ജി.യു.പി.എസ് മുഴക്കുന്ന്
ജി.യു.പി.എസ് മുഴക്കുന്ന് | |
---|---|
വിലാസം | |
മുഴക്കുന്ന് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2017 | 14871 |
ചരിത്രം
ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മുഴക്കുന്ന് എന്ന മിഴാവ് കുുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്തൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കള്‍മാര്‍ മുതല്‍ മലബാര്‍ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കന്‍മാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. കാര്‍ഷിക സമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും ഈ നാടിനെ ഏറെ വ്യത്യസ്തമാക്കുന്നു.കഥകളിയില്‍ ആദ്യമായി സ്ത്രീ രൂപം ചിട്ടപ്പെടുത്തിയ ആട്ടക്കഥാ തമ്പുരാന്റെ സംഭാവനകള്‍ മുതല്‍ ആദിവാസി ഗോത്രസമൂഹത്തിന്റെ പങ്ക് വരെ ഈ നാടിന്റെ സാംസ്കാരികത്തനിമയ്ക്കുണ്ട്. 1950 കാലഘട്ടത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുത്തനുണര്‍വ്വുണ്ടായതിന്റെ അലയൊലികള്‍ മുഴക്കുന്ന് ഗ്രാമത്തിലുമുണ്ടായിട്ടുണ്ട്.ഔപചാരിക വിദ്യാഭ്യാസ മേഖലയില്‍ ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു അക്കാലത്തെ മുഴക്കുന്നിന്റെ പശ്ചാത്തലം.ഇവിടുത്തെ സാധാരണക്കാര്‍ക്ക് ആധുനിക വിദ്യാഭ്യാസത്തിനുളള അവസരങ്ങള്‍ ലഭ്യമാക്കാന്‍ ഈ പ്രദേശത്തെ വിശാലഹൃദയരായ വിദ്യാഭ്യാസ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും തീരുമാനിച്ചു.ദീര്‍ഘമായ കൂടിച്ചേരലുകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ "മുഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം" എന്ന പേരില്‍ ഒരു സഹകരണ പ്രസ്ഥാനം രൂപീകൃതമായി.സംഘത്തിന്റെ നേതൃത്വത്തില്‍ 'മുഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം യു പി സ്കൂള്‍' എന്ന പേരില്‍ ഒരു എലിമെന്ററി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു.1954 നവമ്പര്‍ ഏഴിന് അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ശ്രീ വി വി സുബ്രഹ്മണ്യം ICC സ്കൂളിന്റെ അടിത്തറ പാകി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി== {{#multimaps:11.924735, 75.695841 | width=800px | zoom=16 }}