സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/പരിസ്ഥിതി ക്ലബ്ബ്-17

19:45, 30 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Augustine (സംവാദം | സംഭാവനകൾ) (' പരിസ്ഥിതി ക്ലബ്‌ 2017 ജൂണ്‍5 ന് ലോകപരിസ്ഥിതി ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്‌

2017 ജൂണ്‍5 ന് ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെന്റ്‌.അഗസ്റിന്‍സ് വിദ്യാലയത്തില്‍ പുതുമയാര്‍ന്ന പരിപാടികളാണ് കുട്ടികളും അധ്യാപകരും പിടിഎ യുടെ സഹകരണത്തോടെ സംഘടിപ്പിച്ചത്‌. ഈശ്വരപ്രര്തനയോടെ ആരംഭിച്ച സ്കൂള്‍ അസ്സംബ്ലിയില്‍ ദിനാചരണത്തിന്റെ പ്രാഥാന്യം വ്യക്തമാക്കുന്ന മനോഹരമായ സന്ദേശമാണ് പ്രധാനാധ്യാപിക ശ്രീമതി ആനി കെ.എ.വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. തുടര്‍ന്ന്‍ വിദ്യാര്‍ഥി പ്രതിനിധിയായ ഗൌരി എസ് മേനോന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി സന്ദേശഗാനം ഹൈസ്കൂള്‍, യു..പി.വിഭാഗത്തില്‍നിന്നും ആലപിച്ചു. വാര്‍ഡ്‌ മെമ്പര്‍ ശ്രീ ജോളി വൃക്ഷത്തൈ നട്ടുകൊണ്ട് ചടങ്ങുകള്‍ ഊര്ജിതമാക്കി. തുടര്‍ന്ന്‍ സ്കൂള്‍ അങ്കണത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. ജസ്റ്റിന്‍ സാറിന്റെ നേതൃത്വത്തില്‍ ഹരിതോദ്യാന പദ്ധതിയുടെ ഭാഗമായി പൂച്ച്ചട്ടികളില്‍ പൂച്ചെടികള്‍ നട്ടു. ഔഷധോദ്യാനത്തിലേക്ക് വിവിധ ഔഷധ സസ്യങ്ങള്‍ കുട്ടികള്‍ ശേഖരിച്ച് നടുകയുണ്ടായി. യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് ചാര്‍ട്ട് നിര്‍മ്മാണ൦ പ്ലക്കാര്‍ഡ് നിര്‍മ്മാണ൦ തുടങ്ങിയ മത്സരങ്ങള്‍ നടത്തുകയുണ്ടായി. പി ടി എ.ജനപ്രതിനിധികള്‍ അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിസ്ഥിതി വിളംബര ജാഥ സംഘടിപ്പിച്ചു.