പെരിയാണ്ടി എൽ പി എസ്
പെരിയാണ്ടി എൽ പി എസ് | |
---|---|
വിലാസം | |
ചൊക്ലി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 14424 |
ചരിത്രം
ഒരു നൂറ്റാണ്ടിലേറെ ചരിത്രപരമായ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചതാണ് പെരിയാണ്ടി എൽ പി സ്കൂൾ.ഒരു പ്രദേശത്തിന്റെ സംസ്കാരം രൂപപ്പെടുത്തിയത്തിൽ ഈ വിദ്യാലയത്തിന്റ പങ്ക് വളരെ വലുതാണ്.സ്കൂളിന്റെ ചരിത്രംതന്നെ സമൂഹമാറ്റത്തിനായുള്ള പോരാട്ടമായിരുന്നു .
വിദ്യാഭ്യാസ തല്പരനും സാമൂഹ്യപുരോഗതിയിൽ ശ്രദ്ധാലുവുമായിരുന്ന ശ്രീ ഞേറമ്പത് പൈതൽ ഗുരുക്കൾ1902 മെയ്1 സ്ഥാപിച്ചതാണ് പെരിയാണ്ടി സ്കൂൾ.പഴയകാല വിദ്യാലയങ്ങൾ കേവലം വിദ്യാഭാസം മാത്രം ഉദ്ദേശിച്ചു ഉള്ളവയായിരുന്നില്ല.പഴയകാലത്തെ കലകളായിരുന്ന നിലക്കളി,കോൽക്കളി,പൂരക്കളി,എന്നിവകൂടി അഭ്യസിപ്പിക്കുന്ന കേന്ദ്രങ്ങളായിരുന്നു അവ.പെരിയാണ്ടി ഹിന്ദു ബോയ്സ് സ്കൂളായിട്ടാണ് ഇതിന്റെ ഉത്ഭവം.മൺകട്ടകൊണ്ട് പടുത്തുണ്ടാക്കിയതും ഓലകൊണ്ട് കെട്ടിമേഞ്ഞ സംരക്ഷിക്കപെട്ടതുമായ ഒരു സ്ഥാപനമായിരുന്നു ഇത്.ഓരോ കുട്ടിയും 5 മടൽ വീതം മടഞ്ഞഓലകൊണ്ടുവന്നാണ് സ്കൂൾ കെട്ടിമെനഞ്ഞിരുന്നത് സ്കൂളിന്റെ നിലനില്പിനും ഉയർചെയ്ക്കുംമുഖ്യമായ പങ്കുവഹിച്ച ഒരു മാന്യദേഹമായിരുന്നു തമ്പുരാൻ കുനിയിൽ കണാരൻ എന്നയാൾ.നാട്ടു പ്രേമാണികൂടിയായിരുന്ന അദ്ദേഹത്തിന്റെ പ്രേരണയും പിന്തുണയും കൊണ്ടാണ് മണ്കട്ട കൊണ്ടുണ്ടാക്കിയ ചുമർ പൊളിച്ചു ഇന്നുകാണുന്ന കൽചുമർ നിർമ്മിച്ചത്.പെരിയാണ്ടി ഹിന്ദു ബോയ്സ് സ്കൂൾ 1929 ൽ പെരിയാണ്ടി ലോവർ എലിമെന്ററി സ്കൂൾ ആയി മാറി .
ഭൗതികസൗകര്യങ്ങള്‍
5ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും അടങ്ങുന്ന കെട്ടിടമാണ് സ്കൂളിന്റേത്.എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും നിലവിലുണ്ട്.3 കംപ്യൂട്ടറും1ലാപ്ടോപ്പും അടങ്ങിയ ഒരു കംപ്യൂട്ടർ ലാബും പ്രേവര്തിക്കുന്നു.ആൺപെൺ-ശൗചാലയം,മൂത്രപ്പുര എന്നിവ നിലവിലുണ്ട്.സൗകര്യമുള്ള പാചകപുരയും നിലവിൽ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
വലിയ പറമ്പത് കല്യാണി.വി.പി യാണ് ഇപ്പോഴത്തെ മാനേജർ