ഏറനാടന്‍ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാര്‍ഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികള്‍ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതില്‍ അദ്വിതീയ സ്ഥാനമാ ണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിന്‍ ശക്തി നല്‍കി സംസ്കാര സമ്പന്നരാക്കാന്‍ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകള്‍ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാന്‍ വാക്കുകള്‍ക്കാകില്ലല്ലോ. എങ്കിലും .......

ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
വിലാസം
കുഴിമണ്ണ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-07-201718011





ചരിത്രം

അക്ഷര സ്നേഹികളും നിസ്വാര്‍ഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താല്‍ 1 9 6 6 ല്‍ ഈ വിദ്യാലയം ആരംഭിച്ചപ്പോള്‍ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോള്‍ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കല്‍ കാരാട്ടു ചാലി ചേക്കുരയിന്‍ ഹാജിയും സഹോദരന്‍ അഹമ്മദ്‌ എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവന്‍ സ്ഥലവും സൗജന്യമായി നല്‍കിയത് എന്നത് ഇത്തരുണത്തില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു.

2000ല്‍ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തില്‍ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളില്‍ നിന്നായി അഞ്ചാം തരം മുതല്‍ +2 വരെയുള്ള 2 2 0 0 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു . അച്ചടക്കവും ഉയര്‍ന്ന വിജയ ശതമാനവും നിലനിര്‍ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ട് തുടര്‍ന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ്

ചരിത്രം

സ്‌കൂൾചരിത്രം-ഒരവലോകനം


സ്‌കൂൾചരിത്രം-ഒരവലോകനം കുഞ്ഞു. ജി എച് എസ് എസ് കുഴിമണ്ണ

കുഴിമണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍

1966 മുതല്‍ 2016 വരെ
      കര്‍ഷകരും കര്‍ഷക തൊഴിലാളികളും തൊഴില്‍ രഹിതരും നിത്യ ജീവിതത്തിന് പാടുപെടുന്നവരുമായ ജനങ്ങള്‍ അധിവസിക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ് ‌

കുഴിമണ്ണ. ജനങ്ങളില്‍ 70% വും നിരക്ഷരരും; അവശേഷിക്കുന്നവരില്‍ ഉയര്‍ന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവരും, സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ മേഖലകളില്‍ ‌‌ സേവനം ചെയ്യുന്നവരും വളരെ വളരെ വിരളമായിരുന്നു. 1962ല്‍ പ്രാ­ബല്യത്തില്‍ വന്നതും 1963ല്‍ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നതുമായ ആദ്യ ജനകീയ ഭരണ സമിതിയുടെ പ്രസിഡന്‍റ് കെ ആലിക്കുട്ടി സാഹിബും വെെസ് പ്രസിഡന്‍റ് ‌‌ ടി.പി ഇമ്പിച്ചിക്കോയ സാഹിബും ആയിരുന്നു. പഞ്ചായത്ത് വരുമാനം കൊണ്ട് വല്ലപ്പോഴും ഒക്കെ സര്‍ക്കാറില്‍ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്‍റ് കൊണ്ടും ‌ജീവനക്കാരുടെ ശമ്പളത്തിന്‍ പോലും തികയാത്ത അവസ്ഥയായിരുന്നു. കേരളത്തിലെ‌ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്ത് ഏതാണെന്ന ചോദ്യത്തിന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ. അവുഖാദിര്‍ കുട്ടി നഹ സാഹിബ് നിയമ ‌ സഭയില്‍ പറഞ്ഞ മറുപടി കുഴിമണ്ണ പഞ്ചായത്ത് എന്നായിരുന്നു. 22.05 ചതുരശ്ര‌ കിലോ മീറ്റര്‍ വിസ്‌തൃതിയുള്ള പഞ്ചായത്തില്‍ കേവലം 5 എല്‍.പി സ്കൂളുകളും ഒരു യു.പിയുമാണ് ഉണ്ടായിരുന്നത് . തികച്ചും പരിതാപകരമായ പശ്ചാത്തലത്തിലാണ് ഹെെസ്കൂള്‍ അനുവദിച്ച്

