ജി.എൽ.പി.എസ്. പുൽപ്പറ്റ
ജി.എൽ.പി.എസ്. പുൽപ്പറ്റ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 18222 |
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി 'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. 90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു.
വഴികാട്ടി
മഞ്ചേരിക്കും കിഴിശ്ശേരിക്കും ഇടയിലായാണ് ജി.എൽ.പി.എസ് പുൽപ്പറ്റ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിഴിശ്ശേരിയിൽ നിന്നും മഞ്ചേരി റൂട്ടിലൂടെ ഒൻപതു കിലോമീറ്റർ സഞ്ചരിച്ച് പുൽപ്പറ്റ, കണ്ടൻകുളം സ്റ്റോപ്പിൽ ഇറങ്ങുക. മഞ്ചേരിയിൽ നിന്നാണെങ്കിൽ കിഴിശ്ശേരിയിലേക്കുള്ള ബസ് കയറി എട്ടു കിലോമീറ്റർ എത്തുമ്പോൾ പ്രസ്തുത സ്റ്റോപ്പിൽ ഇറങ്ങുക.
സ്‌കൂൾ മാപ്
{{#multimaps:11.147318, 76.081464 | width=800px | zoom=16 }}