ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 28 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21012 (സംവാദം | സംഭാവനകൾ)
ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ
വിലാസം
ആലത്തൂർ

പാലക്കാട് ജില്ല
സ്ഥാപിതം01 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
28-07-201721012



സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു

സ്‌കൂളിന്റെ ചരിത്രം

കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാടിന്റെ ഏതൊരു ഭാഗത്തെ ചരിത്രവും കൃഷിയുമായി ബന്ധപ്പെട്ടതാണ്. പാലക്കാട് ജില്ലയുടെ ഏതാണ്ട് തെക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, വീഴുമലയുടെ താഴ്വാരത്തിൽ ഗായത്രിപ്പുഴയുടെ സ്നേഹലാളനങ്ങളേറ്റു കിടക്കുന്ന ഒരു കൊച്ചു നഗരമാണ് ആലത്തൂർ. വികസനത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടു നിൽക്കുന്ന ഇവിടം മലകളും, വയലേലകളും ഊടുവഴികളും നിറഞ്ഞ പ്രദേശമാണ്. നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ഇവിടത്തെ സംസ്കാരം തന്നെ രൂപപ്പെട്ടിട്ടുള്ളത്. ഒരു നാടിന്റെ സാംസ്കാരിക വികസനം എന്നത് ആ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തെ ആസ്പദമായേക്കിയാണ് നിലകൊള്ളുന്നത്. ഈ അന്വേഷണത്തിലൂടെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ അനുദിനം വികസിച്ചു വരുന്ന നാടാണ് ആലത്തൂർ അതിനു തിലകക്കുറി ചാർത്തി വിളങ്ങുന്ന സരസ്വതീക്ഷേത്രമാണ് ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹയ്യർ സെക്കണ്ടറി സ്‌കൂൾ . ഉയരങ്ങളിലേക്കു കുതിക്കാനായി വെമ്പി നിൽക്കുന്ന ഈ കലാലയം ആലത്തൂർ താലൂക്കിലെ ഏക പെൺപള്ളിക്കൂടമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്നെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചച്ചൂളയിൽ വെന്തുരുകിയ കാലം -1922 ൽ മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്നു. ഒരുപാട് പ്രഗത്ഭമതികളെ വാർത്തെടുത്ത് സമൂഹത്തിനു സംഭാവന നൽകിയ കലാലയം. ഇന്നും ആ മഹനീയ കൃത്യം അങ്ങേയറ്റം ഉത്കൃഷ്ടമായ രീതിയിൽ നിർവ്വഹിച്ചു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps: 10.649924, 76.5449647 | width=500px | zoom=8 |}}

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പ്രവേശനോത്സവം

2017 ജൂൺ 1 നു സ്‌കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.

|

ലോക പരിസ്ഥിതി ദിനം : ജൂൺ 5

പരിസ്ഥതി ദിനാചരണത്തിന്റെ ഭാഗമായി ആലത്തൂർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹകരണത്തോടെ സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു