വി പി എൽ പി എസ് ചൊക്ലി

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
വി പി എൽ പി എസ് ചൊക്ലി
വിലാസം
ചൊക്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Jaleelk





ചരിത്രം

ചരിത്രമുറങ്ങുന്ന ചൊക്ലിക്ക് വിദ്യാലങ്കാരൻ വി.സി. കുഞ്ഞിരാമൻ വൈദ്യരുടെ അപൂർവ്വമായ സംഭാവനയാണ് ചൊക്ലി.വി.പിഎൽ പി സ്കൂൾ.എലിമെന്ററി സ്കൂൾ ആയി നേരത്തെ പ്രവർത്തനം തുടങ്ങി എങ്കിലും 1957 ലാണ് 48 കുട്ടികകളും 4 അധ്യാപകരുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ വിദ്യാലയം ആരംഭിച്ചത്.1973 ൽ നാല് ക്ലാസ്സിനും ഡിവിഷൻ ക്ലാസ്സ് ഉണ്ടായി എങ്കിലും ഇന്ന് ഓരോ ഡിവിഷനുകളായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. മാനേജ്മെന്റിന്റെ കീഴിൽ ഒരേ കെട്ടിട സമുച്ചയത്തിൽ വി.പി ഓറിയന്റൽ ഹൈസ്കൂൾ കൂടി ഉള്ളത് കുട്ടികൾക്ക് ഫലത്തിൽ 1 മുതൽ 10 വരെയുള്ള പഠനം ഇവിടെ സാധ്യമാവുന്നു. നാളിതുവരെ അക്കാദമിക മേഖലയിലും മറ്റിതര മേഖലകളിലും വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നു.എൽ.എസ് എസ്., സ്കൂൾ കലോത്സവം, ഇതിന്റെ ഭാഗമായ അറബിക് കലോത്സവം, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകൾ, പഠന നിലവാരം, മറ്റ് സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിലൊക്കെ മികവുകൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പ്രാമുഖ്യം നൽകി വരുന്നു. പ്രീ പ്രൈമറി ഇംഗ്ലീഷ്മീഡിയം ഇതോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. സുശക്തമായ അധ്യാപക രക്ഷാകർതൃസമിതിയും സുദൃഡമായ സാമൂഹ്യ പങ്കാളിത്തവും നമ്മുടെ മുഖമുദ്രയാണ്.

ഭൗതികസൗകര്യങ്ങള്‍

വിശാലമായക്ലാസ്മുറികൾ,കായികപരിശീലനം മികവുറ്റതാക്കാൻ അനുയോജ്യമായ കളിസ്ഥലം, കായിക പഠനത്തിനുപയോഗിക്കാൻ സൈക്കിളുകൾ, മറ്റ് കളിയു പകരണങ്ങൾ എന്നിവ. സുരക്ഷിതമായ വിദ്യാലയഅന്തരീക്ഷം ഉറപ്പാക്കാൻ പൂർണ്ണമായ ചുറ്റുമതിലും ഗേറ്റും, എല്ലാ ക്ലാസ് മുറികളിലും കുടിവെള്ള സൗകര്യം, ഐ.സി.ടി പഠനത്തിനായി ക്ലാസ് മുറികളിൽ കമ്പ്യൂട്ടർസൗകര്യം, ലാപ്ടോപ്പ് എന്നിവ,ഉച്ചഭക്ഷണത്തിനായുള്ള ശുചിത്വമുള്ള പാചകപ്പുര,കുട്ടികൾക്ക് ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാനുള്ള സൗകര്യം,സ്കൂൾലൈബ്രറിക്കു പുറമെ ക്ലാസ് ലൈബ്രറികൾ, സ്വന്തമായി കിണർ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും , വെവ്വേറെ ടോയ്ലറ്റുകൾ, രണ്ടു നിലകളുള്ള സ്കൂൾ കെട്ടിടവും ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷവും

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

സ്ഥാപക മാനേജർ: വി.സി കുഞ്ഞിരാമൻ വൈദ്യർ. വി.സി ജയതിലകൻ വി.സിജയപ്രകാശ് (നിലവിലെ മാനേജർ)

മുന്‍സാരഥികള്‍

കെ.കെ രാമൻകുട്ടിമാസ്റ്റർ

കെ ഗോപാലൻ മാസ്റ്റർ കെ.കെ.ഗൗരി നാഥൻ മാസ്റ്റർ ടി.കെ നളിനി ടീച്ചർ പി.വി ലക്ഷ്മി ടീച്ചർ കെ.വത്സല ടീച്ചർ പത്മിനി ടീച്ചർ പി നാണി ടീച്ചർ എം.കെ നാരായണൻ മാസ്റ്റർ കെ.ടി അന്ത്രു മൗലവി മാസ്റ്റർ ആർ.എം ലീല ടീച്ചർ ഇ .രാജു മാസ്റ്റർ കെ.പി സുലോചന ടീച്ചർ ആർ മുകുന്ദൻ മാസ്റ്റർ പി.വി മുകുന്ദൻ മാസ്റ്റർ എൻ വി ലീല ടീച്ചർ സി.പി രാജൻ മാസ്റ്റർ കെ.ശ്രീധരൻ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=വി_പി_എൽ_പി_എസ്_ചൊക്ലി&oldid=345130" എന്ന താളിൽനിന്ന് ശേഖരിച്ചത്