നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ | |
---|---|
വിലാസം | |
കൊളത്തൂര് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-07-2017 | 18073 |
കൊളത്തൂര്ന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണല്‍ ഹൈസ്കൂള്‍.. 1927-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരില്‍ 1927-ല്‍ ചെറുകര ചിറക്കല്‍ താച്ചു എഴുത്തച്ചന്‍ ആണ് മൂന്നാം തരം വരെയുള്ള ഒരു എലിമെന്റെറി സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂള്‍ തുടങ്ങി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂള്‍ ഏറ്റെടുത്തു.പത്മാവതി വാരസ്യാര്‍ ആയിരുന്നു അന്നത്തെ മേനേജര്‍. 1946 സ്ക്കൂള്‍ യു.പി. വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.1954-ല്‍ സ്ക്കൂള്‍ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ല്‍ പി.പി. ഉമ്മര്‍കോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണല്‍ യു.പി. സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി. മനോമോഹന പണിക്കര്‍ ആയിരുന്ന പ്രഥമ ഹെഡ് മാസ്റ്റര്‍ . 1927-ല്‍ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണല്‍ സ്ക്കൂള്‍ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളില്‍ ഒന്നാണ്. 2002-ല്‍ അണ്‍ എയ്ഡഡ് വിഭാഗത്തില്‍ ഹയര്‍ സെ ക്കണ്ടറിയും തുടങ്ങി. ശകുന്തള വാരസ്യാരമ്മായാണ് ഇപ്പോഴത്തെ മേനേജര്‍.
ഭൗതികസൗകര്യങ്ങള്‍
4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളില്‍ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാര്‍ട്ട് റൂമും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് ആന്‍ഡ് ഗൈഡ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് =കുളത്തൂര്‍ വയമ്പറ്റ ശകുന്തള വാരസ്യാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മന്‍മോഹന്‍ പണിക്കര്‍,വി.സി.പി. നമ്പൂതിരി, സിസിലിയാമ്മ, കെ.വി. ശങ്കരനുണ്ണി,, പി. രാധ, ടി.എ തോമസ്സ്, കെ.വി.ഹരിദാസനുണ്ണി പി.പരമേശ്വരന്‍ നമ്പൂതിരി.,എ.കെ.പൗലോസ്,പി.രാമചന്ദ്ര൯,
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==കെ.പി.എ. മജീദ് (മുന്‍ ഗവ:ചീഫ് വിപ്പ്.) , കൊളത്തൂര്‍ മുഹമ്മദ് മൗലവി.(മൂന്‍. പി.എസ് സി. മെമ്പര്‍), കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, സലീം കുരുവമ്പലം.
വഴികാട്ടി
{{#multimaps:10.9467957,76.135329,17z | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
പെരിന്തല്‍ മണ്ണ നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി വളാഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="10.9449" lon="76.142206" zoom="16" width="275" height="275" controls="none"> (N) 10.941234, 76.142313 NATIONAL HS KOLATHUR </googlemap>