കിട്ടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.  അന്നത്തെ അംശം അധികാരി കെ.പി പത്മനാഭന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്‍റ് കറുത്തേടന്‍ ആലികുട്ടി സാഹിബ്, വെെസ് പ്രസിഡന്‍റ് ഇമ്പിച്ചികോയാക്ക, മുന്‍ അധികാരി കെ.ടി ഗോവിന്ദന്‍ നായര്‍,‌ കെ.സി വീരാന്‍ സാഹിബ് , മരക്കാട്ടുപുറത്ത് വേലായുധന്‍, കെ.ടി അച്ചുതന്‍ നായര്‍, എംസി അബൂബക്കര്‍ ഹാജി, പിടി ശങ്കരന്‍കുട്ടി പണിക്കര്‍, വാളശ്ശേരി വേലായുധ പണിക്കര്‍, പി.സി മുഹമ്മദ് ആലി സാഹിബ്, കെ.കെ വേലായുധന്‍ നായര്‍, എ.ദാമോദരന്‍ നായര്‍‌, തോപ്പില്‍ ബാലപണിക്കര്‍ പി.ടി ചന്ദ്ര ശേഖരന്‍ മാസ്റ്റര്‍, പെരുമ്പകത്ത് അബ്ദുറഹ്മാന്‍ സാഹിബ്, വിളക്കിനിക്കാട്ട് ഉണ്ണീലിക്കുട്ടി വെെദ്യര്‍, പിസി സീമാന്‍കുട്ടി ഹാജി, ഇ.സി കുഞ്ഞാലന്‍ സാഹിബ്, പഞ്ചായത്ത് മെമ്പര്‍മാരായ എംടി മുഹമ്മദ് ഹാജി, പാഴേരി അഹമ്മദ് കുട്ടി ഹാജി, എം. കുട്ടുസാ സാഹിബ് തുടങ്ങിയ അക്ഷര സ്നേഹികളും നിസ്വാര്‍ഥരുമായിരുന്ന ഒട്ടനവധി മഹത് വ്യക്തികളുടെ നിദാന്ത പരിശ്രമത്തിന്‍റെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമായിട്ടാണ് ഹെെസ്കുള്‍ അനുവദിച്ച് കിട്ടിയത് .


മേല്‍ വ്യക്തിത്വങ്ങൾ ആരും തന്നെയിന്ന് ജീവിച്ചിരിപ്പില്ല എന്നത് വളരെ വേദനയോടെ അനുസ്മരിക്കുന്നതോടപ്പം പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു .

വമ്പിച്ച സാമ്പത്തിക ബാധ്യതകള്‍ ഉള്ള വ്യവസ്ഥകളോടെയാണ് സ്കൂള്‍ അനുവദിച്ച് കിട്ടിയത് നാല് ക്ളാസ്സ് മുറികള്‍ ഉള്ള സ്കൂള്‍ കെട്ടിടവും ആവശ്യമായ സ്ഥലവും സര്‍ക്കാറിലേക്ക് വിട്ട് നല്‍കണമെന്നത് വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ബാപ്പു സാഹിബിന്‍റെ വന്ദ്യ പിതാവ് അഹമ്മദ് എന്ന ബിച്ചുണ്ണിക്കാക്കയും ജ്യേഷ്ഠ സഹോദരൻ ആനത്താനത്ത് ശെെഖ് രായിന്‍ ഹാജിയുമാണ് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയത്. നാടുനീളെ നടന്നു പിരിവ് എടുത്തും ‌റേഷന്‍ കാര്‍ഡുകള്‍ വാങ്ങി ന്യായവിലയുള്ള പഞ്ചസാര വാങ്ങി മാര്‍ക്കറ്റ് വിലക്ക് വില്‍പന നടത്തി ലഭിച്ച വരുമാനവും മറ്റും ഉപയോഗപ്പെടുത്തി നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടം ഓട് മേയുന്ന സന്ദര്‍ഭത്തില്‍ തകര്‍ന്ന് വീണതും ആശാരിപ്പണിക്കാരനായിരുന്ന ശ്രീ രാവുണ്ണിയും അയല്‍വാസിയും വയോവ‍‍ൃദ്ധയുമായിരുന്ന ആച്ചുമ്മ താത്തയും തകര്‍ന്ന കെട്ടിടത്തിന്‍റെ അടിയില്‍ പെട്ട് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയതുമൊക്കെ സ്കൂളിന്‍റെ ചരിത്രത്തില്‍ മറക്കാനാകാത്ത സംഭവങ്ങളാണ് .

1966 മെയ് 23ന് വള്ളിക്കുന്നത്ത് പത്മനാഭ പണിക്കര്‍ എന്ന വിദ്യാര്‍ത്ഥിക്ക് അഡ്മിഷന്‍ നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ബാച്ചിന്‍റെ ഉദ്ഘാടനം മൊടത്തിക്കുണ്ടന്‍ മൊയ്തീന്‍ ഹാജിയുടെ അങ്ങാടിയിലെ മത്സ്യ മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന അടക്കപന്തലില്‍ ആയിരുന്നു. ബ്ളാക്ക് ബോര്‍ഡില്‍ സക്സസ് (SUCCESS) എന്ന ഇംഗ്ളീഷ് പദം എഴുതികൊണ്ട് അന്നത്തെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫീസറായിരുന്നു പഠനക്ലാസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്. കൊട്ടപ്പുറം സ്വദേശി പി.വി അഹമ്മദ് കോയസാഹിബിന്ന് ആയിരുന്നു പ്രധാന അധ്യാപകന്‍റെ ചുമതല ആദ്യ ബാച്ചില്‍ 54 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളും അടക്കം 66 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത് .1969 മാര്‍ച്ച് മാസത്തിലാണ് ആദ്യ ബാച്ച് എസ്.എസ്.എല്‍സി പരീക്ഷ എഴുതിയത് 1972ല്‍ പരീക്ഷ സെന്‍റര്‍ അനുവദിച്ച് കിട്ടി. 1982 വിദ്യാഭ്യാസ വര്‍ഷത്തില്‍ യുപി സ്കൂള്‍ ആരംഭിച്ചു രണ്ടായിരാമാണ്ടിലാണ് ഹയര്‍സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്തത് . 6 ക്ലാസ്സ് മുറികളുള്ള സ്കൂള്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് നിര്‍വഹിച്ചത് ..

                 1992 വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യവും സ്ഥലപരിമിതിയും നിമിത്തം സെഷനല്‍ സമ്പ്രദായം ഏര്‍പ്പെടുത്തി . 20 ഒാളം ക്ളാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഒാല ഷെഡ്ഡുകള്‍ നിര്‍മ്മാജനം ചെയ്തു അന്നത്തെ ജില്ലാ പ‍ഞ്ചായത്ത് വിവിധ സ്കീമുകളായി 28 ഒാളം വരുന്ന ക്ളാസ്സ് മുറികള്‍ നിര്‍മ്മിച്ചു നല്‍കിയത് കൊണ്ടാണ്  സെഷണല്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്.  പാര്‍ലെമന്‍റ് മെമ്പറായിരുന്ന ഇ. അഹമ്മദ്  സാഹിബ്, രാജ്യസഭാ അംഗമായിരുന്ന കൊരമ്പയില്‍ അഹമ്മദ് ഹാജി എംഎല്‍എ, എംപിഎം ഇസ്ഹാഖ് കുരിക്കള്‍ എംഎല്‍എ , എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗിച്ച്  9 ക്ളാസ്സ് മുറികള്‍ ഉള്ള 3 കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്  .അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് വക 3 ക്ളാസ്സ് മുറികള്‍ക്കുള്ള സെമി പെര്‍മനന്‍റ് കെട്ടിടവും കുഴിമണ്ണ ഗ്രാമ പഞ്ചായത്തിന്‌‍റെതായി ‌ടോയ്‍ലെറ്റുകൾ, ലെെബ്രറി സൗകര്യങ്ങള്‍, ജില്ലാ പഞ്ചായത്തിന്‍റെ വിജയഭേരി  പദ്ധതിയില്‍ പെട്ട ക്യാമ്പുകള്‍ നടക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും ലഭിച്ചിട്ടുണ്ട് .IHRD യുടെ കീഴില്‍ 1994, 95 വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.വി മനാഫ് അവര്‍കള്‍ മുഖേന  മനോഹരമായ  ഗ്രൗണ്ടും   (13 ലക്ഷം),    10 ലക്ഷം രൂപ ചെലവില്‍ ഹയര്‍സെക്കണ്ടറിയോടനുബന്ധിച്ച്  ഓഡിറ്റോറിയവും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി ടോയ്‍ലെറ്റും അനുവദിച്ചിട്ടുണ്ട് .

