മാതാ എച്ച് എസ് മണ്ണംപേട്ട/ഗ്രന്ഥശാല
2017-18 അധ്യയന വർഷത്തിലെ വായനാ പക്ഷാചരണത്തോടെ ഈ വർഷത്തിലെ വായനശാലാ പ്രവർത്തനങ്ങൾ ആരംഭിച്ചു. LP, UP, HS വിഭാഗത്തിൽ കുട്ടികൾക്ക് വ്യക്തിപരമായി വായിക്കാൻ പുസ്തകം നൽകുന്നു. ഭാഷാ അധ്യാപകർ ലൈബ്രറി പിരീഡുകളിൽ കുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്ക്കൂളിന് പുറത്ത് മൽസരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കുട്ടികൾ അവശ്യം വേണ്ട റഫറൻസ് പുസ്തകങ്ങൾ മുൻകൂട്ടിയെടുത്ത് പഠിച്ച് ഒരുങ്ങന്നു.എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂള്‍ ലൈബ്രററി വിപുലീകരിക്കാന്‍ മുപ്പതിനായിരം രൂപയോളം നല്‍കിയ സുഭാഷ് ഏറാടത്തിന്റെ (OSA) ധാരാള മനസ്സ് എന്ന വ്യക്തികഥയാണ്