എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 13 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20025 (സംവാദം | സംഭാവനകൾ) (LSNGHS OTTAPALAM)
എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം
വിലാസം
ഒറ്റപ്പാലം

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
13-03-201720025



ചരിത്രം

ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീര്‍ത്ഥയാത്രയില്‍ മരിച്ച സ്വപത്നിയുടെ നാമം അനശ്വരമാക്കുവാന്‍ ആഗ്രഹിച്ച് നവഭാരത ശില്‍പികളിലൊരാളെന്ന് അറിയപ്പെടുന്ന സര്‍.ചേറ്റൂര്‍ ശങ്കരന്‍ നായര്‍ തന്റെ ഭാര്യയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തില്‍ പെണ്കുട്ടികള്‍ക്കുവേണ്ടി ഒരു ഹൈസ്കൂള്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസജില്ലാബോര്‍ഡിന് സംഭാവന നല്‍കിക്കൊണ്ട് അദ്ദേഹം വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ വനിതകള്‍ക്കായി എല്‍.എസ്.എന്‍.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.

മലബാര്‍ പ്രദേശം മുഴുവന്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കേണ്ടിവന്ന ജില്ലാബോര്‍ഡ് അധികൃതര്‍ 1938 ജൂണില്‍ എല്‍.എസ്.എന്‍.സ്കൂള്‍ അടച്ചിട്ടു. ഈ വാര്‍ത്ത വര്ത്തമാന പത്രത്തില്‍ വന്നപ്പോള്‍ അപ്പസ്തോലിക്ക് കാര്‍മ്മല്‍ വിദ്യാഭ്യാസ ഏജന്സിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുവാന്‍ അവരോടാവശ്യപ്പെട്ടു.ജില്ലാബോര്‍ഡും ഇതില്‍ വളരെ അധികം താല്‍പര്യം പ്രകടിപ്പിച്ചു. അങ്ങനെ 1938 ജൂണ്‍ 22-ാം തിയതി 33 പെണ്‍കുട്ടികളെ ചേര്‍ത്ത് സ്കൂള്‍ പുനരാരംഭിച്ചു. കുട്ടികളുടെ എണ്ണം ക്രമേണ വര്‍ധിച്ചു. 1940 മാര്‍ച്ചില്‍ ആദ്യത്തെ പത്ത് പേര്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിരുന്നതില്‍ 9പേര്‍ വിജയിച്ചു.

!1942-ല്‍ മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണില്‍ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ഒരു പുതിയ ഘടകമാക്കി പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ എല്‍.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡല്‍ സ്കൂളാണ്. 2000 മുതല്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പ് ഉള്‍ക്കൊള്ളുന്ന ഹയര്‍സെക്കന്ററി വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഹൈസ്കൂളില്‍ ആയിരത്തിഅറുന്നൂറോളവും എല്‍.പി.യില്‍ നാനൂറോളവും വിദ്യാര്‍ത്ഥിനികളുണ്ട്.!

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സീഡ്,ഹരിതസേന
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
      ഐ ടി ക്ലബ്
      ഹിന്ദി  ക്ലബ്
       ഗണിത ക്ലബ്
       ഹരിത ക്ലബ്
       ശാസ്ത്ര ക്ലബ്
       സാമൂഹ്യശാസ്ത്ര ക്ലബ് 
       ഇംഗ്ലീഷ് ക്ലബ്
      JUNIOR RED CROSS
      SOCIAL SERVICE CLUB
      ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം 2016-17

CHAIRMAN- PTA PRESIDENT-SURESH A B VICE CHAIRMAN- PRADEEP ,BABY PRIYA {MOTHER PTA} CONVENEOR- SR.ALPHINE (HM) MEMBERS SITC - JULI K J J.SITC - SINDHU V 1. GAYATHRI JAYASANKAR 13235 (SSITC } -9 SREELAKSHMI.V.S 8 13507 SAMEENA PARWEEN 8 13541 CHANDANA K 8 13563 ANJALI KRISHNA 8 13583 AISWARYA .G 8 13614 SURYA .S 8 13636 NANDANA T K 8 13659 HANNA T H 8 13947 SYAMILI.P 8 13496 SAHALA H 9 13415 FATHIMA SHERIN 9 13241 ATHIRA M 9 13283 FATHIMA FASNA M P 9 13299 SONA M B 9 13300 NEHLA FATHIMA P 9 13303 MUHSINA C K 9 13314 AFRIN V M 9 13330 HARIVEDA M H 9 13404 ANAKHA. P 8 14422

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.777436,76.376073}}