കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937 ല് ആരംഭിച്ചു.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവണ്‍മെന്റ്ഹയര്‍ സെക്കന്ററിസ്കൂള്‍ സ്കൂളുകളിലൊന്നാണിത്.സ്കൂള്‍ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്

ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം
വിലാസം
സദാനന്ദപുരം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-03-2017Amarhindi


ചരിത്രം

സംവത്സരങ്ങള്‍ക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പല്‍ സമൃദ്ധവും ഐശ്വര്യ പൂര്‍ണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളില്‍ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ ചരിത്രം വായിക്കാം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അനേകം പ്രഗത്ഭരായ അധ്യാപകര്‍ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് സദാനന്ദപുരം എന്ന പ്രശസ്തമായ സ്ഥലത്താണ്. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ സദാനന്ദ അവധൂതാശ്രമം സ്കൂളിന്റെ തൊട്ടരുകിലാണ്. ഇവിടെയെത്താന്‍ എപ്പോഴും വാഹനസൗകര്യം ലഭ്യമാണ്. {{#multimaps: 8.977068, 76.814500 | width=800px | zoom=16 }}