നാട്ട്ചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകള്‍ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകള്‍ രചിച്ച് മുന്നേറുന്ന കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്ന് 125-ാം പിറന്നാളിന്റെ നിറവിലാണ്. നൂല്‍പ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാന്‍ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു. ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളില്‍ മികവുകളുടെ വര്‍ണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങള്‍ക്ക് ഊടും പാവും തീര്‍ത്ത്, ഗ്രാമചേതനക്ക് പുത്തനുണര്‍വ്വ് പകര്‍ന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയര്‍ത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവര്‍ത്തിതമായപ്പോള്‍ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകര്‍തൃ സമിതി എന്നിവയുടെ കര്‍മ്മ പദ്ധതികള്‍ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂല്‍പ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സില്‍ ആഴത്തില്‍ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ മാറിയിരിക്കുന്നു.കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് കല്ലൂര്‍ ഗവ. ഹൈസ്കൂള്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് കല്ലൂര്‍ ഗവ. ഹൈസ്കൂള്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒന്നാം തരം മുതല്‍ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.കല്ലൂര്‍,മുത്തങ്ങ,പൊന്‍കുഴി,തകരപ്പാടി,കോളൂര്‍,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എല്‍ പി എസ് മുത്തങ്ങ, ജി എല്‍ പി എസ് കല്ലുമുക്ക്, ശ്രീജയ എ എല്‍ പി എസ് നെന്മേനിക്കുന്ന്,എ എല്‍ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ അഡ്മിഷന്‍ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊന്‍കുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളില്‍നിന്നും കുട്ടികള്‍ എത്തുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്.

ഗവ. എച്ച് എസ് കല്ലൂർ
വിലാസം
കല്ലൂര്‍

വയനാട് ജില്ല
സ്ഥാപിതം16 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-08-2017Ghskalloor




