സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/SRESHTAHARITHA VIDYALAYAM AWARD - 2016
കിടങ്ങൂര്‍ സെന്റ് മേരീസിന് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം
മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ സ്കൂളുകളില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്കൂളുകള്‍ക്ക് നല്‍കിവരുന്ന ശ്രഷ്ഠ ഹരിത വിദ്യാലയ അവാര്‍ഡ് ഈ വര്‍ഷവും കിടങ്ങൂര്‍ സെന്റ് മേരീസിന് ലഭിച്ചു. കോട്ടയം ജില്ലയില്‍ ഒന്നാമത് എത്തിയ സ്കൂളിനു 25000 രൂപയുടെ Cash Award ഉം Trophyയുമാണ് ലഭിച്ചത്. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം സെന്റ് മേരീസ് സ്കൂളിനാണ്. 20000രൂപയുടെ Cash Award ഉം ട്രോഫിയുമാണ് സമ്മാനം. സ്കൂളില്‍ സംഘടിപ്പിച്ച വിപുലമായ ചടങ്ങില്‍ കോട്ടയം S P എന്‍. രാമചന്ദ്രനില്‍ നിന്നും സ്കൂള്‍ മാനേജര്‍ റവ. ഫാ. N. I മൈക്കിള്‍, ഹെഡ്‌മാസ്റ്റര്‍ P.A ബാബു, സീഡ് കോര്‍ഡിനേറ്റര്‍ എബിജോണ്‍, P T A പ്രസിഡണ്ട് സജി ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. സ്കൂളില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും 200-ല്‍ പരം അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുത്തു. പുരാതന വസ്തുക്കള്‍കൊണ്ട് അലങ്കരിച്ച സ്റ്റേജും ഓഡിറ്റോറിയവും ഏറെ കൗതുകകരമായിരുന്നു. സ്കൂള്‍ ഗ്രൗണ്ടില്‍ ആയിരത്തില്‍പരം തെങ്ങിന്‍ തൈകള്‍ കൊണ്ട് നിര്‍മ്മിച്ച കേരളത്തിന്റെ മാതൃകയും ആശംസകളും ഏറെ പ്രശംസനീയമായിരുന്നു. കുട്ടികള്‍ വരച്ച് കളര്‍ കൊടുത്ത കേരളത്തിന്റെ ഭൂപടം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാതൃഭാഷാ പ്രതിജ്ഞയും ചൊല്ലി 60-മത് കേരളപ്പിറവിദാനാഘോഷം അവിസ്മരണീയമാക്കി തീര്‍ക്കുന്നതിന് P T Aഅംഗങ്ങളും സ്റ്റാഫ് സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, അധ്യാപകരായ സോജന്‍ K.C, അബ്രാഹം ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.