കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 3 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thodannur (സംവാദം | സംഭാവനകൾ)
കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ
വിലാസം
കാര്‍ത്തികപള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-03-2017Thodannur




കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ കാര്‍ത്തിക പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി,  വിദ്യാലയമാണ് കാര്‍ത്തികപള്ളി എന്‍. എല്‍ .പി. സ്കൂള്‍  . ഇവിടെ 48 ആണ്‍ കുട്ടികളും 44 പെണ്‍കുട്ടികളും അടക്കം ആകെ 92 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

വടകര താലൂക്കിലെ ഏറാമല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓർക്കാട്ടേരി ടൗണിൽ നിന്ന് 1.5.കി.മീറ്റർ കിഴക്ക് കാർത്തികപ്പള്ളി പ്രദേശത്താണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. 1921ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. എന്നാൽ നാട്ടിലെ പ്രായമായവരിൽ നിന്നും ചരിത്രമറിയാവുന്നവരിൽ നിന്നുംകിട്ടിയ വിവരമനുസരിച്ച് (വാമൊഴി ബി.കെ.തിരുവോത്ത്) ഇരുപതാംനൂറ്റാണ്ടിന്റെ പിറവിയിൽ മദിരാശി പ്രവിശ്യയിൽ സ്ഥാപിക്കപ്പെട്ട 12500 കുടിപ്പള്ളിക്കൂടങ്ങളിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിന്ന സ്ഥാപനമാണ് കാർത്തികപ്പള്ളി നോർത്ത്.എൽ.പി.സ്കൂൾ എന്ന് പറയപ്പെടുന്നു. കുട്ടിപ്പണിക്കാരനാശാനായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. 1924ൽ കാർത്തികപ്പള്ളി വടക്ക് ഹിന്ദു ബോയ്സ് സ്കൂളായി വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇന്ന് സ്കൂളിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടം നില്ക്കുന്ന 5 സെന്റ് സ്ഥലത്ത് ഒരു ഓലമേഞ്ഞകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ‘വാപ്രത്ത സ്കൂൾ’ എന്ന പ്രാദേശികനാമത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. ‘വാപ്രത്ത്’ എന്ന പേരിൽ പ്രശസ്തമായ ഒരു തറവാട് വിദ്യാലയത്തിന് തൊട്ടടുത്തുണ്ടായിരുന്നു. ആ നിലക്കാണ് ‘വാപ്രത്ത്’ സ്കൂൾ എന്ന് വിദ്യാലയം അിറയപ്പെട്ടത്. പേരിൽ ‘ഹിന്ദു’‘ബോയ്സ്’തുടങ്ങിയ സംവരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവിടെ എല്ലാജനവിഭാഗത്തിലുംപെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നതായി പ്രവേശന റജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ വ്യക്തമാക്കുന്നു. കുട്ടികൾ ആദ്യകാലത്ത് സ്കൂളിൽകൊണ്ടുവന്നിരുന്ന പഠനോപകരണങ്ങൾ പൂഴി, എഴുത്താണി, എഴുത്തോല എന്നിവയായിരുന്നു. ഇളനീരിന്റെ തൊണ്ടിൽ പൂഴി നിറച്ചാണ് കുട്ടികൾ സ്കൂളിലെത്തിയിരുന്നത്. എഴുത്താണികൊണ്ട് പഠനോലയിലാണ് ഗുരുക്കൾ അക്ഷരങ്ങൾ എഴുതിക്കൊടുത്തിരുന്നത്. ആ അക്ഷരങ്ങൾനോക്കി ചാണകംമെഴുകിയ തറയിൽ പൂഴിമണൽ വിരിച്ച് വിരൽത്തുമ്പുകൊണ്ടാണ് കുട്ടികൾ എഴുതി പഠിച്ചിരുന്നത്. കുട്ടികളെ അധ്യാപകർ വടികൊണ്ട് തല്ലിയിരുന്നില്ല. പകരം വടികൊണ്ട് എറിയുകയായിരുന്നു പതിവ്. അയിത്തം കാരണം കുട്ടികളെതൊടുന്ന അധ്യാപകർ വളരെ വിരളമായിരുന്നു. മിക്ക അധ്യാപകരും വൈകുന്നേരം കുളികഴിഞ്ഞാണ് വീട്ടിൽ പ്രവേശിച്ചിരുന്നത്. ആൺകുട്ടികൾപട്ടുകോണകവും തോർത്ത് മുണ്ടും ധരിച്ചാണ് സ്കൂളിലെത്തിയിരുന്നത്. പെൺകുട്ടികൾ മുണ്ടുടുക്കുകയും തോർത്ത്മുണ്ടുകൊണ്ട് മാറ് മറക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകിയിരുന്നു. ചകിരിതല്ലിചൂടി പിരിക്കാനും, നെയ്ത്തും പഠിപ്പിച്ചിരുന്നു. ആരംഭകാലത്ത് ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കുട്ടികൾ ഉപരിപഠനത്തിനായി പോയിരുന്നത് വൈക്കിലശ്ശേരി യു.പി.സ്കൂളിലും പുറമേരി കടത്തനാട്രാജാസ് ഹൈസ്കൂളിലുമായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭകാലം മുതൽ നാടുമുഴുവൻ കൂണുപോലെ മുളച്ചുപൊന്തിയ അൺഎയ്ഡഡ് സ്ഥാപനങ്ങൾ പൊതുവിദ്യാലയങ്ങൾക്ക് പരക്കെ ഭീഷണി ഉയർത്തിയത് ഈ വിദ്യാലയത്തെയും കാര്യമായി ബാധിക്കുകയുണ്ടായി. സ്കൂളിലുണ്ടായിരുന്ന രണ്ട് ഡിവിഷനുകൾ നഷ്ടപ്പെടുകയും ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരികയുമുണ്ടായി. ഈ വിദ്യാലയത്തിന്റെ 250 മീറ്റർ സമീപത്തായി ഉയർന്നുവന്ന എം.ഇ.എസ് പബ്ലിക്ക് സ്കൂളും ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഥാപിതമായ എം.എം.ഹയർസെക്കണ്ടറി സ്കൂളും ഓർക്കാട്ടേരി ടൗണിന്റെ മറ്റൊരു വശത്തായി തുടങ്ങിയ വേദവ്യാസ വിദ്യാലയവും ഈ വിദ്യാലയത്തിന്റെ നിലനില്പിന് ഭീഷണിയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രശാല

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

= നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}