കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി

Schoolwiki സംരംഭത്തിൽ നിന്ന്
04:04, 13 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ktkunhammad (സംവാദം | സംഭാവനകൾ)
കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി
വിലാസം
കായക്കൊടി

കോഴിക്കോട് ജില്ല
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-12-2009Ktkunhammad




കുറ്റ്യാടിയില്‍ നിന്നും 5കി.മി.അകലെ മലയോരമേഖലയായ കായക്കൊടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.പി.ഇ.സ്.ഹൈസ്ക്കൂള്‍.

ചരിത്രം

1982ലാണ് ഈവിദ്യാലയം സ്ഥാപിതമായത്.കായക്കൊടി പഞ്ചായത്ത് എജുക്കേഷണല്‍ സൊസൈറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിക്കലന്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. വി.കെ.കുഞ്ഞമ്മദ് മാസ്റ്ററുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കായക്കൊടി പഞ്ചായത്ത് എജുക്കേഷണല്‍ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കെ.ടി. അബൂബക്കര്‍മൗലവിയാണ് ഇപ്പോള്‍ മാനേറായി പ്രവര്‍ത്തിക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററാണ് എന്‍.കെ.അശോകന്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ.ഗോപാലനാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കുഞ്ഞിക്കലന്തന്‍,
എ.എം.കണാരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==