കെ.എ.യു.പി.എസ്.തച്ചിങ്ങനാടം

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 6 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnaupschool (സംവാദം | സംഭാവനകൾ) (H.M. change)
കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
വിലാസം
തച്ചിങ്ങനാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
06-07-2017Krishnaupschool





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1944 ഒക്ടോബര്‍ രണ്ടിന് വിജയദശമി നാളില്‍ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്ന് പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണന്‍ നമ്പ്യാര്‍ ആണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നല്‍കി. അങ്ങനെയാണ് കൃഷ്ണ സ്‌കൂള്‍ എന്ന പേര് ലഭിച്ചത്.

                   1950 - 51ലാണ് വിദ്യാലയം ഹയര്‍ എലമെന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. ഇന്ന് മേലാറ്റൂര്‍ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളില്‍ 39 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും  പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂള്‍ ബസ് തൊളിലാളികളും ഉള്‍പ്പെടുന്നതാണ് സ്‌കൂളിലെ ജീവനക്കാര്‍.സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനില്‍ നൂറോളം ബാലികാ-ബാലന്മാര്‍ പഠിക്കുന്നു.



         ഞങ്ങളെ നയിച്ചവര്‍

1. ടി.കെ. വേലായുധന്‍ നായര്‍


2 പള്ളിക്കുത്ത് ശങ്കുണ്ണി നായര്‍


3 പള്ളിക്കുത്ത് ദേവകിയമ്മ


4 കെ.വി.ശൂലപാണി വാര്യര്‍


5 വി.എം.ജോസഫ്‌


6 ടി.ജെ.ലിസി മോള്‍


7 എ.പാര്‍വതി

8 കെ.വി.നളിനി

9 സൂസമ്മ മാത്യു

ഭൗതികസൗകര്യങ്ങള്‍

  • ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകള്‍
  • എല്‍.കെ.ജി & യു.കെ.ജി ക്ലാസുകള്‍
  • മത്സര പരീക്ഷകള്‍ക്ക്‌ പ്രത്യേക കോച്ചിങ്‌ ക്ലാസുകള്‍
  • എല്ലാ ഭാഗത്തേക്കും സ്‌കൂള്‍ ബസ്‌ സൗകര്യം
  • എല്‍.എസ്‌.എസ്‌ & യു.എസ്‌.എസ്‌ പരിശീലനം
  • കലാ-കായിക പരിശീലനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം
  • ഹിന്ദി ക്ലബ്‌
  • സാമൂഹ്യ ശാസ്‌ത്ര ക്ലബ്‌
  • വിവിധ എന്‍ഡോവ്‌മെന്റുകള്‍

ഭരണനിര്‍വഹണം

  • സ്‌കൂള്‍ മാനേജര്‍ - വി.ബിജുമോന്‍
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

പെരിന്തല്‍മണ്ണ താലൂക്കില്‍ കീഴാറ്റൂര്‍ പഞ്ചായത്തില്‍ അരിക്കണ്ടംപാക്ക്‌ ബസ്‌ സ്റ്റോപ്പിലാണ്‌ കൃഷ്‌ണ യു.പി. സ്‌കൂള്‍. പെരിന്തല്‍മണ്ണയില്‍ നിന്നും നിലമ്പൂര്‍ റൂട്ടില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൃഷ്‌ണ യു.പി. സ്‌കൂളില്‍ എത്തിച്ചേരാനാവും