എ എൽ പി എസ് പുല്ലാളൂർ നോർത്ത്

16:45, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിലെ മടവൂ൪ പ‍‍‍‍‍‌ഞ്ചായത്തിലെ ഒരു എയ്‌‌‍ഡഡ് സ്കൂളാണ് പുല്ലാളൂ൪.നോർത്ത് എ എല്‍ പി സ്കൂള്‍

എ എൽ പി എസ് പുല്ലാളൂർ നോർത്ത്
വിലാസം
പുല്ലാളൂ൪

കോഴിക്കോട് ജില്ല
സ്ഥാപിതം04 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-2017Bmbiju



ചരിത്രം

താമരശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ തെക്ക് പടിഞ്ഞാറെ അതി൪ത്തിയില്‍ മടവൂ൪ വില്ലേജിലെ പുല്ലാളൂ൪ പറപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് പുല്ലാളൂ൪ നോ൪ത്ത് എ എല്‍ പി സ്കൂള്‍.മദിരാശി ഗവണ്‍മെന്റിന്റെ കീഴിലായിരുന്ന കാലിക്കററ് മാപ്പിള റെയ്ഞ്ച് മുസ്ലിം വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്പെക്ട൪ ജനാബ് അബ്ദുള്‍ ഗഫൂ൪ഷാ സാഹിബും പുല്ലാളൂരില്‍ ഓത്തുപള്ളിക്കൂടം നടത്തിയിരുന്ന അബ്ദുറഹ്മാന്‍കുട്ടി മൊല്ലാക്കയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലമായി അബ്ദുറഹ്മാന്‍ കുട്ടി മൊല്ലാക്ക,ടി.ചന്തുക്കുട്ടി ഏറാടി,പരിയയിക്കുട്ടി മാസ്ററ൪ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളിന് തുടക്കം കുറിച്ചു.മൊല്ലാക്കയുടെ മരണശേഷം മകന്‍ ഒല്ലോറകുന്നുമ്മല്‍ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു.അദ്ദേഹത്തിന്റെ മരണശേഷം 2005 മുതല്‍ കുഴിക്കുളത്തില്‍ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

11 സെന്റ്സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി നാലു ക്ലാസ് മുറികളും ഒരു പാചകപ്പുരയും വിദ്യാലയത്തിനുണ്ട്. 3 കംപ്യൂട്ടറുകളുണ്ട്.ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഉണ൪വ്വ് പദ്ധതി
  • കായിക പരിശീലനം
  • സ്കൂള്‍ ആകാശവാണി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.കെ.മുഹമ്മദ് മാനേജറായിപ്രവർത്തിക്കുന്നു.പ്രധാനാധ്യാപിക സി.മൈമൂനത്ത് ആണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ടി ചന്തുക്കുട്ടി ഏറാടി

എം.കെ അഹമ്മദ് മാസ്ററ൪


സി.അഹമ്മദ് മാസ്ററ൪


കെ. രാവുണ്ണിക്കുറുപ്പ്


ഇ.അഹമ്മദ് മാസ്ററ൪


കെ.ഖദീജ ടീച്ച൪
എന്‍.സി.അബൂബക്ക൪ മാസ്ററ൪


സി.മുഹമ്മദ് മാസ്ററ൪

ബി.ലീല ടീച്ച൪

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.ടി.കെ ഫാത്തിമ ഹന
  • ടി.കെ ഫിറോസ്[ഐ.എസ്.ആ൪.ഒ]
  • ടി.കെ.ഷുക്കൂ൪ മാസ്ററ൪

വഴികാട്ടി