എ.എം.യു.പി.സ്കൂൾ വാണിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 9 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tanur2016 (സംവാദം | സംഭാവനകൾ)
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
വിലാസം
വാണിയന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-07-2017Tanur2016





ചരിത്രം

 ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ വാണിയന്നൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.1902 ല്‍ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാര്‍ 

ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1915ല്‍ മദ്രാസ് വിദ്യാഭ്യാസ ബോര്‍ഡ് എ.എം.എല്‍.പി .സ്കൂള്‍ ആയി മാറ്റുകയും ഹാജി.കെ.കാദര്‍ മാസ്റ്റര്‍ക്ക് കൈമാറുകയും ചെയതു.1956-57ല്‍ ബഹു സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ല്‍ കു‍ഞ്ഞിപോക്കര്‍ മേനേജരായി . ഇപ്പോഴത്തെ മേനേജര്‍ മജീദ് കപ്പൂരത്ത് ആണ്.

ഭൗതികസൗകര്യങ്ങള്‍

20 ക്ലാസ് മുറികള്‍ ,

നവീകരിച്ച കംമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

(സയന്‍സ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകള്‍, ഹെല്‍ത്ത്‌ ക്ലബ് എന്നിവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. )

വഴികാട്ടി

തിരൂരില്‍ നിന്ന് പയ്യനങ്ങാടി വഴി ഇരിങ്ങാവൂര്‍ റോഡില്‍ ഏകദേശം 3 കിലോമീറ്റര്‍ അകലെ ഹാജി ബസാറില്‍ സ്ഥിതി ചെയ്യുന്നു.