പുന്നാട് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14831C (സംവാദം | സംഭാവനകൾ)
പുന്നാട് എൽ.പി.എസ്
വിലാസം
പുന്നാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-201714831C





ചരിത്രം

'1911 ല്‍ കൊല്ലറോന്‍ രാമന്‍ ഗുരുക്കള്‍ വിദ്യാലയം സ്ഥാപിച്ചു.പുന്നാട്ടെ നരയംവയല്‍ ഏന്ന സ്ഥലത്താണ് സ്കൂള്‍ ആദ്യം സ്ഥാപിച്ചത്. അഗ്നിബാധയെത്തുടര്‍ന്ന് സ്കൂള്‍ കെട്ടിടം അഗ്നിക്കിരയാവുകയും പിന്നീട് മൂന്ന് വര്‍ഷം ശ്രീ .കാരായി കുഞ്ഞിരാമന്‍ എന്നവരുടെ പീടികയുടെമുകളില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. മൂന്നു വര്‍ഷത്തിനുശേഷം ശ്രീ മണിയങ്ങാടത്ത് കണ്ണന്‍ നമ്പ്യാരുടെ മകന്‍ ശ്രീ .കോറോത്ത് കണ്ണന്‍ നമ്പ്യാര്‍ ഇന്നു സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വിലക്കെടുക്കുകയും കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. അന്നത്തെ അദ്ധ്യാപക ശ്രേഷ്ഠന്മാരില്‍ ‍പ്രമുഖരായിരുന്നു കോറോത്ത് കണ്ണന്‍ നമ്പ്യാര്‍, മാണിക്കോത്ത് അപ്പ മാസ്റ്റര്‍,സുശീല ടീച്ചര്‍,മാണിക്കോത്ത് കണ്ണന്‍ ഗുരുക്കള്‍, വാര്യര്‍ മാസ്റ്റര്‍,നങ്ങോലത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍.

        മാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന ശ്രീ കോറോത്ത് കണ്ണന്‍ നമ്പ്യാര്‍ക്ക്

ശേഷം അനുജന്‍ ശ്രീ.കെ.അച്ചുതന്‍ നമ്പ്യാര്‍ പ്രഥമാദ്ധ്യാപകനായി.കോറോത്ത് കണ്ണന്‍ നമ്പ്യാരുടെ മരണശേഷം മകന്‍ ശ്രീ.സി .കേശവന്‍ നമ്പ്യാര്‍ മാനേജര്‍‍ സ്ഥാനം ഏറ്റെടുത്തു. അതിനുശേഷമാണ് സ്കൂളിന് ഇന്നു കാണുന്ന പക്കാ കെട്ടിടം ഉണ്ടായത്. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി.കെ.ശാരദ ആണ്.

     ശ്രീ. ദാമോധരന്‍ മാസ്റ്റര്‍, ശ്രീ.സി.കേശവന്‍ മാസ്റ്റര്‍, ശ്രീ.കെ.പി.പ്രഭാകരന്‍ മാസ്റ്റര്‍,ശ്രീമതി കെ.ശാരദ ടീച്ചര്‍ എന്നിവര്‍  ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകരായിരുന്നു.
ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.പി.വി.ശോഭന  ടീച്ചര്‍ ആണ്.


ഭൗതികസൗകര്യങ്ങള്‍

3 ബ്ലോക്കിലായി സ്ക്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു.

  • കമ്പ്യൂട്ടര്‍ ലാബ് സൗകര്യം
  • ലൈബ്രറി
  • ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =

  • കബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദിി
  • സ്കൂള്‍ ലൈബ്രറി
  • ഗണിത ശാസ്ത്ര ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • ക്വിസ് കോര്‍ണര്‍
  • തൈക്കോണ്ടോ പരിശീലനം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പുന്നാട്_എൽ.പി.എസ്&oldid=342802" എന്ന താളിൽനിന്ന് ശേഖരിച്ചത്