ഹെെസ്കുളിന് വേണ്ടി 6 ക്ളാസ്സുകളുള്ള കെട്ടിടത്തിന് 40 ലക്ഷവും, 17 ലക്ഷം വരുന്ന സ്കൂള്‍ ബസ്സും, 10 കമ്പ്യൂട്ടറുകളും ഒാഡിറ്റോറിയം നിര്‍മ്മാണത്തിന് 10 ലക്ഷവും, തൊഴില്‍ മേഖലയില്‍ വെെദഗ്ധ്യം നല്‍കുന്ന അസാപ്പ്ക്ളാസ്സും അനുവദിച്ച് തന്ന പ്രിയങ്കരനായ നമ്മുടെ എം.എല്‍.എ പികെ ബഷീര്‍ സാഹിബിന്‍റെ അശ്രാന്ത പരിശ്രമഫലമായി സ്കൂളിനെ മികവിന്‍റെ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് ധനകാര്യ വകുപ്പിന്‍റെ ചുമതല കൂടിവഹിക്കുന്ന ബഹുമാനപെട്ട കേരള മുഖ്യ മന്ത്രി 2016 ഫെബ്രുവരി 12 വെള്ളിയാഴ്ച്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് രേഖയില്‍ പേജ് നമ്പര്‍ 44 ക്രമ നമ്പര്‍ 205 പ്രകാരം പ്രഖ്യാപിച്ചത് ഏറെ സന്തേഷകരമായ കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ് . 40ല്‍ താഴെയായിരുന്ന വിജയ ശതമാനം 98.99 ആക്കി ഉയര്‍ത്തികൊണ്ടുവന്നതിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. 'അടയ്ക്കാ പന്തലില്‍ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പടിപടിയായി ഉയര്‍ന്ന് വരുന്ന ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയില്‍ കൂടെ നിന്ന് പൂര്‍ണ്ണ പിന്തുണ നല്‍കിയ രക്ഷിതാക്കളെയും, നാട്ടുകാരേയും തിക‍ഞ്ഞ അച്ചടക്ക ബോധവും അനുസരണയും നിലനിര്‍ത്തുന്ന വിദ്യാര്‍ത്ഥികളെയും പ്രത്യേ കം അഭിനന്ദിക്കുന്നു.

                                                                           ചരിത്ര രചനാ സഹായം
                                           ശ്രീ എംസി മുഹമ്മദ് ഹാജി  പി ടി എ  പ്രസിഡണ്ട്                                                                                    ജി എച് എസ് എസ്  കുഴിമണ്ണ

==

ഭൗതികസൗകര്യങ്ങള്‍

6 മുറികളുളള 2 കെട്ടിടം വിദ്യാഭ്യാസ മന്ത്രി  സി.എച്ച് മുഹമ്മദ് കോയ ഉല്‍ഘാദനം ചെയ്തു.

