കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നാടോടി വിജ്ഞാനകോശം
നാടോടി കലാ വിജ്ഞാനകോശം
ഒരു പ്രദേെശത്ത് പ്രചാരത്തിലുള്ള നാടോടി കലകളും സാഹിത്യവും, അവിടുത്തെ സംസ്കാരത്തിന്റെ മുഖമുദ്രകളാാണ്. തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും, അവരുടെ സ്വത്വം നിലനിര്‍ത്താനും ഇവ സഹായിക്കുന്നു. പൂര്‍വ്വികര്‍; ദൈവങ്ങളെ പ്രീതിപ്പെടുത്തുവാനും, മാനസികോന്മേഷത്തിനും രൂപം നല്‍കിയ ഗ്രാമീണ വിശ്വാസത്തിലധിഷ്ഠിതമായ കലാരൂപങ്ങളാണിവ.
സാമുദായിക മൈത്രിയുടെ വിശാല അന്തരീക്ഷത്തില്‍ നടത്തുന്ന കാവശ്ശേരി പൂര മഹോത്സവത്തോടനുബന്ധിച്ചുള്ള അനുഷ്ഠാന കലകള്‍, സാമുദായിക കലാരൂപങ്ങള്‍ എന്നിവ പൂരത്തിന് നിറച്ചാര്‍ത്ത് നല്‍കുന്നു. ഇവ കൂടാതെ മറ്റ് നാടന്‍ കലാരൂപങ്ങളാലും ഈ നാട് സംബന്നമാണ്.
ഒരു ദേശത്തിന്റെ സംബല്‍ സമൃദ്ധിക്കും ജനങ്ങളുടെ ഐശ്വര്യത്തിനും നിദാനം, ദേേശത്ത് സാന്നിദ്ധ്യം ചെയ്തരുളുന്ന ക്ഷേേത്രചൈതന്യത്തിന്റെ അനുഗ്രഹാശ്ശിസ്സുകളും, അനശ്വരമായ പൂര്വ്വകാല ചടങ്ങുകളുടെ സമൃദ്ധിയും, സര്‍വ്വ സമുദായ പങ്കാളിത്തവും, ഉത്സവ ലഹരിയ്ക് മാറ്റുകൂട്ടുന്ന നാടന്‍ കലാരൂപങ്ങളാണ്‍. അവയിലേേക്ക് ഒരെത്തിനോട്ടം........
പൊന്നും പൂവും കൊണ്ടു വരല്‍ - ഹരിജന വിഭാഗക്കാര്‍ പൂരത്തിനു മുന്‍പായി കുംഭമാസത്തില്‍ നടത്തുന്നു.
കതിര്‍വേല - പൂരത്തിനു മുന്‍പ്, കന്നിക്കൊയ്ത്തിനു ശേഷം തുലാം മാസത്തില്‍ ധാന്യം അംബലത്തില് എത്തിക്കുന്ന ചടങ്ങ്. കതിരുല്‍സവം എന്നും അറിയപ്പെടുന്നു.
തോല്‍പ്പാവക്കൂത്ത് - കുംഭമാസത്തിലെ മകയിരം നാള്‍ മുതല്‍ കൂത്തൂമാടത്തില്‍, ഏഴു ദിവസം രാമായണകഥ ( യുദ്ധകാണ്ഡം ) പാവക്കൂത്തായി അവതരിപ്പിക്കുന്നു. ആയില്യം നാളില്‍ കൂത്തില്‍ 'ഗരുഡപ്പത്ത് ' നടത്തുന്നു. കൂത്തു കാണാന്‍ ഭഗവതി ദേേശവാദ്യത്തിന്റെ അകന്പടിയോടെ എത്തുമെന്ന് വിശ്വസിക്കുന്നു. കൂത്ത് വഴിപാടായും നടത്താറുണ്ട്.
ചെറിയാണ്ടി - വലിയാണ്ടി - പൂരത്തിന് കൂറ (കൊടി) യിട്ട നാള്‍ മുതല്‍ കുട്ടികളുടെ ആണ്ടി വേേലയാണ്. ചെറിയാണ്ടി - വിറകിനെ കനലാക്കി ദേവീസ്തുതികളോടെ തീ പറപ്പിക്കുന്നു. മൂന്നു ദിവസം ഇതു നടത്തുന്നു. വലിയാണ്ടി - നാല്‍ക്കവലകളില്‍ പന്തം കൊളുത്തി, വാഴച്ചപ്പ് കൊണ്ട് ആള്രൂപമുണ്ടാക്കി കത്തിക്കുന്നു. മൂന്നാം ദിവസം ആര്യവേപ്പില കൊണ്ട് ആള്‍ വേഷം കെട്ടി ദേവീസ്തുതികളോടെ ആര്‍പ്പുവിളിച്ച് ഒാരോ ദിക്കിലുള്ളവര്‍ അംബലത്തിലെത്തി ദേവിയെ തൊഴുതു മടങ്ങുന്നു.
പറവേല - പൂരത്തിന് മുന്നോടിയായി ഒാരോ ദിക്കിലുമുള്ള പറയസമുദായക്കാര്‍, അവര്‍ താമസിക്കുന്ന കോളനികളില്‍ പറവേല നടത്താറുണ്ട്. ദേവിയ്ക്കുള്ള വഴിപാടാണിത്.
ഊര്‍വലം - പൂരം കൂറയിട്ട് ഏഴു ദിവസം നടത്തുന്നതാണ് ഊര്‍വലം. ദേശത്തിലെ; ദേവിയ്ക് അവകാശപ്പെട്ട പതിനെട്ടര ഊരുകളില്‍ കൊടിമരം നാട്ടി, ഒാരോ കൊടിമരച്ചുവട്ടിലും, പ്രത്യേകം അവകാശപ്പെട്ട കുടുംബത്തിലെ സ്ത്രീകള്‍ ദേവീവിഗ്രഹം കൈയ്യിലേന്തിക്കൊണ്ട് ഊരുവലം നടത്തുന്നു. കാവശ്ശേരി ദേശത്തിലെ അനുഗ്രഹീതരായ കുളങ്ങര വീട്ടുകാര്‍ക്കാണ് ഇതിന് അവകാശം സിദ്ധിച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ അത്താഴപൂജയ്കു ശേഷം ചേറുമംഗലം കൊട്ടി, ചിലംബുമേന്തിയാണ് ഈ തറവാട്ടമ്മ ഊരിലെ ഗ്രുഹങ്ങള്‍ സന്ദര്‍ശിക്കുന്നത്.
കുതിരവേല - വാഴച്ചപ്പും മറ്റും കൊണ്ടുണ്ടാക്കി അലങ്കരിച്ച കമ്മാള വിഭാഗത്തിന്റെ കുതിര പൂരത്തിനു തലേന്ന് രാത്രി ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലെത്തുന്നു. ഇതാണ് കുതിരവേല (പറവേല).
കളമെഴുത്തുപാട്ട് - ദേവീ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകലാരൂപമാണിത്. പ്രത്യേക പൊടിക്കൂട്ടുകള്‍ ഉപയോഗിച്ച് ദേവീരൂപം കളത്തില്‍ വരച്ച്, ദാരികവധം പാട്ട് ഉടുക്കുകൊട്ടി പാടുന്നു. പൂരത്തോടനുബന്ധിച്ചും, വൃശ്ചിക മാസത്തിലും, ഈ കലാരൂപം നടത്താറുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.
കണ്യാര്‍കളി, കുമ്മാട്ടി, പഴംപൂരം എന്നിവയും പൂരത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മറ്റ് ഉത്സവ പരിപാടികളാണ്.
പ്രാദേശികമായ ഇതര കലാരൂപങ്ങള്‍:
പൊറാട്ടന്‍ കളി - പാലക്കാടിന്റെ തനതു കലാരൂപമായ പൊറാട്ടന്‍ കളിയുടെ ശ്രുതിതാളങ്ങള്‍ നെഞ്ചേറ്റുന്ന നാടാണ് കാവശ്ശേരിയും. വിഷയം പുരാണ കഥയാണെങ്കിലും, അവതരണ ശൈലിയാണ് പൊറാട്ടന്‍ കളിയുടെ പ്രത്യേകത. നിത്യജീവിതത്തിലെ പല സംഭവങ്ങളും ഫലിതരൂപേണ ഇതില്‍ അവതരിപ്പിക്കുന്നു.
അയ്യപ്പന്‍ പാട്ട് - അയ്യപ്പന്‍ പാട്ട് ശാസ്താം പാട്ടെന്നും അറിയപ്പെടുന്നു. അയ്യപ്പക്ഷേത്രങ്ങളിലും വീടുകളിലും മണ്ഡലമാസക്കാലത്ത് നടത്താറുള്ള ഒരു ചടങ്ങാണിത്. അയ്യപ്പന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ മണ്ഡപം കൂട്ടി അയ്യപ്പനെ കുടിയിരുത്തുന്നു. ശാസ്താവിന്റെ ജനനം മുതലുള്ള ചരിത്രം ഉടുക്കുകൊട്ടി പാടി അവതരിപ്പിക്കുന്നു.
ചരിത്രവും ഐതീഹ്യവും കൈകോര്ത്ത കാവശ്ശേരിയില്‍, ആശ്രിത വത്സലയായി, അഭീഷ്ട വരദായിനിയായി, ദേേശത്തിന്റെ പുണ്യ തേജസ്സായി വിളങ്ങുന്ന അല്ലയോ കാവിലമ്മേ കുംബിടുന്നേന്‍ വരം തരണേ നിന്നെക്കാണാന്‍ ശ്ശേരി നാട്ടിന്‍ സുകൃതമല്ലോ രിപുനിഗ്രഹ രൂപിണീ കൈതൊഴാം.