ഹെല്‍ത്ത് ക്ലബ്ബ്

സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്‍റെ ഭാഗമായി സ്കൂളില്‍ ഹെല്‍ത്ത് ക്ലബ്ബ് പ്രവ൪ത്തിച്ചുവരുന്നു. 24 കുട്ടികളും ഒരു ജനറല്‍ ലീഡറുമടങ്ങുന്ന ഗ്രൂപ്പാണ് സെന്‍റ് തോമസ് എ.യു.പി സ്കൂളിലെ ഹെല്‍ത്ത് ക്ലബ്ബ്. അവരോടൊപ്പം സ്കൂളിലെ ആരോഗ്യപ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രീമതി മിന്‍സിമോള്‍ കെ.ജെ ടീച്ചറും ശ്രീമതി റാണി പി.സി ടീച്ചറും ആണ്. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യമേഖലയെ മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി പുല്‍പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നേഴ്സ് റെയ്ച്ചല്‍ സാമുവല്‍ എല്ലാ വെള്ളിയാഴ്ചകളിലും ഈ സ്കൂളിലെത്തുന്നു.

  1. ഹെല്‍ത്ത് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ മീറ്റിംഗ് കൂടുന്നു.
  2. മീറ്റിംഗില്‍ ആരോഗ്യസംബന്ധമായ ക്ളാസ്സുകള്‍, ച൪ച്ച, ക്വസ്റ്റ്യന്‍ ബോക്സ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു. ക്വസ്റ്റ്യന്‍ ബോക്സില്‍ നിക്ഷേപിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നേഴ്സ് റെയ്ച്ചല്‍ നല്കി വരുന്നു.
  3. സ്കൂളിലെ ഓരോ കുട്ടിയുടെയും ഉയരം, ഭാരം ​എന്നിവ നോക്കി ഹെല്‍ത്ത് ഇഷ്യൂസ് സ്ക്രീന്‍ ചെയ്ത് അസുഖമുള്ളവരെ പ്രൈമറി ഹെല്‍ത്ത് സെന്‍റ൪, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റ൪, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് റഫ൪ ചെയ്യുന്നു. കൂടുതല്‍ ചികിത്സ ആവശ്യമുള്ളവ൪ക്കുവേണ്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ അവരെ പങ്കെടുപ്പിക്കുന്നു.
  4. ഹെല്‍ത്ത് സംബന്ധമായ ക്വിസ് മത്സരം, ചിത്രരചന, ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷന്‍ എന്നിവ നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
  5. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍, സംസാരവൈകല്യമുള്ള കുട്ടികള്‍, അതുപോലെ മറ്റേതൊരു വൈകല്യമുള്ള കുട്ടികളെയും കല്പറ്റ ഡി.ഇ.ഐ.സി സെന്‍ററിലേയ്ക്ക് റഫ൪ ചെയ്യുന്നു. അതുകൊണ്ടുതന്നെ ഏതൊരു അസുഖവും നേരത്തെ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
  6. സ്കൂളില്‍ വിഷന്‍ ക്യാമ്പ് നടത്തി, കാഴ്ച പ്രശ്നമുള്ള പന്ത്രണ്ട് കുട്ടികളെ കണ്ടെത്തി. അവ൪ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു.
  1. ആരോഗ്യപരമായ അവബോധം കുട്ടികളില്‍ വള൪ത്തിയെടുക്കുന്നതിനുവേണ്ടി ആരോഗ്യതാരകം ക്വിസ് മത്സരം കല്പറ്റ ടൗണ്‍ ഹാളില്‍ നടത്തി വരുന്നു. അതില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
  1. പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍, അതുപോലെ കൗണ്‍സലിംഗ് ആവശ്യമുള്ള കുട്ടികള്‍ എന്നിവരെ കണ്ടെത്തുകയും, അവ൪ക്കായി കൗണ്‍സലേഴ്സിനെ കൊണ്ടുവന്ന് ക്ളാസ്സ് നടത്തുകയും ആവശ്യമുള്ളവ൪ക്ക് കൗണ്‍സലിംഗ് കൊടുക്കുകയും ചെയ്യുന്നു.
  1. കുട്ടികള്‍ക്കുവേണ്ടി റ്റി.റ്റി, റുഹെള്ളാ എന്നീ കുത്തിവെയ്പുകള്‍ നല്കി വരുന്നു. കുട്ടികളിലെ വിരശല്യം ഇല്ലാതാക്കുന്നതിനുവേണ്ടി ആറു മാസത്തിലൊരിക്കല്‍ ഡി-വോമിങ് റ്റാബ് ലെറ്റ് നല്കുന്നു.
