ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /അറബിക്ക് ക്ലബ്ബ്.
2017 - 18
കണ്‍വീനര്‍: സദറുദ്ദീന്‍. പി
ജോയിന്‍റ് കണ്‍വീനര്‍: ഷറീന. ഒ.കെ
സ്റ്റുഡന്‍റ് കണ്‍വീനര്‍: മുസമ്മില്‍ -10 സി
സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് മുസ്തഫ -7 സി
അലിഫ് - അറബിക് ലേര്‍ണിങ്ങ് ആന്‍റ് ഇംപ്രൂവ്മെന്‍റ് ഫോര്‍സ് - സ്‌കൂള്‍തല ഉല്‍ഘാടനം
14 ജൂലൈ 2017 - വെള്ളി
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
അറബിക് ലേര്‍ണിങ്ങ് ആന്‍റ് ഇംപ്രൂവ്മെന്‍റ് ഫോര്‍സിന്റെ (അലിഫ്) സ്‌കൂള്‍തല പരിപാടിയുടെ ഉല്‍ഘാടനം ജൂലൈ 14 വെള്ളിയാഴ്ച്ച സെമിനാര്‍ഹാളില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ക്ക് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ സയ്യിദ് അജ്‌മല്‍. പി, അബ്ദുല്‍ ലത്തീഫ്. കെ.സി, സദറുദ്ദീന്‍. പി, ഷറീന. ഒ.കെ എന്നിവര്‍ നേതൃത്വം നല്‍കി.
2016 - 17
കണ്‍വീനര്‍: സദറുദ്ദീന്‍. പി
ജോയിന്‍റ് കണ്‍വീനര്‍: ഷറീന. ഒ.കെ
സ്റ്റുഡന്‍റ് കണ്‍വീനര്‍: സമീല്‍. എം.എം. -10 ബി
സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹാഫിസ് അഹമ്മദ് സി -7 ഡി
സ്കൂളില്‍ വളരെ കാര്യക്ഷമമായി നടക്കുന്ന മറ്റൊരു ക്ലബ്ബാണ് അറബിക് ക്ലബ്ബ്. എച്ച്.എസ്, യു.പി വിഭാഗങ്ങളിലായി 98 വിദ്ധ്യാര്‍ത്ഥികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. അറബിക് ക്ലബ്ബിന്റെ കീഴില്‍ പോസ്റ്റര്‍ നിര്‍മ്മാണം, നിഘണ്ടു നിര്‍മ്മാണം, പതിപ്പ് നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. ക്ലബ്ബ് കണ്‍വീനര്‍ കെ.സി. അബ്‌ദുലത്തീഫ്, അദ്ധ്യാപകരായ വി.സി. അശ്റഫ്, അജ്മല്‍.പി, സദറുദ്ദീന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാസത്തില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു.