സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 2 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47017 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്
വിലാസം
കല്ലാനോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-08-201747017




കോഴിക്കോട് നഗരത്തില്‍ നിന്നൂം 45 കിലോമീറ്റര്‍ അകലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തില്‍ 1964 ല്‍ ആണ് സ്ഥാപിതമായത്. ഫാ. ജോര്‍ജ് വട്ടുകുളം ആണ് സ്ഥാപക മാനേജര്‍. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്

ചരിത്രം

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 46 കിലോമീറ്റര്‍ അകലെ സഹ്യന്റെ മടിതട്ടില്‍ 'പേരിയ' മലയ്ക്കും 'മണിച്ചേരി' മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം ചേര്‍ന്ന് ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത് കുടിയേറ്റകര്‍ഷകന്റെ പാദമുദ്രകള്‍ ആദ്യമായി പതിഞ്ഞത് 1943 -ല്‍ ആണ്. 1949-ല്‍ കല്ലാനോട് എലിമെന്റെറി സ്കൂള്‍ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂള്‍ ഹയര്‍ എലിമെന്റെറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബഹുമാനപ്പെട്ട ഫാദര്‍ ജോര്‍ജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തില്‍ സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്. ബഹുമാനപ്പെട്ട അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ല്‍ കല്ലാനോട് യു. പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോണ്‍. പി. മാത്യ‌ുവിന്റെ നേതൃത്വത്തില്‍ അര്‍പ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ ക‌ൂട്ടായ പ്രവര്‍ത്തനം പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്‌ക്ക‌ുന്നതിന് കാരണമായിത്തീര്‍ന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ് സ്കൂളിനുള്ളത്. ദേശീയ സംസ്ഥാന കായിക മേളകളില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവര്‍ണ്ണതാരങ്ങള്‍ ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയര്‍ത്തിയവരാണ്.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 19 ക്ലാസ്സ് മുറികള്‍, കമ്പ്യ‌ൂട്ടര്‍ ലാബ്, സ്മാര്‍ട്ട് റൂം, ലൈബ്രറി, സയന്‍സ് ലാബ്, സ്റ്റോര്‍ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഐ. റ്റി. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍ നെറ്റ് സൗകര്യം ലഭ്യമാണ് . കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം കല്ലാനോട് ഹൈസ്കൂളിന്റെ അഭിമാനസ്തംഭമാണ്. 1989-ല്‍ രജത ജ‌ൂബിലിയും 2014-ല്‍ സില്‍വര്‍ ജ‌ൂബിലിയും ആഘോഷിച്ചു. പുതിയ സ്കൂള്‍ കെട്ടിടം പഴയ സ്കൂളിന്റെ സമീപത്തായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. തുടക്കം മുതലേ നൂറുമേനി വിജയവുമായി മുന്നേറ്റം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. സ്കൂള്‍ സ്‌കൗട്ടും ഗൈഡും

1970 – 71 മുതല്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും രാജ്യപുരസ്കാര്‍, രാഷ്‌ട്രപതി അവാര്‍ഡുകള്‍ ധാരാളം കുട്ടികള്‍ക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വര്‍ഷമായി സ്‌കൗട്ട് മാസ്‌റ്ററായി പ്രവര്‍ത്തിക്കുന്നത് ശ്രീ മാക്സിന്‍ ജെ. പെരിയപ്പുറമാണ്. ശ്രീമതി ഇ. എം. അന്നമ്മ ടീച്ചര്‍ ഗൈഡ് ക്യാപ്‌റ്റനായും പ്രവര്‍ത്തിക്കുന്നു.

2. എസ്. പി. സി.

2014-ല്‍ ആണ് യൂണിറ്റ് ആരംഭിച്ചത് . 2015 – 16 വര്‍ഷത്തിലെ കോഴിക്കോട് റൂറല്‍ ക്യാമ്പിലെ മികച്ച ഔട്ട്ഡോര്‍ കേഡറ്റായി മാസ്റ്റര്‍ ക്രിസ്റ്റിന്‍ ജോണ്‍സണും 2016- 17 ല്‍ മാസ്റ്റര്‍ ഡാനിയല്‍ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88 കേഡറ്റ‌ുകളുമായി നന്നായി പ്രവര്‍ത്തിക്കുന്ന യൂണിറ്റിന്റെ സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോള്‍ കെ. ജോസഫും ആണ്.

3. ജെ. ആര്‍. സി. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിന്റെ സാരഥി ശ്രീമതി ഷിബിന കെ. ജെ ആണ്. കേഡറ്റ‌ുകള്‍ എല്ലാവര്‍ഷവും മികച്ച വിജയം കൈവരിക്കുകയും ഗ്രേയ്സ് മാര്‍ക്ക് നേടുകയും ചെയ്യ‌ുന്നു. പഠനത്തെക്കാള്‍ ഉപരി പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.

4. വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ക്ലബ് ഷേര്‍ളി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്നു.

5. ക്ലബ് പ്രവര്‍ത്തനങ്ങള്‍

പരിസ്ഥിതി ക്ലബ് , സയന്‍സ് ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഗണിത ക്ലബ് , സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.

6. ഫുട്ബോള്‍

കായിക അദ്ധ്യാപിക സിനി ജോസഫിന്റെ നേതൃത്വത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഫുട്ബോള്‍ ടീമുകള്‍ സ്കൂളില്‍ ഉണ്ട്. ഇതിലെ പല കുട്ടികളും സംസ്ഥാന ജില്ലാ ടീമുകളില്‍ കളിക്കുന്നു.

സംസ്ഥാന ടീമിലേയ്ക്ക് തിര‍ഞ്ഞെടുക്കപ്പെട്ടവര്‍

1. ദേവദര്‍ശ് പി. ആര്‍. 2. ജെസ്‌ലിന്‍ മരിയ 3. അനന്തശയന 4. പ്രിസ്‌റ്റി സി. എ. 5. അനുശ്രീ രജീഷ് 6. അനന്യ രജീഷ് 7. അഭിരാമി ഒ. ആര്‍.

7. വണ്‍ വീക്ക് - വണ്‍ റുപ്പി

കുട്ടികള്‍ക്കിടയില്‍ത്തന്നെ സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനായി ഓരോ ആഴ്ചയും കുട്ടികളില്‍ നിന്നും ഓരോ രൂപയും അദ്ധ്യാപകരില്‍ നിന്നും പത്ത് രൂപയും സംഭാവനയായി സ്വീകരിക്കുന്നു.

8. പഠന വിനോദയാത്ര

        എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി പഠനവിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു.

9. സഹവാസ ക്യാമ്പ്

എസ്. എസ്. എല്‍. സി. പരീക്ഷയോട് അനുബന്ധിച്ച് തീവ്രപരിശീലനം നല്‍കുന്നതിനായി എല്ലാ വര്‍ഷവും സഹവാസ ക്യാമ്പുകള്‍ നടത്തപ്പെടുന്നു.

10. ക്വിസ് മല്‍സരം

സ്കൂളിലെ പ്രഗല്‍ഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ അനുസ്മരണാര്‍ത്ഥം ടീച്ചറിന്റെ മരണ ദിനമായ ജനുവരി 3 നോട് അനുബന്ധിച്ച് താമരശ്ശേരി കോര്‍പ്പറേറ്റിലെ മുഴുവന്‍ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകള്‍ക്ക് എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി വരുന്നു.

മാനേജ്മെന്റ്

താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും, റവ. ഫാ. ഫ്രാന്‍സിസ് പുതിയേടത്ത് ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീ മാത്യു തോമസ‌ും ഹൈസ്ക‌ൂള്‍ വിഭാഗം ഹെഡ്‌മാസ്റ്റര്‍ ശ്രീ കെ. എം. സണ്ണിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ജോണ്‍ പി. മാത്യ‌ു, ശ്രീ. എം. എം. മാത്യ‌ു, ശ്രീമതി. എന്‍. ഏലമ്മ, ശ്രീ. റ്റി.ഡി. ജോസ് , ശ്രീ. സി. എം. മാത്യു, ശ്രീ. എം. എം. ജോസഫ്, ശ്രീ. റ്റി. ജെ. ജെയിംസ്, ശ്രീ. റ്റി. ജെ ജോണ്‍, ശ്രീ. കെ. പി. ജോസ് , ശ്രീമതി. ഏലിക്കുട്ടി, ശ്രീമതി. മറിയാമ്മ അബ്രാഹം, ശ്രീ. സി. റ്റി. തോമസ്, ശ്രീ. കെ. ജെ . ജോസഫ്, ശ്രീ. എം. ജെ അബ്രാഹം, ശ്രീ. തോമസ് മൈക്കിള്‍, ശ്രീ. ഒാസ്റ്റിന്‍ ജോസഫ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1. ശ്രീ. പോള്‍ കല്ലാനോട് - സാഹിത്യകാന്‍ , ചിത്രകാരന്‍

2. പ്രൊഫസര്‍ പി. എം. മാത്യ‌ൂ 3. അബ്രാഹം മാത്യ‌ൂ - കേരകേസരി അവാര്‍ഡ് ജേതാവ് 4. ശ്രീ. ടോം ജോസഫ് - ദേശീയ ഡെക്കാത്തലണ്‍ ചാമ്പ്യന്‍ 5. ശ്രീ. സെബാസ്റ്റ്യന്‍ റ്റി. കെ. - കായിക താരം 6. ശ്രീമതി മയൂഖ ജോണി - ഒളിമ്പ്യന്‍ 7. കുമാരി ഹിമ ജോണ്‍ - പി. എച്ച്. ഡി. 8. മനു വര്‍ഗ്ഗീസ് - പി. എച്ച്. ഡി. 9. സുനില്‍ മാത്യ‌ൂ - പി. എച്ച്. ഡി. 10. അജേഷ് എ. എം. - പി. എച്ച്. ഡി. 11. സജി മാത്യ‌ൂ - കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് 12. സജി നരിക്കുഴി - എഴുത്തുകാരന്‍ 13. അബിത മേരി മാനുവല്‍ - കായികതാരം 14. മരിയ ജെയ്സണ്‍ - ത്വെയ്ക്കോണ്ട 15. സജി മാത്യ‌ു - കായികതാരം


ഹിരോഷിമ നാഗസാക്കി ദിനം

നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായി മാനേജര്‍ ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത് പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു. ശാന്തി ഗീതം ആലപിക്കുകയും സമാധാന റാലി സംഘടിപ്പിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ് മത്സരം , മുദ്രാവാക്യം , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റര്‍ കെ. എം. സണ്ണി, സിസ്റ്റര്‍ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

തേനീച്ച കൃഷിയുമായി സെന്റ് മേരീസ്

തേനീച്ച കൃഷിയില്‍ പുത്തന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ തലമുറയെ കാര്‍ഷിക രംഗത്തെ വിവിധ മേഖലകളില്‍ ശ്രദ്ധയൂന്നുക എന്ന ലക്ഷ്യത്തോടെഎന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ മികച്ച കര്‍ഷകനായ ആനിക്കാട്ട് ജോസിന്റെ പുരയിടത്തിലെ തേനിച്ച കൃഷി വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു . കൃഷി എങ്ങനെ ആരംഭിക്കാമെന്നും തേനീച്ചകള്‍ എങ്ങനെ തേന്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്നും തേനിന്റെ ഗുണങ്ങള്‍ ഇതില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍, എന്നിവയെക്കുറിച്ചെല്ലാം വിദ്യാര്‍ത്ഥികളുംമായി സംവദിച്ചു. അധ്യാപകരായ സണ്ണി ജോസഫ് , പ്രകാശന്‍ കെ, സ്‌മിത കെ. ജോസ് , ജില്‍റ്റി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

സ്വാതന്ത്ര്യ ദിനം

സമുചിതമായി ആഘോഷിച്ചു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത്  പതാക ഉയര്‍ത്തി സന്ദേശം നല്‍കി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  വിന്‍സി തോമസ്സ് , ഹെഡ്‌മാസ്‌റ്റര്‍ കെ.എം. സണ്ണി , പി.ടി. എ പ്രസിഡണ്ട് ബാബു കെ.കെ. എം.പി.ടി.എ പ്രസിഡണ്ട് ആന്‍സി ജോസഫ്  ശ്രീമതി ലിസ്സി ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദേശഭക്തി ഗാന മത്സരം നടത്തി. കുട്ടികള്‍ക്ക് ലഡു വിതരണം നടത്തി.

അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രാധാന അദ്ധ്യാപകന്‍ ആശംസാ കാര്‍ഡും ചെണ്ടും നല്‍കി അധ്യാപകരെ എതിരേറ്റു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത് കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നല്‍കി. കുട്ടികള്‍ അദ്ധ്യാപകരെ ആദരിച്ചു.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ദിച്ച് ഓണപ്പൂക്കളം തീര്‍ത്തു. ഓണസദ്യ ഓണപ്പാട്ട് ,ഓണക്കളികള്‍ എന്നിവ സംഘടിപ്പിച്ചു.

മദ്യ വിരുദ്ധ റാലി

വിവിധങ്ങളായ ക്ലബുകളുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ റാലി സംഘടിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. ഹെഡ്മാസ്റ്റര്‍ കെ.എം. സണ്ണി, ഷിബി ജോസ് , ഷിബിന കെ. ജെ, മാക്സിന്‍ ജെ. പെരിയപ്പുറം റാലിക്ക് നേതൃത്വം നല്‍കി.

മത്സ്യം വളര്‍ത്തലും പരിശീലിക്കാം

ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ മത്സ്യം വളര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി കൂരാച്ചുണ്ട് സ്വദേശിയായ ശ്രീ കൊല്ലം കുന്നേല്‍ വില്‍സന്റെ മത്സ്യകൃഷി സ്ഥലം സന്ദര്‍ശിക്കുകയും തിലാപ്പിയ ,രോഹു,അലങ്കാര മത്സ്യങ്ങള്‍ ഇവയെ കുറിച്ച് പഠനം നടത്തുകയും ചെയ്തു.

ഭവന സന്ദര്‍ശനം

അധ്യാപകര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് വിസ്തൃതമായ വയലട, ചീടിക്കുഴി, കരിയാത്തുംപാറ, പടിക്കല്‍വയല്‍, കക്കയം, കലോനോട്, പൂവ്വത്തുംചോല എന്നിവിടങ്ങളിലായി കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ പഠനസാഹചര്യം , വീട്ടുസാഹചര്യം ഇവ മനസ്സിലാക്കുകയും പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.


വണ്‍ വീക്ക് വണ്‍ റുപ്പി

പാവപ്പെട്ടകുട്ടികളെ സഹായിക്കുന്നതിനായി ആഴ്ചയില്‍ 1 രൂപ വീതം കുട്ടികളില്‍ നിന്ന് ശേഖരിക്കുന്ന പരിപാടി നടപ്പിലാക്കി

കൊന്ത നമസ്‌ക്കാരം

അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ 10 ദിവസം കൊന്തനമസ്കാരത്തില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത് ആശീര്‍വാദം നല്‍കി.

മോട്ടിവേഷന്‍ ക്ലാസ്സ്

മികച്ച ട്രെയിനറും സാമൂഹ്യപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ശ്രീ സജി എം. നരിക്കുഴി പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ സെമിനാര്‍ നടത്തി.

കേരളപ്പിറവി

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ദിന പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്‌റ്റര്‍ കെ. എം. സണ്ണി, ശ്രീ രാജു കെ. എം എന്നിവര്‍ സന്ദേശം നല്‍കി.

ഭാഷാദിമാന മാസാചരണം

ശ്രീ രാജു കെ. എം ന്റെ ക്ലാസ്സോടെ ഭാഷാദിമാന മാസാചരണത്തിന് തുടക്കം കുറിച്ചു. പ്രതിജ്‍ഞ എറ്റു ചൊല്ലി. പത്രക്കുറിപ്പ് , മെസ്സേജ് എന്നിവ തയ്യാറാക്കി

D C L TALENT FEST

ദീപിക ബാലസഖ്യം കൂരാച്ചുണ്ട് മേഖല ടാലന്റെ് ഫെസ്‌റ്റ് ഒക്ടോബര്‍ 29 ശനിയാഴ്ച St. Francis English Medium School ല്‍ വച്ച് നടത്തപ്പെട്ടു. ശ്രീമതി സിന്ധു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ജ്യോഷ് ജോര്‍ജ്ജ്, ജെസ്‌വിന്‍ മനോജ്, ഫാത്തിമ ജൗഹറ , ആന്‍ജസ് വിമല്‍ സണ്ണി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കൂടുതല്‍ കുട്ടികളെ സ്കോളര്‍ ഷിപ്പ് പരീക്ഷക്ക് പങ്കെടുപ്പിച്ചതിന് ഷീല്‍ഡ് ലഭിച്ചു.

==2017--2018അധ്യയന വര്‍ഷം==ചെരിച്ചുള്ള എഴുത്ത്

പ്രവേശനോല്‍സവം

                  സ്‌കൂള്‍ സ്‌കൗട്ട് , ഗൈഡ്, ജെ. ആര്‍. സി, എസ്. പി. സി. ക‌ുട്ടികള‌ുടെ അകമ്പടിയോടെ പ‌ുതിയ ക‌ുട്ടികളെ സ്വീകരിച്ച‌ു. സ്‌കൂള്‍ മാനേജര‌ുടെ അന‌ുഗ്രഹ പ്രഭാഷണം ചടങ്ങിന്  മാറ്റ‌ു ക‌ൂട്ടി. ക‌ുട്ടികള്‍ക്ക് മധ‌ുരം നല്‍കി.

ജ‌ൂണ്‍ 5 പരിസ്ഥിതിദിനം

സ്‌കൂള്‍ മ‌ുറ്റത്ത് വ‌ൃക്ഷ തൈ നട‌ുകയ‌ും സ്‌മിത ടീച്ചര്‍ പരിസ്ഥിതിദിന സന്ദേശം നല്‍ക‍ുകയ‌ും ചെയ്ത‌ു. പരിസ്ഥിതിദിന ക്വിസ് നടത്തി.

വായനാവാരം

പ‌ുത‌ുമയാര്‍ന്ന പരിപാടികളോടെ വായനാവാരം ആഘോഷിച്ച‌ു. പ‌ുസ്‌തക പരിചയം, കഥ,വായനാമത്‌സരം ,ക്വിസ് മത്‌സരം എന്നിവ നടത്തപ്പെട്ട‌ു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ കവിതാലാപനം നടത്തി.

ജേതാക്കളെ ആദരിക്കല്‍

        എസ്.  എസ്. എല്‍. സി.  പരീക്ഷയില്‍ ത‌ുടര്‍ച്ചയായി 14-ാം വര്‍ഷവ‌ും  100 ശതമാനം വിജയം നേടിയ A, A+ ഗ്രേഡ് നേടിയ ക‌ുട്ടികളെ  ആദരിക്ക‌ുകയ‌ും ക്യാഷ് അവാര്‍ഡ‌ുകള്‍ വിതരണം ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.

കരനെല്‍ ക‌ൃഷി

      ക‌ുട്ടികള്‍ക്ക് കാര്‍ഷികവ‌ൃത്തിയോട് താത്പര്യം ജനിപ്പിക്കതക്കവിധം  സ്‌കൂള്‍ മ‌ുറ്റത്ത്  കരനെല്‍ ക‌ൃഷി ആരംഭിച്ച‌ു.

സ‌ുബ്രതോ കപ്പ്

            സ്‌കൂള്‍ ചരിത്രം സ‌ുവര്‍ണ്ണ ലിപികളില്‍ ക‌ുറിക്കതക്കവിധം സ‌ുബ്രതോ കപ്പില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ കല്ലാനോട് ഹൈസ്ക‌ൂളിലെ പെണ്‍ക‌ട്ടികള്‍ ജേതാക്കളായി. പരിശീലിപ്പിച്ച അധ്യാപകര്‍ക്ക‌ും വിജയികള്‍ക്ക‌ും അഭിനന്ദനങ്ങള്‍.

അല്‍ഫോന്‍സ വാരം

             ര‌ൂപതാമദ്ധ്യസ്ഥയായ അല്‍ഫോന്‍സാമ്മയ‌ുടെ തിര‌ുന്നാള്‍ സമ‌ുചിതമായി ആഘോഷിച്ച‌ു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ട‌ു. ഇതോടന‌ുബന്ധിച്ച്  സ്‌നേഹപ‌‌ൂര്‍വ്വം  കൈത്താങ്ങ് എന്ന പദ്ധതിയില‌ൂടെ ക‌ുട്ടികള്‍ സംഭരിച്ച  ഭക്ഷ്യ വിഭവങ്ങള്‍  പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്‌ത‌ു. ജ‌ൂലൈയ് 28 ന് തിര‌ുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ച‌ു.

വഴികാട്ടി





<googlemap version="0.9" lat="11.53402" lon="75.877075" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, </googlemap>

പ്രമാണം:/home/user/Desktop/IMAG0132.jpg
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ.........