സി എം ജി എച്ച് എസ് എസ് കുറ്റൂർ/പരിസ്ഥിതി ക്ലബ്ബ്-17

  1. ALNA SABU
  2. GOKUL;
  3. ,NAMITHA,
  4. ADYA SUNDARAN
  5. ANTISON ANTONY
  6. FEBIN
  7. SYNDILA
  8. DEVIKA KP


പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ എന്നെന്നും മികവു പുലര്‍ത്തിക്കൊണ്ടാണ് ഈ സ്ക്കൂളിന്റെ മുന്നേറ്റം. മുന്‍ ഹെഡ് മാസ്റ്ററായിരുന്ന പ്രതീഷ് മാസ്റ്റര്‍, അതിനു മുമ്പ് ഇവിടെ അധ്യാപകനായിരുന്ന കാലത്ത് ഇവിടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പുരോഗതിയുണ്ടായി. സ്ക്കൂളിന്റെ വടക്കു ഭാഗം വെട്ടുകല്ലു മടയും പുല്ലും കാടും പിടിച്ചു കിടക്കുകയായിരുന്നു. അതെല്ലാം നികത്തി വെടിപ്പാക്കി കൃഷിയാരംഭിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതോടൊപ്പം കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കാനുള്ള ശ്രമത്തില്‍, തെക്കേ അറ്റത്ത് സ്ക്കൂള്‍ കവാടത്തിനടുത്തു കിടക്കുന്ന കിണറില്‍ നിന്നും വെള്ളം വടക്കേ അറ്റത്ത് എത്തിക്കുക എന്ന ദുഷ്ക്കരമായ ജോലി അവസാനിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വടക്കു കൃഷിസ്ഥലത്തിനടുത്തു തന്നെ കിണര്‍ കുഴിക്കാനുള്ള ശ്രമമാരംഭിച്ചു. അത് വലിയൊരനുഗ്രഹമായി മാറി.

പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പുതിയ ചുവടുവെപ്പുകളാണ് ശ്രീമതി സുമംഗല ടീച്ചറുടെ നേതൃത്വത്തില്‍ ഉണ്ടായത്. അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാര്‍ഷികപ്രവര്‍ത്തനങ്ങളോടൊപ്പം പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങളിലും വലിയ ചുവടുവെപ്പുകളാണ് ടീച്ചറുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.