ചരിത്രം

കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് കല്ലൂര്‍ ഗവ. ഹൈസ്കൂള്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒന്നാം തരം മുതല്‍ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.കല്ലൂര്‍,മുത്തങ്ങ,പൊന്‍കുഴി,തകരപ്പാടി,കോളൂര്‍,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എല്‍ പി എസ് മുത്തങ്ങ, ജി എല്‍ പി എസ് കല്ലുമുക്ക്, ശ്രീജയ എ എല്‍ പി എസ് നെന്മേനിക്കുന്ന്,എ എല്‍ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ അഡ്മിഷന്‍ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊന്‍കുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളില്‍നിന്നും കുട്ടികള്‍ എത്തുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂര്‍ ഗവ ഹൈസ്ക്കൂള്‍. ഈ വിദ്യാലയം 1889 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകന്‍ തലശ്ശേരി സ്വദേശിയായ ശ്രീ മാധവന്‍ നായരാണ്' സാമൂഹ്യ രാഷ്ട്രീയ സാഹചര്യം ഇന്നത്തെ തമിഴ്നാട്, കര്‍ണ്ണാടകയുടേയും ആന്ധ്രയുടേയും ചില ഭാഗങ്ങള്‍, കേരളത്തിലെ മലബാര്‍ എന്നിവ ഉള്‍പ്പെട്ട പ്രദേശമായിരുന്നു. വിദ്യാലയത്തിന്റെ ആരംഭം ബ്രിട്ടീഷ് സര്‍ക്കാറിന്റെ നിയമപരമായ തീരുമാനത്തിന്റെ ഫലമാണെന്ന് കരിതപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് കുറേയേറെ സാക്ഷരര്‍ ഉണ്ടാകേണ്ടത് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ആവശ്യമായിരുന്നു. ആദ്യകാലത്ത് വളരെ കുറച്ച് കുട്ടികള്‍ മാത്രമേ അധ്യായത്തിന് എത്തിയിരുന്നുള്ളൂ.ഇവരില്‍ മിക്കവരും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ശ്രീ മാധവന്‍ നായര്‍ക്ക് ശേഷം ഇവിടെ സേവനമനുഷ്ഠിച്ചവരില്‍ ശ്രീ അമ്പക്കുറുപ്പ്, ഗോപാലന്‍ നമ്പ്യാര്‍, ബാലന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.1889 മുതല്‍ 1956 വരെയുള്ള കാലഘട്ടത്തില്‍ സ്ക്കൂള്‍ പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതായി കരുതപ്പെടുന്നു. സ്ക്കൂളിന്റെ ആദ്യക്കാലത്തെ പേരിനെ സംബന്ധിച്ച് ഒരഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല.1939 ലെ കുട്ടികളുടെ ഹാജര്‍ പട്ടിക പരിശോധിച്ചതില്‍ ഹിന്ദുബോര്‍ഡ് ബോയ്സ് എലമെന്ററി സ്ക്കൂള്‍ എന്നാണ് സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. 1956 -ല്‍ സ്ഥാപനം അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.6,7 എന്നീ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയതോടെ കല്ലൂരിലെ സൗകര്യങ്ങള്‍ വളരെ പരിമിതമായി തീര്‍ന്നു. കല്ലൂര്‍ 66 ല്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു. തെക്കന്‍ കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരും ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരെ വയനാട്ടില്‍ പുനരധിവസിപ്പിച്ചതിന്റെ ഫലമായി എത്തിയവരും ചേര്‍ന്നതോടെ വിദ്യാലയത്തില്‍ പഠിക്കാന്‍ കൂടുതല്‍ കുട്ടികള്‍ വന്നു. കര്‍ത്താവ് മാഷ് എന്നറിയപ്പെട്ടിരുന്ന ഒരദ്ധ്യാപകനായിരുന്നു യു പി സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍.ഇപ്പോള്‍ 1, 2 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഓടിട്ട കെട്ടിടമാണ് ആദ്യം നിര്‍മ്മിച്ചത്. വള്ളിയില്‍ മുഹമ്മദ് ഹാജിയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണല്‍ പുറമ്പോക്കായി നീക്കിവെച്ചിരുന്ന 66 ലെ സ്ഥലം 1949 ല്‍ സ്ക്കൂളിനു വേണ്ടി വിട്ടുകൊടുത്തതായി ശ്രീ എ വി ശങ്കു അധികാരി സാക്ഷ്യപ്പെടുത്തുന്നു.ഹൈസ്ക്കൂളിന്റെ ആരംഭം ബത്തേരിയിലേക്ക് ഗതാഗത സൌകര്യം വളരെ പരിമിതമായിരുന്നു. ഹൈസ്ക്കൂള്‍ പഠനത്തിന് കാല്‍ നടയായി ബത്തേരിയില്‍ പോകേണ്ടിയിരുന്നതും ചെലവ് താങ്ങാനാവാത്തതും പ്രൈമറി തലത്തോടെ പലരുടേയും പഠനം നിലയ്ക്കാന്‍ കാരണമായി. 1974-ല്‍ നൂല്‍പ്പുഴ യു പി സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ശക്തമായ ഒരു ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. സ്ക്കൂള്‍ ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് സര്‍ക്കാരില്‍ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി, ശ്രീ മാത്യൂ, വി ജോണ്‍, ശ്രീ സി രാമന്‍കുട്ടി, ശ്രീ ടി ഹുസൈന്‍, ശ്രീ എ കെ അഹമ്മദ്, ശ്രീ എന്‍ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പന്‍ നൂല്‍പ്പുഴ ഗവ. ഹൈസ്ക്കൂള്‍ ഉല്‍ഘാടനം ചെയ്തതോടെ കല്ലൂര്‍ നിവാസികളുടെ സ്വപ്നം സാര്‍ത്ഥകമായി.ശ്രീ സദാനന്ദന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ശ്രീമതി നാരായണികുട്ടി, ഭാസ്കരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു. 1995- 96 വര്‍ഷത്തില്‍ നൂല്‍.പ്പുഴ ഗവ ഹൈസ്ക്കൂള്‍ എന്ന പേര് ഗവ ഹൈസ്ക്കൂള്‍ കല്ലൂര്‍ എന്നായി. 2010 ല്‍ കല്ലൂര്‍ ഗവ.ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍പ്പെട്ടു. കൊമേഴ്സ് ഹ്യുമാണിറ്റീസ് എന്നീ വിഭാഗങ്ങളില്‍ ഓരോബാച്ചുവീതമാണ് ഇന്നിവിടെ പ്രവര്‍ത്തിക്കുന്നത്. ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത് ഈ വിദ്യാലയത്തില്‍ നിന്നും പത്താം തരം വിജയിച്ചെത്തുന്ന വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിനുള്ള സാഹചര്യം സംജാതമാക്കിയിരിക്കുന്നു. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും വലിയൊരു ശതമാനം കുട്ടികള്‍ പഠനത്തിനായി ഈ വിദ്യാലയത്തിലെത്തുന്നു എന്നത് അഭിമാനകരമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അതിര്‍വരമ്പുകള്‍ക്കപ്പുറം സമത്വത്തിന്റെ കാഴ്ചയുമായി ജനകീയ വിദ്യാലയമെന്ന നിലയിലേക്കുയരുവാന്‍ ഇന്നീ വിദ്യാലയത്തിനായിരിക്കുന്നു.2014 വര്‍ഷം ഈ വിദ്യാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അധ്യാപകര്‍

  • രവീന്ദ്രന്‍ ഇ എന്‍ എച്ച് എം
  • ബേബി റീന
  • സുരേന്ദ്രന്‍ എം കെ
  • സുധ ടി
  • ബഷീര്‍ സി എം
  • സിനി വി
  • രതീഷ് കുമാര്‍ ബി
  • ലീല കെ ജി
  • ശാരദ ടി ആര്‍
  • ധന്യ കെ ടി
  • നിധി കെ
  • രമ്യ കെ ആര്‍
  • മുജീബ് റഹ്‌മാന്‍ മാഞ്ചരി
  • നിഷാദ് ഡബ്ല്യ എ
  • അഖില കെ
  • മേഴ്‌സി ജോസഫ്
  • വിജയ കെ കെ
  • മാളു കെ
  • രാജന്‍ എം
  • രാജു ജെ എ
  • കമലാക്ഷി കെ എം
  • മീനാക്ഷി വി
  • ശ്യാമള
  • രമ്യ ഒ ആര്‍
  • സൂസന്ന ടി എം
  • രൂപ എം ജെ
  • രജിത
  • ഗോപിക
  • സത്യഭാമ കെ കെ
  • പ്രഭിത കെ
  • ജിജ സി
  • ശിഹാബുദ്ദീന്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കല്ലൂർ&oldid=381249" എന്ന താളിൽനിന്ന് ശേഖരിച്ചത്