ആദ്യഎസ്.എസ്.എല്‍.സി ബാച്ച്

1968-69ല്‍ പുറത്തിറങ്ങി. 1970 ‍പരീക്ഷാസെന്റ൪ ആരംഭിച്ചു                                  
1981 – 82 (V TO VIII)യുപി വിഭാഗം ആരംഭം

സ്ഥല പരിമിതി മൂലം 1991-92 മുതല്‍ സെഷണല്‍ സമ്പ്രദായം ഏ൪പ്പെടുത്തി 3 മുറികളുള്ള പെര്‍മെനന്റ് കെട്ടിടം

                    4 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം 
                    3 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം
                    2-6-99 ന് ഉദ്ഘാടനം ചെയ്തു.
                  
              1999-2000 അധ്യായന വ൪ഷത്തില് സെഷണല് സമ്പ്രദായം അവസാനിച്ചു.
             2000-01 ല്‍  +2 ആരംഭിച്ചു.
          ജില്ലാ‍പഞ്ചായത്തും  MP ഫണ്ടും  ഉപയോഗപ്പെടുത്തി 6ക്ലാസുമുറി വീതമുള്ള 2 ഇരു നില കെട്ടിടം നി൪മിച്ചു.

2002-03 ല്‍ ജില്ലാ പ‍ഞ്ചായത്ത് 6 ക്ലാസുകളുളള ഇരുനില കെട്ടിടവും എസ് ‍.എസ് .എ 4മുറികളുള്ള ഇരു നില കെട്ടിടവും നി൪മ്മിച്ചു. 2004-05 ല്‍3 ക്ലാസുകള്‍‍‍ നടത്താവുന്ന ഒ‍‍ഡിറ്റോറിയം ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ നി൪മിച്ചു.

ഇപ്പോള്‍ HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 2200 കുട്ടികളുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ആഴ്ചവട്ടം ഉറച്ച നേട്ടം .
  • സ്‌കൂൾ മാഗസിൻ
  • ജെ ആർ സി
  • എസ് എസ് ക്ലബ് പ്രവർത്തനങ്ങൾ
  • ഇഗ്ലീഷ് ക്ലബ്‌ പ്രവർത്തനങ്ങൾ
  • മലയാള വേദി പ്രവർത്തനങ്ങൾ
  • ഓണാഘോഷം
  • സ്വാതന്ത്ര്യ ദിനാഘോഷം

മാനേജ്മെന്റ്

== മുന്‍ സാരഥികള്‍ ==


'എൻ സക്കീന ടീച്ചർ

'ലൂക്കോസ് മാത്യു മാസ്റ്റർ

'വി എസ് പൊന്നമ്മ ടീച്ചർ

സാജിദ് മാസ്റ്റർ

'കെ യശോദ ടീച്ചർ

'ജെ എച് രമ ടീച്ചർ

'എ സുമയ്യ ടീച്ചർ

'വേണുഗോപാൽ മാസ്റ്റർ

'അസൈനാർ മാസ്റ്റർ

'നജീബ ടീച്ചർ

'മൂസ മാസ്റ്റർ

'മോനുദ്ദീൻ മാസ്റ്റർ

'അബ്ദുൽ സമദ് മാസ്റ്റർ'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

'ശ്രീ അബ്ദുറഹിമാൻ സാർ ഡയറ്റ് പ്രിൻസിപ്പാൾ '

'ഡോക്ടർ മോഹൻദാസ് സാർ'

'ഡോക്ടർ രാമചന്ദ്രൻ സാർ ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

'ഡോക്ടർ കെ ഷെയ്ഖ് മുഹമ്മദ് സാർ റിസർച് ഗൈഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

'ഡോക്ടർ ആരിഫ '


.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കുഴിമണ്ണ&oldid=371664" എന്ന താളിൽനിന്ന് ശേഖരിച്ചത്