ജി.എൽ.പി.എസ് ഇടവേലി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ് ഇടവേലി
വിലാസം
ഇടവേലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-03-201714802B




}}

ചരിത്രം

ഇരിട്ടിയില്‍ നിന്നും 15 കിലൊമീറ്റര്‍ കിഴക്കുമാറി കുടകുമലനിരകളുടെ മടിയില്‍ മയങ്ങുന്ന കീഴ്പ്പള്ളിയുടെ പ്രാന്തപ്രദേഷമാണ് പാലരിഞ്ഞാല്‍.ഇവിടെയാണ് ഇടവേലി ഗവ:എല്‍.പി.സ്കൂള്‍ സ്തിതി ചെയ്യുന്നത്.1954-ല്‍ പഴയമദ്രാസ് സംസ്താനത്തിന്റെ കീഴില്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.ശ്രീ മഞ്ഞുമ്മേക്കുടിയില്‍ കുര്യാക്കോസ് സംഭാവനയായി നല്‍കിയ ഇടവേലിയിലെ 17.5 സെന്റ് സ്തലത്താണ് ഈ വിദ്യാലയത്തിന്റെ തുടക്കം.പണ്ട് ഇവിടൊരു " നിലത്തെഴുത്തു കളരി " പ്രവര്‍ത്തിച്ചിരുന്നു.

     ശ്രീ കെ.എം.ഭോജന്‍ ആയിരുന്നു ആദ്യ ഏകാധ്യാപകന്‍.1954-55വര്‍ഷത്തില്‍18 ആണ്‍കുട്ടികളൂം 11പെണ്‍കുട്ടികളൂമടക്കം 29 വിദ്യാര്‍ത്തികള്‍ ഈ വിദ്യാലയത്തില്‍ പ്രവേശനം നേടി.മഞ്ഞുമ്മേക്കുടിയില്‍ കുര്യാക്കോസിന്റെ മകന്‍ മത്തായി ആയിരുന്നു ആദ്യമായി പ്രവേശനം നേടിയ വിദ്യാര്‍തി.3-11-1954 ആണ് പ്രവേശനം നടത്തിയ തീയതി.

ഭൗതികസൗകര്യങ്ങള്‍

നിലവില്‍ സ്കൂളിന് 2 ഏക്കര്‍ 17 1/2 സെന്റ സ്ഥലം ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും ഒരു പാര്‍ക്കും കുട്ടികള്‍ക്ക് കളിക്കുവാനായി ഒരുക്കിയിട്ടുണ്ട്. പ്രീ പ്രൈമറി സ്കൂള്‍ കെട്ടിടം ഉണ്ട്. എസ്. എസ്. എ. യുടെ ഒരു അഡീഷണല്‍ ക്ലാസ്സ് റുംകെട്ടിടം ഈ വര്‍ഷം ഉദ്ഘാടനം ചെയ്തു.

              പ്രീ പ്രൈമറി സ്കൂള്‍ കെട്ടിടം ഉണ്ട്. നിലവിലുല്ള്ള  കെട്ടിടം അണ്‍ഫിറ്റ് ആണ്. എത്രയും പെട്ടെന്ന് പുതിയ കെട്ടിടം നിര്‍മിച്ചു കിട്ടണം.  മിനി സ്റ്റേഡിയവും ഇക്കോ പാര്‍ക്ക് സ്ഥാപിക്കാന്‍ സൗകര്യമുള്ളതിനാല്‍ അതിനുള്ള ഫണ്ടും അനുവദിച്ചു കിട്ടണം. 
 സ്ക്കൂളിന് ഒരു സി. ആര്‍. സി. കെട്ടിടം സൊന്തമായുണ്ട്.

ഒരു സ്റ്റേജ്, ഒരു ബസ് ഷെല്‍ട്ടര്‍ എന്നിവ സൊന്തമായുണ്ട്. വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഒരു പാചകപ്പുരയും ഉണ്ട്.

നിലവിലെ അധ്യാപകർ

 1.കെ.പി.അബ്ദുല്ല
 2.ഉണ്ണിക്കൃഷ്ണന്‍
 3.രാധമ്മ.സി.എന്‍
 4.ജോസ്.പി.പി
 5.ബെന്നി.എന്‍.ജെ
 6.വിന്‍സെന്റ്.ടി.ഡി
 7.ത്രേസ്യാമ്മ.വി.ജെ
 8.നൗഷാദ്.പി.കെ
 9.സിമി മോഹനന്‍
 10.കെ.പി.മുഹമ്മദ്അഷ്റഫ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

   1. ശ്രീ. കെ. എം. ഭോജന്‍  
   2. ശ്രീ. ഇ. ഗോവിന്ദന്‍ 
   3. ശ്രീ.ആര്‍. ബാലകൃഷ്ണന്‍ 
   4. ശ്രീ. ടി. വര്‍ക്കി 
   5. ശ്രീ. ടി.സി. രാഘവന്‍ നമ്പ്യാര്‍ 
   6. ശ്രീ. പി. രാഘവന്‍ 
   7. ശ്രീമതി. കെ. മേരി
   8. ശ്രീ. പി.വി. നാരായണകുറുപ്പ്‍ 
   9. ശ്രീ. എന്‍. നാണു
   10. ശ്രീ. കെ. സതിയമ്മ 
   11. ശ്രീമതി. കെ. ലീല 
   12. ശ്രീ. പി.എം. പൈലി 
   13. ശ്രീ. ടി. ജെ. ജോസഫ്  
   14. ശ്രീ. ഒ.എം. ബാലകൃഷ്ണന്‍ 
   15. ശ്രീ. കെ.സി. മാര്‍ക്കോസ്  
   16. ശ്രീ. പി.എം. അംബുജാക്ഷന്‍  
   17. ശ്രീമതി. എന്‍.പി. ജാനകി 

