തുടർന്ന് വായിക്കുക
ശ്രീ മുഹമ്മദ് മാസ്റററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകന്‍. ശ്രീമതി ഓമന ടീച്ചര്‍, രുഗ്മിണിടീച്ചര്‍, മോയിന്‍ കുട്ടി മാസ്ററര്‍, കൃഷ്ണന്‍ കുട്ടി മാസ്ററര്‍, ദേവകിയമ്മ ടീച്ചര്‍, ഹംസമാസ്ററര്‍, ദിവാകരന്‍ മാസ്ററര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരായിരുന്നു.ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം. 1990 മുതല്‍ കെ.എന്‍.കൃഷ്ണന്‍ കുട്ടി മാസ്റററായിരുന്നു പ്രധാനാധ്യാപകന്‍.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് സ്കൂളുകളും സര്‍ക്കാര്‍ ഏറെറടുത്തതിന്‍െറ ഭാഗമായി 02/01/2010 മുതല്‍ ഈ വിദ്യാലയവും ഗവണ്‍മെന്‍റ് സ്കൂളായിമാറി. 2014 സെപ്ററംബറില്‍ ഈ വിദ്യാലയത്തിന്‍െറ 'നാമം ജി .എല്‍ .പി. എസ് .ചുങ്കത്തറ പഞ്ചായത്ത് 'എന്നായി മാറി.അത്യാവശ്യം വേണ്ട എല്ലാസൗകര്യങ്ങളും ഇന്നീ വിദ്യാലയത്തിലുണ്ട്