ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഐ.ടി. ക്ലബ്ബ്-17

15:56, 3 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelamayur (സംവാദം | സംഭാവനകൾ) ('ഐ.സി.ടി. സങ്കേതങ്ങള്‍ കുട്ടികള്‍ക്ക് ആഴത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐ.സി.ടി. സങ്കേതങ്ങള്‍ കുട്ടികള്‍ക്ക് ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുക., സംഘപഠനത്തിന്റെയും സഹവര്‍ത്തിതപഠനത്തിന്റെയും അനുഭവങ്ങള്‍ കുട്ടികള്‍ക്കു പ്രദാനം ചെയ്യുക., വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനത്തിന്റെ മികവ് കൂട്ടാനും, സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ത്ഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളില്‍ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്‌തരാക്കുകയും ചെയ്യുക, വിവിധ ഭാഷാകമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുക, പഠന പ്രോജക‌്ട് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മേഖലകള്‍ കണ്ടെത്തി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള താല്‍പ്പര്യം വളര്‍ത്തിയെടുത്തുക തുടങ്ങിയവയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം' ലക്ഷ്യമിടുന്നത്. കാരകുന്ന് ഗവഃ ഹൈസ്‌കൂളിലെ കുട്ടിക്കൂട്ടത്തിലെ കുട്ടികൾക്ക് രണ്ടു ദിവസത്തെ അനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്‌ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിങ്ങനെ അഞ്ചു മേഖലകൾ തിരിച്ചു വിദഗ്ധ പരിശീലനം നൽകി. IT@School ജില്ലാ കോഡിനേറ്റർ ഹബീബ് റഹ്മാൻ സർ , മാസ്റ്റർ ട്രെയ്നർ സുരേഷ് സർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ IT കോർഡിനേറ്റർ അബ്ദുൽ ജലീൽ സർ കുട്ടികൾക്ക് ഹൈ ടെക് സ്‌കൂളിനെക്കുറിച്ചുള്ള സന്ദേശം കൈമാറി.