വിശദമായി വായിക്കുക‍‍‍‍

19:55, 29 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)

യൂണിവേഴ്സിറ്റി കോളേജിന്റെ വിപുലീകരണത്തോടുകൂടി സ്കൂളില്‍ സ്ഥലപരിമിതി അനുഭവപ്പെടുകയും അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുന്നാള്‍ 1919-ല്‍ വഞ്ചിയൂര്‍ ഉണ്ടായിരുന്ന ഒരു വലിയ പാടശേഖരം നികത്തി കേരളീയ വാസ്തു ശില്പകലാ രീതിയില്‍ ഒരു ബഹുനിലമന്ദിരം നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ ഷഷ്യബ്ദപൂര്‍ത്തി സ്മാരകമായി ഈ സ്കൂള്‍ മാറ്റിസ്ഥാപിച്ചു. അന്നു മുതല്‍ ശ്രീമൂലവിലാസം ഹൈസ്കൂള്‍ (എസ് എം വി സ്കൂള്‍ ) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

ദിവാനായിരുന്ന സര്‍ .സി. രാജഗോപാലാചാരിയാണ് ഈ സ്കൂള്‍ നിര്‍മ്മാണ പദ്ധതി ആസൂത്രണം ചെയ്ത് നിര്‍വ്വഹിച്ചത് .മന്ദിരത്തിന്റെ വലുപ്പം, വാസ്തുശില്പ്ഭംഗിയുടെ അസാധാരണത്വം,വിദ്യാലയ വളപ്പിന്റെ വിസ്തൃതി, രാജകീയപ്രൗഢിയോടുകൂടിയ പ്രവര്‍ത്തന ശൈലി, അദ്ധ്യാപകരുടെ പാണ്ഡിത്യം എന്നിവ പരിഗണിച്ചാല്‍ അക്കാലത്ത് ഭാരതത്തിലുണ്ടായിരുന്ന ഹൈസ്കൂള്‍ വിദ്യാലയങ്ങളുടെ മുന്‍ നിരയിലായിരുന്നു ഈ സരസ്വതീ ക്ഷേത്രം. ഓരോ ക്ലാസിനും പ്രത്യേകം മുറികള്‍, മറ്റൊരു സ്കൂളിനും കാണാന്‍ കഴിയാത്ത തരത്തിലുള്ള ഇരുമ്പ് ഫ്രെയിമില്‍ തേക്കു തടികൊണ്ട് നിര്‍മ്മിച്ച ഡ്യൂയല്‍ ഡെസ്കുകളും , പച്ചപരവതാനി വിരിച്ചതുപോലുള്ള പുല്‍തകിടിയാല്‍ അലംകൃതമായ വിശാലമായ കളിസ്ഥലങ്ങള്‍. ഒട്ടേറെ പ്രഗത്ഭമതികളായ അദ്ധ്യാപക ശ്രേഷ്ഠന്മാര്‍,1600-ലധികം കുട്ടികള്‍, തിരുവിതാംകൂറിലെ ആദ്യ

"https://schoolwiki.in/index.php?title=വിശദമായി_വായിക്കുക‍‍‍‍&oldid=358458" എന്ന താളിൽനിന്ന് ശേഖരിച്ചത്