വയനാടൻ ചെട്ടി അസോസിയേഷൻ
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നീലഗിരി നിരകള്‍ താണ്ടി വയനാട്ടില്‍ കുടിയേറിപാര്‍ത്തതിന്റെ ഓര്‍മ്മ പുതുക്കി വയനാടന്‍ ചെട്ടി സമൂഹം ബത്തേരി ഗണപതിവട്ടത്ത് വൃശ്‌ചിക സംക്രമ ദിനാഘോഷം നടത്തി.പുരാതന കാലം മുതല്‍ വയനാട്ടിലെയും നീലഗിരി താലൂക്കിലെ ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെയും വയനാടന്‍ ചെട്ടി സമുദായംഗങ്ങള്‍ നടത്തിവരാറുള്ള വൃശ്ചിക സംക്രമം തുലാം മുപ്പതിന് ബത്തേരി ഗണപതി , മാരിയമ്മന്‍ ക്ഷേത്രങ്കണങ്ങളില്‍ നടത്തുമെന്ന് വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 15ന് മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍നിന്ന് രാവിലെ തുടങ്ങുന്ന ഘോഷയാത്ര ഗണപതിക്ഷേത്രത്തില്‍ സമാപിക്കും.