Schoolwiki സംരംഭത്തിൽ നിന്ന്
2017-18 വര്‍ഷത്തെ പ്രവേശനോത്സവം 01/06/2017 വ്യാഴാഴ്ച സ്കൂള്‍ഹാളില്‍ വച്ച് നടത്തപ്പെട്ടു. രാവിലെ 10.30 ന് അധ്യാപകരും രക്ഷിതാക്കളും മുതിര്‍ന്ന വിദ്യാര്‍ഥികളും ചേര്‍ന്ന് നവാഗതരായ കുട്ടികളെ സ്കൂള്‍ ഹാളിലേക്ക് ആനയിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.എസ്. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പ്രിന്‍സിപ്പാള്‍ ശ്രീമതി രാധാമണി ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പുതുതായി വന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് സ്വാഗതമേകിക്കൊണ്ടും എസ്.എസ്.എല്‍.സി. ,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയതില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും അനുമോദിച്ചുകൊണ്ടും പി.റ്റി.എ. പ്രസിഡന്റ് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി . സുലഭ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തിന് ശ്രീലക്ഷ്മിയും കൂട്ടുകാരും അവതരിപ്പിച്ച പ്രവേശനഗാനം മാറ്റു കൂട്ടി. ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ സന്ദേശം ശ്രീമതി റോസി വര്‍ഗീസ് വായിച്ച് അവതരിപ്പിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് നീണ്ടൂര്‍ ശാഖാ മാനേജര്‍ ,മുന്‍ അധ്യാപകരായ ശ്രീമതി ഹേമലത ടീച്ചര്‍, ശ്രീമതി പൊന്നമ്മ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നവാഗതര്‍ക്ക് പഠന ഉപകരണങ്ങളും എല്‍.കെ.ജി., യു.കെ.ജി. വിദ്യാര്‍ഥികള്‍ക്ക് കുടകളും എല്ലാ കുട്ടികള്‍ക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ശ്രീമതി റോസി വര്‍ഗീസ് ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ 12 മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.