മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ
Charity Club
വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച charity fund collection നല്ല രീതിയില്‍തന്നെ തുടര്‍ന്നുവരുന്നു. fund ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും സഹായങ്ങള്‍ നല്കി വരുന്നുണ്ട്. 2012-13
KCSL സംഘടനയുടെ നേതൃത്ത്വത്തില്‍ പറപ്പൂക്കര സെന്റ്. മര്‍ത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. അതിരൂപത നടത്തിയ ബൈബിള്‍ വര്‍ണ്ണങ്ങില്‍ UP,HS വിഭാഗങ്ങില്‍ pencil drawing, painting എന്നിവക്ക് സമ്മാനങ്ങള്‍ ലഭിച്ചു . KPSTU നടത്തിയ QUIZ മത്സരത്തില്‍ ഉപജില്ല , ജില്ലത മത്സരത്തില്‍ HS വിഭാഗത്തില്‍ നിന്ന് അഖിലേഷ് ടി,എസ് , LP വിഭാഗത്തില്‍ നിന്ന് സേതുലക്ഷമി എന്നിവര്‍ വിജയികളായി.
2013-14 വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച charity fund collection നല്ല രീതിയില്‍തന്നെ തുടര്‍ന്നുവരുന്നു. fund ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും സഹായങ്ങള്‍ നല്കി വരുന്നുണ്ട്. 2014-15 KCSL സംഘടനയുടെ ആഭീമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നടത്തുകയും ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം നടത്തുകയും ചെയ്തു. തുടര്‍ച്ചയായി 16 വര്‍ഷം KCSL സംഘടനയുടെ ആനിമേറ്റര്‍ ആയി പ്രവര്‍ത്തിച്ചതിന് ശ്രീമതി. മോളി കെ. ഒ അവാര്‍ഡിന് അര്‍ഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. 2015-16 അധ്യായനവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന നല്ല ലക്ഷ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷന്‍ നല്ല രീതിയില്‍ തന്നെ തുടര്‍ന്ന് വരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും വിനിയോഗിച്ചുവരുന്നു. KCSL സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നടത്തി. കൂടാതെ സമീപത്തുള്ള Old Age HOME സന്ദര്‍ശിച്ച് ക്രിസ്മസ് ആഘോഷം അവര്‍ക്കൊപ്പം ചെലവഴിച്ചത് കുട്ടികളില്‍ വേറിട്ട അനുഭവം ഉളവാക്കി.
-
-
-
FM Club
ENGLISH CLUB
ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ജൂൺ 23 ന് ബഹു.ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ നിർവ്വഹിച്ചു. 40 കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ വായനാ നിലവാരം ഉയർത്താനാണ് ഈ വർഷം ലക്ഷ്യമിടുന്നത്.അതിനായി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു .അത് വായിച്ച് കുട്ടികൾക്ക് നിർദ്ദേശിച്ചിരിക്കുന്ന ദിവസത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കം അവതരിപ്പിക്കുന്നു. ക്ലബ്ബ് അംഗങ്ങൾ നിർബന്ധമായും ഇംഗ്ലീഷ് സംസാരിക്കുന്നു. ആഴ്ചയിലൊരിക്കലുള്ള മീറ്റിങ് ആരംഭിക്കുന്നത് ഏതെങ്കിലുമൊരു ഗ്രാമർ ഇനം ഉദാ: നാമം ,ക്രിയ, നാമവിശേഷണം, ആർട്ടിക്കിൾ മുതലായവ ക്രിയാത്മകമായി അവതരിപ്പിച്ചു കൊണ്ടാണ്. തുടർന്നു വരുന്ന ആഴ്ചകളിൽ കവിത, നാടകം മുതലായവയും ഉൾപ്പെടു ത്തും