതെ ഏറ്റവും നല്ല എന്‍.സി.സി. ഓഫീസര്‍ എന്നതിനുള്ള അവാര്‍ഡും ശ്രീ. ജോസ് മാഷ് 2003 -ല്‍നേടുകയുണ്ടായി. എന്‍. സി.സി. കേഡറ്റുകളുടെ സ്വഭാവ രൂപീകരണത്തിനും നേതൃത്വ പരിശീലത്തിനും അച്ചടക്കത്തിനും സേവന മനോഭാവത്തിനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിപോരുന്നു.