ഉപയോക്താവ്:12533
സ്കൂളിന്‍റെ ചരിത്രം...
1949 ല്‍ ആരംഭിച്ച വിദ്യാലയമാണിത്.തികച്ചും ഒറ്റപ്പെട്ട ഒരു ദ്വീപായിരുന്ന ഈ പ്രദേശത്തെ ഏക പൊതു സ്ഥാപനമായിരുന്നു ഈ സ്കൂള്‍. ഈ പ്രദേശത്തെ മുഴുവന്‍ ആളുകളും വിദ്യ അഭ്യസിച്ചത് ഇവിടെ നിന്നാണ്.1 മുതല്‍ 5 വരെയുള്ള ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയമാണിത്. ഇവിടെ നിലവില്‍ പ്രീ പ്രൈമറി അടക്കം 8 പേര്‍ ജോലി ചെയ്യുന്നു.സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആളുകള്‍ ഈ പ്രദേശത്തുണ്ട്, മത്സ്യ ബന്ധനവും ചകിരി പിരിക്കലുമാണ് പ്രധാന ജോലികള്‍. അക്കാദമിക രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന ഒരു വിദ്യാലയമാണിത്. ടൂറിസം മേഖലയില്‍ അനന്ത സാധ്യതയുള്ള ഒയസ്റ്റര്‍ ഒപേര പോലുള്ള ഹൌസ് ബോട്ടുകളുള്ള പ്രദേശമാണിത്.