സഹായം:നാടോടി വിജ്ഞാനകോശം
നാടോടി വിജ്ഞാനകോശം
സ്കൂള്‍ നില്ക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. അത്കൊണ്ട് തന്നെ തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയില്‍ കുട്ടികള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവര്‍ത്തനമാണ് നാടോടി വിജ്ഞാന കോശ നിര്‍മ്മാണം. കുട്ടികളുടെ താല്പര്യം പരിഗണിച്ച് അവരെ നാട്ടറിവിന്റെയും നാടോടി കലകളുടെയും പ്രദേശത്തിന്റെ തനതായ ഭാഷാപ്രയോഗങ്ങളുടെയും മേഖലകളിലെ വിവരശേഖരണത്തിനായി ചുമതല നല്‍കാം. പിന്നീട് ഓരോഗ്രൂപ്പും തങ്ങളേറ്റെടുത്തിരിക്കുന്ന മേഖലകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവരങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കണം. ഇത്തരം കുറിപ്പുകള്‍ക്കുണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് അധ്യാപകന് കുട്ടികള്‍ക്ക് ധാരണ നല്‍കണം. ഗ്രൂപ്പുകള്‍ തമ്മില്‍ കുറിപ്പുകള്‍ കൈമാറിയും, ചര്‍ച്ചചെയ്തും മെച്ചപ്പെടുത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. തുടര്‍ന്ന് തയ്യാറാക്കിയ കുറിപ്പുകളെല്ലാം അ കാരാദിക്രമത്തില്‍ അടുക്കി , വിജ്ഞാനകോശമായി രൂപപ്പെടുത്താന്‍ കുട്ടികളോടാവശ്യപ്പെടാം. യൂണികോഡില് ടൈപ്പ് ചെയ്ത് തയ്യാറാക്കിയ നാടോടിവിജ്ഞാനകോശം സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താം.