എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 24 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12532 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ
വിലാസം
ഉദിനൂ൪
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-03-201712532




ചരിത്രം

കാസർഗോഡ് ജില്ലയിൽ ഉദിനൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു .മതപഠനത്തിനുമാത്രം പ്രാധാന്യം നൽകിയിരുന്ന മുസ്ലിം വിഭാഗങ്ങളിൽ പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് ഇന്ത്യയിൽ അങ്ങോളമിങ്ങോളം മുസ്ലിം സമുദായ നേതാക്കൾ പൊതുവിദ്യാലയങ്ങൾ ആരംഭിച്ചിരുന്നു .ഇതിൽ നിന്നും ആവേശം ഉള്കൊണ്ടഒരുജനസമൂഹത്തിന്ടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ഉദിനൂർ സൗത്ത് ഇസ്ലാമിയ.എ.ൽ.പി സ്കൂൾ .1925 ൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ തേലപ്പുറത് മുഹമ്മദ് ഹാജിയും പ്രധാനാധ്യാപകൻ വി.കൃഷ്ണൻ നായരുമായിരുന്നു .1935 ൽ വിദ്യാലയം അംഗീകാരം നേടി .തുടക്കത്തിൽ ഉദിനൂർ ഗ്രാമത്തിലെ മുഴുവൻ കുട്ടികളും പഠനത്തിനായി ഇ വിദ്യാലയത്തെയാണ് ആശ്രയിച്ചിരുന്നത് .ഒന്നുമുതൽ അഞ്ചവരെ ക്ലാസ്സുകളിൽ രണ്ടിൽ കൂടുതൽ ഡിവിഷനുകളും പതിനാലോളം അധ്യാപകരും ഉണ്ടായിരുന്ന വിദ്യാലയത്തിൽ ഇന്ന് 6 അധ്യാപകരും 62 കുട്ടികളും മാത്രമാണുള്ളത് .കൂണുപോലെ ഉയർന്നു വരുന്ന ഇംഗ്ലീഷ് മീഡിയൻ വിദ്യാലയങ്ങളും രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള അമിതാവേശവുമാണ് അമിതാവേശവമാണ് ഇതിന് പ്രധാന കാരണം എങ്കിലും ഇന്നും വിദ്യാലയം പഠന പടയെ പഠ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചു നിൽക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

4 ടോയ്‌ലെറ്റ് ,ക്‌ളാസ് റൂം ,ഫാൻ സൗകര്യം ,ഓഫിസ് റൂം ,ഐ .ടി ലാബ് ,സ്റ്റോർ റൂം ,ഹാൾ ,പാചകപുര,കിണർ, വൈദ്യുതി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹെൽത് ക്ലബ് ,കലാസാഹിത്യം മെച്ചപ്പെടുത്താൻ ബാലസഭ,പച്ചക്കറി കൃഷി ,കായിക വിദ്യാഭ്യാസം.

മാനേജ്‌മെന്റ്

യുണീക് ചാരിറ്റബൾ സൊസൈറ്റി .സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി  ; എ. ബി. മുസ്തഫ

മുന്‍സാരഥികള്‍

മുൻ പ്രധാനാധ്യാപകർ ;വി .കൃഷ്ണൻ നായർ ,ടി.സി.അബ്ദുൾ റഹ്‌മാൻ കെ.വി കുഞ്ഞികൃഷ്ണൻ, പി .കുഞ്ഞിക്കണ്ണൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പടന്ന പഞ്ചയത്തിലെ ഉദിനൂർ തെക്കുപുറം പരത്തിച്ചാൽ റോഡിനു സമീബം.

ചിത്രശാല

<Gallery>പ്രമാണം:12532-11.jpg|വിദ്യാലയ വികസനരേഖ അവതരണം ഹെഡ്മിസ്ട്രസ് ഓ ടി കമാറുന്നിസ നിർവഹിക്കുന്നു .