                                                     തദ്ദേശീയരായിരുന്ന ശ്രീ. വെട്ടിയംകണ്ടത്തില്‍ വര്‍ക്കി, ശ്രീമതി. ഒ. എന്‍. പൊന്നമ്മ, ശ്രീ. പൈലി പി. എം. ശ്രീ. എ. എന്‍. സുകുമാരന്‍, ശ്രീമതി കെ. ലീല എന്നിവര്‍ ഈ വിദ്യാലയത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠ്ടിച്ചവരാണ്.

ഈ വിദ്യാലയത്തില്‍ പി.ടി.സി.എം. ആയി സേവനം ചെയ്തവരാണ്

  1.ശ്രീ യു.കെ. നാരായണന്‍ 
  2.ശ്രീ സി. അച്ചുതന്‍
  3.ശ്രീമതി കെ. എസ്. തങ്കമ്മ
  4.ശ്രീ. കെ. എം. രാജേഷ്
  5.ശ്രീമതി പി കെ. അമ്മിണി
  6.ശ്രീമതി അജിഷ ടി. ആര്‍. എന്നിവര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇന്ന് മറ്റേതൊരു വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളും അക്കാദമിക് നേട്ടങ്ങളും ഈ വിദ്യാലയം സ്വായത്തമാക്കി കഴി‍ഞ്ഞു. ഈ വിദ്യാലയത്തില്‍ പഠിച്ചിറങ്ങിയ നിരവധിപേര്‍ സമൂഹത്തിന്റെ ഉന്നത ശ്രേണികളില്‍ വിരാജിക്കുന്നു.

                രാജ്യസഭാ എം. പി. ശ്രീ.. ഡി. രാജയുടെ പത്നിയും N.F.I.W.(National Federation of Indian Women)- ന്റെ ജനറല്‍ സെക്രട്ടറിയും, സാമൂഹ്യ പ്രവര്‍ത്തകയും ദേശീയ നേതാവുമായ ശ്രീമതി. ആനി ഡി. രാജ, ഗള്‍ഫിലും കേരളത്തിലും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കുടമയായ ശ്രീ. ഖാലിദ്, ഇന്ത്യന്‍ സൈന്യത്തില്‍ മേജറായി സേവനമനുഷ്ഠിച്ചു പിരിഞ്ഞ ശ്രീ. ഗോപി അത്തിക്കല്‍  L.I.C.ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശ്രീ. ഉള്ളാടപ്പള്ളില്‍ സുരേന്ദ്രന്‍, റിട്ടയേര്‍ഡ് ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. വി.റ്റി. തോമസ്, ഡോക്ടര്‍ സിസ്റ്റര്‍ സാന്റി ഈഴറയത്ത്,ഡോക്ടര്‍ തോമസ് വെട്ടിയാംകണ്ടത്തില്‍, കണ്ണൂര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ ശ്രീമതി. സഫിയ, ജില്ലാ പഞചായത്ത് മെമ്പര്‍ മാരായ ശ്രീ. കെ. ടി ജോസ്, ശ്രീ. വത്സന്‍ അത്തിക്കല്‍ തുടങ്ങിയ ആദരണീയരായ മഹദ് വ്യക്തികള്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായിരുന്നു. 

                അര നൂറ്റാണ്ടിലധികമായി തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുന്ന ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയവരില്‍ നിരവധി പട്ടാളക്കാര്‍, പോലീസ്, അധ്യാപകര്‍, എഞ്ചീനീയമാര്‍, ഗവ. ഉദ്യോഗസ്ഥര്‍, അഡ്വൊക്കേറ്റ്സ്, I.T. പ്രൊഫഷണല്‍സ്, പ്രവാസി മലയാളികള്‍ സാമൂഹ്യപ്രവര്‍ത്ത്കര്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
                കുട്ടികളുടെ വിദ്യാകേന്ദ്രമായി, യുവാക്കളുടെ സംഗമ കേന്ദ്രമായി, നാട്ടുകാരുടെ സാംസ്ക്കാരിക കേന്ദ്രമായി, കുടിയേറ്റ മേഖലയിലെ കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും മക്കള്‍ക്ക് ജീവിതവിജയത്തിന്റെ വഴികാട്ടിയായി, നാടിന്റെ ദീപസ്തംഭമായി ഇടവേലി ഗവണ്‍മെന്റ് എല്‍. പി. സ്ക്കൂള്‍ ഇന്നും പ്രവര്‍ത്തിക്കുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഇടവേലി&oldid=350845" എന്ന താളിൽനിന്ന് ശേഖരിച്ചത്