കാസര്‍ഗോഡ് ജില്ലയില്‍ കര്‍ണ്ണാടക അതിര്‍ത്തിയോട് തൊട്ടുരുമ്മി നില്‍ക്കുന്ന കിഴക്കന്‍ മലയോര പ്രദേശമായ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ണ്ടറി വിദ്യാലയമാണ് ഇത്.

ജി. എച്ച്. എസ്. കമ്പല്ലൂർ
വിലാസം
കമ്പല്ലൂര്‍

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-08-2017Vijayanrajapuram



ചരിത്രം

1939 ല്‍ ശ്രീ. നല്ലൂര്‍ ഗോവിന്ദന്‍ നായരുടെ ശ്രമഫലമായി എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച് 1954-ല്‍ LP School ആയും 1964- ല്‍ UP Schoolആയും 1980-81 കാലഘട്ടത്തില്‍ ഹൈസ്കൂളായും 1990-91 കാലഘട്ടത്തില്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ ആയും പടിപടിയായി ഉയര്‍ത്തപ്പെട്ടാണ് കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ണ്ടറി സ്കൂള്‍ ഇന്നത്തെ നിലയിലെത്തിയത്. ശ്രീ. പി. വി. ബാലകൃഷ്ണന്‍ മാസ്റ്ററായിരുന്നു ആദ്യ അദ്ധ്യാപകന്‍. കേരളത്തിലെ ആദ്യ ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ എന്ന പേരും ഈ വിദ്യാലയത്തിന് അര്‍ഹതപ്പെട്ടതാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആവശ്യമായ സൗകര്യഹങ്ങളോടു കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളുനുണ്ട്.

ഹൈസ്കൂളിന് ഒരു പ്രത്യേക കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ളസംഭരണിയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കായിക രംഗത്തെ മികവ്
  • ഗൈഡന്‍സ് & കൗണ്‍സലിംഗ്
  • കൗമാര്യ ദീപിക
  • Do and Learn പ്രവര്‍ത്തനങ്ങള്‍
  • ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • കരാട്ടേ പരിശീലനം
  • സൈക്കിള്‍ പരിശീലനം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1954 - 65 പി. വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍,


വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._കമ്പല്ലൂർ&oldid=377223" എന്ന താളിൽനിന്ന് ശേഖരിച്ചത്