എൽ. പി. എസ്. ഇടവട്ടം
വിലാസം
ഇടവട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-03-201739230




ചരിത്രം

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട ഇടവട്ടം എന്ന കൊച്ചു ഗ്രാമത്തിലാണ് 1951 മുതല്‍ സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി ഇടവട്ടം എല്‍.പി.എസ് പ്രവര്‍ത്തിച്ചുവരുന്നത്.

ഇടവട്ടം എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ ഇല്ലാത്തതിനാല്‍ അന്നത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാതെ പോകുന്നുവെന്ന് കണക്കിലെടുത്ത് ഈ സ്ഥലത്തെ നായര്‍ തറവാടുകളിലെ പുരുഷന്‍മാര്‍ ഒന്നിച്ചുചേര്‍ന്ന് 950 നംബര്‍ രജിസ്ട്രേഷനില്‍ നായര്‍ സര്‍വീസ് സംഘടന(കരയോഗം) രൂപീകരിക്കുകയും പ്രസിഡന്‍റായി വാഴുവേലില്‍ പുത്തന്‍ വീട്ടില്‍ ശ്രീ. എന്‍ കൃഷ്ണകുറുപ്പിനേയും സെക്രട്ടറിയായി കൊച്ചുവീട്ടില്‍ ശ്രീ ഗോപാലപിള്ളയേയും ഖജാന്‍ജിയായി അംബഴവേലിക്കോണത്ത് വീട്ടില്‍ ശങ്കരപിള്ളയേയും മറ്റ് അനുബന്ധ ഭരണസമിതിയേയും തെരഞ്ഞെടുത്ത് കരയോഗ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടത്തി. സംഘടനയുടെ പേരില്‍ പ്രദേശത്ത് ഒരു സ്കൂള്‍ ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇടവട്ടത്തിന്‍റെ ഹൃദയഭാഗത്ത് ഒന്നര ഏക്കറിലധികം വസ്തു വാങ്ങുകയും സ്കൂളിന്‍റെ പണി ആരംഭിക്കുകയും ചെയ്തു. 1950 ല്‍ പൂര്‍ത്തിയായെങ്കിലും സ്കൂളിന് അംഗീകാരം കിട്ടാന്‍ വളരെ ശ്രമം നടത്തേണ്ടി വന്നു. പാലൂര്‍ വീട്ടില്‍ പി.പി.കൃഷ്ണപിള്ള വക്കീല്‍, കൊട്ടാരക്കര കെ.ജി. രാമന്‍പിള്ള വക്കീല്‍, പി.കെ. രാഘവന്‍പിളള വക്കീല്‍ വ്യവസായ പ്രമുഖനായ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ തുടങ്ങി പല മഹാന്മാരും ഈ സ്കൂളിന്‍റെ ചരിത്രത്തില്‍ ഗണ്യമായ സ്ഥാനം വഹിച്ചിട്ടുണ്ട്.

ഇടവട്ടത്ത് പുത്തന്‍വീട്ടിലെ ബന്ധുവും കൈതക്കോട് മൈലപ്പള്ളില്‍ കുടുംബാംഗവും അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന കെ.ദിവാരക്കുറുപ്പില്‍ നിന്ന് 1951ല്‍ സ്കൂളിന് അംഗീകാരം കിട്ടുകയും കരയോഗ പ്രസിഡന്‍റിനുതന്നെ സ്കൂള്‍ മാനേജര്‍ എന്ന സ്ഥാനവും കരയോഗം തീരുമാനിച്ചു. കോമളശ്ശേരില്‍ ജെ.സരോജിനിദേവി കുഞ്ഞമ്മയെ ആദ്യ ഹെഡ്മിസ്ട്രസായി നിയമിച്ചു. 1952ല്‍ രണ്ടാം സ്റ്റാന്‍ഡേര്‍ഡിനും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ സ്റ്റാന്‍ഡേര്‍ഡുവീതം കൂടി 1955 ന് അഞ്ചാം സ്റ്റാന്‍ഡേര്‍ഡിനും അംഗീകാരം കിട്ടി. തുടര്‍ന്ന് അപ്ഗ്രേഡിനു ശ്രമിച്ചെങ്കിലും ഇതുവരെയും കിട്ടിയില്ല. ഈ സ്കൂളില്‍ നിന്നും 50 മീറ്റര്‍ മാറി ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവ ഉള്ളതാണ്. വളരെ പാവപ്പെട്ടവരും പട്ടികജാതി ക്കാര്‍ ഉള്‍പ്പെടെയുള്ളവരും പഠിക്കുന്ന ഈ സ്കൂളില്‍ 6, 7 ക്ലാസ്സുകള്‍ അനുവദിക്കേണ്ടതായിട്ടുണ്ട്. 1990 മുതല്‍ പ്രീ-പ്രൈമറി സ്കുളും പ്രവര്‍ത്തനം ആരംഭിച്ചു. 100 അടി നീളത്തിലും 50 അടി വീതിയിലും രൂപകല്പന ചെയ്ത് പണിതീര്‍ത്ത ഇടവട്ടം എല്‍.പി.എസ്. അതേ പ്രൌഡിയില്‍തന്നെ ഇന്നും തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

         ഒന്നര ഏക്കറിലധികം സ്ഥലത്ത് 12 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടവും കംപ്യൂട്ടര്‍ലാബ്, സ്റ്റോര്‍റും, വിശാലമായ കളിസ്ഥലം, പ്രീ-പ്രൈമറി കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ്റും, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ-സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • സയന്‍സ് ക്ലബ്ബ്
  • ഔഷധതോട്ട നിര്‍മ്മാണം
  • പച്ചക്കറിതോട്ട നിര്‍മ്മാണം
  • ദിനാചരണങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ പ്രഥമ അദ്ധ്യാപകര്‍

1. സരോജിനി കുഞ്ഞമ്മ 2. ചെമ്പകക്കുട്ടിയമ്മ 3. ഗോപാലകൃഷ്ണപിള്ള 4. ചന്ദ്രകുമാരിയമ്മ 5. ലീലാമണിയമ്മ 6. ബി. രമാദേവി 7. കെ.എസ്. അജിത

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കളക്ടര്‍ കെ.ഗോപാലന്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വിവിധ സര്‍വ്വീസ് മേഖലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍

"https://schoolwiki.in/index.php?title=എൽ._പി._എസ്._ഇടവട്ടം&oldid=351432" എന്ന താളിൽനിന്ന് ശേഖരിച്ചത്