ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckanjirappally (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്
വിലാസം
തിടനാട്

കോട്ടയം ജില്ല
സ്ഥാപിതം21 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
11-12-2009Mtckanjirappally




കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശമായ മീനച്ചില്‍ താലൂക്കിലാണ് തിടനാട് എന്ന ഗ്രാ നമം. അദ്ധ്വാനത്തിലൂടെ മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരുടെ ഗ്രാമമാണത്. റബ്ബ റും,കപ്പയും.ചേനയും,വാഴയും ചേബുമൊക്കെ ക്രിഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രമം. ഈ ഗ്രാമത്തിന്റെ വെളച്ചമാണ് തിടനാട് ഗവ: വൊക്കേ ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജ നതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്‍റ്റെ സാമൂഹിക – സാംസ്കാരി ക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണര്‍ത്തുപാട്ടിന്റെ ശീലമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപ നം. ഗതകാല ചേതനയുടെ ഹ്രദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈത ന്യത്തിന്‍റ്റെ നിറമുള്ള സ്മരണകള്‍ അയവിറക്കിക്കൊണ്ട് മോണകട്ടിച്ചിരിക്കുന്ന ഈ വിദ്യാ ലയ മുത്തശ്ശിക്ക് ഒരു പാടു കഥകള്‍ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകള്‍ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകള്‍

ചരിത്രം

തിടനാട് ശിവക്ഷേത്രത്തിലെ ഓന്‍കാര മയമായ സംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈത്രകമാണുള്ളത്.നൂറ്റാണ്ടുകളെനൂപുരമണിയിച്ച സെന്‍റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്.മീനച്ചിലാറിന്റെതീരങ്ങളില്‍ശാന്തിസൗരഭംതൂകുന്നഭരണങ്ങാനത്തിന്,പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്.ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അരിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള്‍ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെ യ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നുവിളിച്ചിരുന്നത്.ത ടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സന്‍കേതമായിരുന്നു തിടനാട്.

                                     മഹാത്മജി,സ്വാതന്ത്ര്യത്തിന്റെ  അഗ്നി നാടെങ്ങും പരത്തു

ന്നതിനു മുബ് 1915 – ല്‍ (21.06.1915) ഈ ഗ്രാമത്തില്‍ അക്ഷര വെളിച്ചത്തിന് തിരിനീട്ടി . ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരു ന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വര്‍ഷം കൂടികഴിഞാണ് (12.10.1949) ഈ എല്‍. പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ന്നത്. പൂഞ്ഞാറിനും ഭരണങ്ങാനത്തിനും പോയി പഠിച്ചിരുന്ന കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് 1974 – ല്‍ ഈ യു.പി സ്കൂള്‍ ഹൈ സ്കൂളായും 1948 – ല്‍ തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററിയായി തീരുകയും അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങള്‍ നെഞ്ചേറ്റി ലാ ളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും അറിയപ്പെടുന്നു. അന്യഗ്രാമങ്ങളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെയെത്തി. അനേകരുടെ അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരന്‍പര്യം ഉറപ്പിക്കാനും ഈ വിദ്യാല യം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോ ട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു. മീഡിയ:Example.ogg

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി