പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ് | |
---|---|
വിലാസം | |
പെരുമ്പായിക്കാട് | |
സ്ഥാപിതം | തിങ്കള്‍ - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | 33253 |
ചരിത്രം
കോട്ടയം രൂപതാ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പില്‍ പിതാവ് 1936-ല്‍ OSH ആശ്രമം സ്ഥാപിച്ചതിനുശേഷം എല്ലാ ദിവസവും ഇടയാടി റോഡിലൂടെ മെഡിക്കല്‍ കോളേജിലേക്ക് നടക്കാന്‍ പോകുമായിരുന്നു. അങ്ങനെ നടക്കാന്‍ പോകുന്ന സമയത്ത് ഈ പ്രദേശത്തെ ജനങ്ങള്‍ വിദ്യാഭ്യാസമില്ലാതെയും കൃഷിപ്പണി ചെയ്തും നടക്കുന്നത് കണ്ടു. അന്ന് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ ബഹു.ചൂളപ്പറമ്പില്‍ ചാണ്ടിയച്ചന്‍ ഈ ഇടയായിടപ്പുരയിടം വാങ്ങുകയും കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഒരു സ്കൂളിന് യോഗ്യമാക്കി തീര്‍ക്കുകയും ചെയ്തു. അതിന്‍പ്രകാരം 1936- ല്‍ ഒരു സ്കൂള്‍ പണിയുകയും ഒന്ന്, രണ്ട് ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു. ഇതിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് നസ്രത്ത് മഠം ആണ്. ഈ സ്കൂള്‍ ഇരിയ്ക്കുന്നത് ഇടയാടി പുരയിടത്തില്‍ ആയതു കൊണ്ട് ഇന്നും ഇടയാടി സ്കൂള്‍ എന്നാണറിയപ്പെടുക ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികള്‍ ഈ സ്കൂളില്‍ പഠിച്ചവരില്‍പ്പെടുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്നും ഈ നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നു തുടര്‍ന്നും ഇതിന്റെ മുമ്പോട്ടുള്ള പ്രയാണത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും നല്ലവരായ നിങ്ങള്‍ ഓരോരുത്തരുടേയും പ്രോത്സാഹനവും സഹകരണവും ഞങ്ങള്‍ ഈ അവസരത്തില്‍ പ്രതീക്ഷിയ്ക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.