  2. കുട്ടികളിലെ വിള൪ച്ച കണ്ടെത്തി അത് തടയുന്നതിനായി ആഴ്ചയിലൊരിക്കല്‍ അയേണ്‍ ഗുളിക വിതരണം ചെയ്യുന്നു.
  3. അഡോള്‍സെന്‍റ് ഹെല്‍ത്തുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുക്കുന്നതിനുവേണ്ടി സ്കുളില്‍നിന്നും അരുന്ദതി മോഹന്‍, ആന്‍മരിയ ജോര്‍ജ്ജ് എന്നീ രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. അവരെ തരിയോട് ട്രെയിനിംഗ് സെന്റെറില്‍ വച്ച് ട്രെയിനിംഗ് കൊടുത്ത് ക്ലാസ്സ്‌ എടുക്കാന്‍ അവരെ പ്രാപ്തരാക്കുന്നു.
  4. കുട്ടികളില്‍ മാനസികവും ശരീരികവും ആയ ബുദ്ധി വികാസത്തിന് യോഗ ക്ലാസ്സുകള്‍ നടത്തുന്നു.
  5. മുഴുവന്‍ കുട്ടികളുടെയും ആരോഗ്യസംബന്ധമായ വിവരങ്ങള്‍ രജിസ്‌റ്ററില്‍ രേഖപ്പെടുത്തുകയും കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
  6. പ്രായപൂര്‍ത്തിയായ കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ എടുക്കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നേഴ്സ് റെയ്ച്ചല്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
ഒരു നേഴ്സിന്‍റെ സേവനം ലഭ്യമാകുന്നത് സ്കൂള്‍ ആരോഗ്യമേഖലയില്‍ വളരെ പ്രയോജനപ്രദമാണ്.
  1. സ്കൂളില്‍ നല്ലൊരു ഫസ്റ്റ് എയ്ഡ് കിറ്റ് സംഘടിപ്പിച്ചു.
  2. ആരോഗ്യവകുപ്പ് നല്‍കിയ "മഴക്കാല "രോഗങ്ങളും, മുന്‍കരുതല്‍ നടപടികളു"മടങ്ങുന്ന ബുക്ക് ലെറ്റ്‌ എല്ലാ വിദ്യാ൪ത്ഥികള്‍ക്കും വിതരണം ചെയ്യുകയും ബോധവത്ക്കരണം നടത്തുകയും ചെയ്തു.
  3. "ആരോഗ്യശീലങ്ങള്‍ നിത്യജീവിതത്തില്‍" എന്ന വിഷയത്തിന്‍റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ക്ളാസ്സ് സംഘടിപ്പിച്ചു
  4. ഹെല്‍ത്ത് ക്ലബ്ബ് കുട്ടികളുടെ നേതൃത്വത്തില്‍ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ പ്രോത്സാഹിപ്പിക്കുകയും പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
  5. ആഴ്ചയ്ലൊരിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങള്‍ ക്ളാസ്സുകള്‍ കയറിയിറങ്ങി, നഖം വെട്ടി വൃത്തിയാക്കിയിട്ടുണ്ടോ, ഡ്രസ്സുകള്‍ വൃത്തിയുള്ളതാണോ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും, ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യുന്നു.
  6. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കാന്‍ ക്ലബ്ബ് അംഗങ്ങള്‍ പ്രോത്സാഹനം നല്‍കുന്നു.
  7. കോളനികള്‍ സന്ദ൪ശിച്ച് ആരോഗ്യശീലങ്ങളും ശുചിത്വവും പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്തി.
  8. സ്കൂളില്‍ ആരോഗ്യശീലങ്ങളുടെ പോസ്റ്റ൪ ഒട്ടിച്ചു.

ആരോഗ്യശീലങ്ങള്‍ കൃത്യമായി പാലിക്കാന്‍ സ്വയം ശീലിക്കുകയും മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന അംഗങ്ങള്‍ ഹെല്‍ത്ത് ക്ലബ്ബിന് മുതല്‍ക്കൂട്ടാണ്. ചെറിയ കുട്ടികളിലെ നഖംകടിക്കല്‍, പെന്‍സില്‍ കടിക്കല്‍, കൈകഴുകാന്‍ മടികാണിക്കല്‍ ഇവയെല്ലാം ക്ലബ്ബ് ​അംഗങ്ങള്‍ നിത്യേന പരിശോധിച്ച് തിരുത്തലുകള്‍ നടത്തി വരുന്നു. ഇത്തരം പ്രവ൪ത്തനങ്ങള്‍ സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്‍റെ വിജയത്തിന് കാരണമാണ്.