പന്നിയന്നൂർ എൽ പി എസ്

12:56, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14420 (സംവാദം | സംഭാവനകൾ)
പന്നിയന്നൂർ എൽ പി എസ്
വിലാസം
പന്ന്യന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-201714420





ചരിത്രം

1895 സെപ്തംബര്‍ ഒന്നിനാണ് പന്ന്യന്നൂര്‍ എല്‍.പി സ്കൂള്‍ സ്ഥാപിതമായത് .സ്കൂളിന്അ൦ഗീകാര൦ലഭിച്ചത്1899 സെപ്ത൦ബർ ഒന്നിനാണ്. പന്ന്യന്നൂരിലെ കുനിയില്‍ എന്ന പറമ്പിലാണ് അക്കാലത്ത് സ്കൂള്‍ സ്ഥിതിചെയ്തിരുന്നത് .പിന്നീട് ഇപ്പോള്‍ ഉള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്കൂള്‍ സ്ഥാപിതമായിട്ട് 120 വര്‍ഷമായി. പന്ന്യന്നൂരിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തില്‍ ധാരാളം കുട്ടികള്‍ പഠിച്ചിരുന്നു. ഒന്ന് മുതല്‍ അഞ്ചാം തരം വരെയുള്ള ക്ളാസുകളാാണ് അക്കാലത്ത് ഉണ്ടായിരുന്നത്.1985 ല്‍ നാലാം തരം വരെയുള്ള സ്കൂള്‍ ആയി.

നിലവിലുള്ള സ്ഥിതി.

    പ്രധാനാദ്ധ്യാപകനടക്കം നാല് അദ്ധ്യാപകരാണ് സ്കൂളിലുള്ളത്. 2009ല്‍ സ്കൂളിലെ അറബിക് തസ്തികഇല്ലാതായി.അറബിക്  അദ്ധ്യാപകന്‍ സംരക്ഷിത അദ്ധ്യാപകനായി BRC യില്‍ ജോലി തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

 ഒന്നു മുതല്‍ നാലുവരെയുള്ള ക്ളാസുകളാണ് പന്ന്യന്നൂര്‍ എല്‍.പി.സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. 5 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് സ്കൂളില്‍ ഉള്ളത്.Pre -KER കെട്ടിടമാണെങ്കിലും സാമാന്യ൦ വലിപ്പമുള്ള ക്ളാസ്മുറികളും ഓഫീസ് റൂമുമാണ് സ്കൂളിലുള്ളത്. സ്കൂളിന്‍റെ വരാന്തകളില്‍ Ramp സൗകര്യം ഉണ്ട്.

ക്ളാസ്മുറികള്‍ അലമാരകള്‍കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. മുഴുവന്‍ ക്ളാസുകളിലും White Board ആണ് ഉപയോഗിക്കുന്നത്.മുന്‍പ് അഞ്ചാംക്ളാസ് പ്രവര്‍ത്തിച്ചിരുന്ന ക്ളാസ്മുറിയില്‍ ഇപ്പോള്‍ Pre -primary പ്രവര്‍ത്തിച്ചുവരുന്നു. ക്ളാസ്മുറികളുടെ തറയും ചുമരുകളും cement തേച്ചതാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ള ടൈല്‍ പാകിയ ഒരു കക്കൂസും 2 മൂത്രപ്പുരകളും സ്കൂളിലുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് അനുവദിച്ച കുടിവെള്ള ടാപ്പിനെ ആശ്രയിക്കുന്നു. വിശാലമായ സ്കൂള്‍ പറമ്പില്‍ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പന്നിയന്നൂർ_എൽ_പി_എസ്&oldid=345390" എന്ന താളിൽനിന്ന് ശേഖരിച്ചത്