GOVT.TECHNICAL HIGH SCHOOL MULANTHURUTHY
ദൃശ്യരൂപം
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കരയിലാണ് ഗവ .ടെക്നിക്കല്‍ ഹൈസ്കൂള്‍ മുളന്തുരുത്തി സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളില്‍ എട്ടാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ 174 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ് മെയിന്‍റനന്‍സ് ആന്‍റ് ഡൊമെസ്റ്റിക്ക് അപ്ലെയിന്‍സ് എന്നീ ട്രേഡുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നു. എട്ടാം ക്ലാസ്സിലേക്ക് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ടമെന്‍റ് നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്ന 60 കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നു.ടി.എച്ച്.എസ്.എല്‍.സി പരീക്ഷക്ക് തുടര്‍ച്ചയായി 100% വിജയം ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഒട്ടനവധി തൊഴില്‍ സാധ്യതതകള്‍ ഈ വിദ്യാലയത്തില്‍ നിന്നും വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതാണ്.N.S.Q.F കോഴ്സിന്‍റെ ലെവല്‍ 1, ലെവല്‍ 2 സര്‍ട്ടിഫിക്കറ്റുകള്‍ ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിനൊപ്പം ലഭിക്കുന്നു.