എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്
വിലാസം
കണ്ടശ്ശാങ്കടവ്

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009S.H.OF.MARY'S.KANDASSANKADAVU




ചരിത്രം

എസ്.എച്ച്.ഓഫ്.മേരീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂള്‍


1924ജൂണ്മാസം ഒന്നാം തിയതി കണ്ടശ്ശാംകടവ് സേക്രഡ് ഹാര്‍ട്ട് ഓഫ് മേരീസ് മഠത്തിനോടനുബന്ധിച്ച കെട്ടിടത്തില്‍ ആരംഭിച്ച അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് ആണ‍് ഇന്ന് തൃശ്ശൂര്‍ പട്ടണത്തിലെ തന്നെ എണ്ണപ്പെട്ട ഒരു വിദ്യാലയമായി മാറിയിരിക്കുന്നത്.1910 ല്‍ കണ്ടശ്ശാംകടവ് പള്ളിമുറ്റത്ത് ആരംഭിച്ച ബാലികാ പാഠശാല അതിന്റെ നടത്തിപ്പില്‍ അനുഭവപ്പെട്ട അസൗകര്യങ്ങളെതുടര്‍ന്ന് സര്‍ക്കാരിന് വിട്ടുകൊടുത്തിരുന്നെങ്കിലും 1925 മെയ് 25-നു പലരുടെയും അശ്രാന്ത പരിശ്രമഫലമായി അത് സര്‍ക്കാരില്‍നിന്ന് തിരിച്ചെടുത്ത് കര്‍മ്മലീത്താ സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ .സിസ്റ്റര്‍ സ്കൊളാസ്റ്റിക്കയുടെ കരങ്ങളിലൂടെ വളര്‍ന്നു വന്ന ഈ സ്ഥാപനം 1947 ല് ഹൈസ്ക്കൂള് ആയി ഉയര്ത്തപ്പെട്ടപ്പോള് ബാലാരിഷ്ടതകള് എല്ലാം ഉള്‍ക്കൊണ്ടത് റവ.സി.കൊറസീനയാണ‍്.1950 ല് തന്നെ വിദ്യാര്ത്ഥിനികളെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ പങ്കെടുപ്പിക്കുകയും പ്രശസ്തമായ വിജയം കൈവരിക്കുകയും ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ പ്രശസ്തി നിലനിര്‍ത്തുന്നു.പല വര്‍ഷങ്ങളിലും 100 % വിജയം കരസ്ഥമാക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാര്‍ഹം തന്നെയാണ‍്. കലാസാഹിത്യ രംഗങ്ങളിലും സ്പോര്‍ട്സ് വിഭാഗത്തിലും പ്രശസ്തമായ വിജയം കരസ്ഥമാക്കുന്നതില്‍ ഈ വിദ്യാലയം മുന്‍പന്തിയില്‍ തന്നെയാണ‍്.ഊര്‍ജസ്വലതയോടെ പ്രവര്ത്തിക്കുന്ന ഒരു ഗേള്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്.1985-86 ല് സ്റ്റുഡന്ഡ് ഗൈഡ് പ്രവര്ത്തനങ്ങളില്‍ Meritorious Service നുള്ള Model of Merit അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സി.അലക്സാണ്ട്റിയക്ക് ലഭിച്ചു.എല്ലാ വര്‍ഷവും പ്രസിഡന്റ് ഗൈഡ് എന്ന ബഹുമതി പല വിദ്യാര്ത്ഥിനികള്ക്കും ലഭിച്ചുപോരുന്നു. ഹൈസ്ക്കൂള്‍ ആരംഭത്തില്‍ പ്രധാനദ്ധ്യാപികയായ സി.കൊറസീനയെ തുടര്‍ന്ന് സി.അബ്രഹാം, സി.അറ്റ്ട്രാക്റ്റ, സി.ആന്‍ഡൂസ്, സി.അലക്സാണ്ടറിയ ,സി. കാരിത്താസ് ,സി.ലിസ്ബത്ത്.സി.ബാസിം, സി,മേഴ്സീന,സി.ഹിത,റോസി.കെ.എന്‍,സി. സുദീപ, എന്നിവരുടെ കര്‍മ്മനിരതവും പരിപാവനവുമായ കരങ്ങളിലൂടെ ഉത്തരോത്രം മുന്നോട്ട് കുതിച്ച ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സി.സജീവയാണ്. അര്‍പ്പണ മനോഭാവത്തോടെ കര്‍മ്മരംഗത്തേക്ക് കടന്നുവരുന്ന പ്രഗത്ഭമതികളായ ഭരണസാരഥികളോട് ചേര്‍ന്ന് സഹാദ്ധ്യാപികമാരും പ്രവര്‍ത്തിക്കുന്നതാണ് ഇതിന്റെ വിജയരഹസ്യം .ഇന്ന് 25 ഡിവിഷനുകളിലായി 1219 വിദ്യാര്‍ഥിനികള്‍ ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു. 2008-2009 അദ്ധ്യയനവര്‍ഷത്തില്‍ 100% വിജയവും 20 A+ നേടിയ നമ്മുടെ വിദ്യാര്‍ത്ഥനികളും ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തിയത് . വളരുന്ന തലമുറയെ കാലനുസൃതമായ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ഉയരുവാന്‍ പ്രാപ്തരാക്കുന്നതിനുവേണ്ടി ഈ വര്‍ഷം 20 കമ്പ്യൂട്ടര്‍ വെച്ച് റെഗുലര്‍ ക്ലാസ്സ് നടത്തിവരുന്നു. അറിവിന്റെ നെയ്ത്തിരി അനേകായിരങ്ങള്‍ക്ക് പകര്‍ന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ തന്നെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സ്ഥാപനം അവളുടെ പ്ലാറ്റിനം ജൂബിലി 1998-99 ല്‍ കൊണ്ടാടുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.പ
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.പ

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1949 -1959 1959 -1969
1969- 1979
1979 - 1983
1983 - 1986
1986 - 1991
1991 -1994
1994 - 1996
1996 - 1999
1999 - 2002
2002- 2004
2004 - 2008
2008- 2010

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[വിക്കികണ്ണിവിക്കികണ്ണി]]