എ.എൽ.പി.എസ് പയമ്പ്ര
എ.എൽ.പി.എസ് പയമ്പ്ര | |
---|---|
വിലാസം | |
പയമ്പ്ര | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2017 | Test.1 |
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പയമ്പ്ര പുറ്റുമണ്ണില്‍ താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയില്‍ കുുന്ദമംഗലം ഉപജില്ലയില്‍ പെട്ട കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ 8ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രീ കെ ഇ ആര്‍ സ്ഥാപനമാണ് ഈ സ്കൂള്‍. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1952ല്‍ മതിയായി സൗകര്യങ്ങളൊന്നും കൂടാതെ തുടങ്ങിയ ഈ സ്കുള്‍ ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നു. 1954 ല്‍ മറ്റു അധ്യാപകരെ നിയമിക്കാന്‍ അനുമതി ലഭിച്ചു. ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററും, ശ്രീ ഭാസ്കരന്‍ നായര്‍ ആദ്യത്തെ വിദ്യാര്‍ത്ഥിയുമായിരുന്നു.
സ്കൂളുല്‍ ആദ്യ നാളുകളില്‍ 5ാം ക്ലസ്സ് വരെയുണ്ടായിരുന്നു. പിന്നീട് 4ാം തരം വരെയാക്കി. 2000ത്തോളം ഈ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുകയും ധാരാളം പേര്‍ ഉന്നത ഉദ്യോഗങ്ങളില്‍ നിയമിതരാവുകയും ചെയ്തു. കലാപരവും വിദ്യാഭ്യാസപരപവുമായി ഈ സ്കൂള്‍ കാഴ്ച വെച്ചിട്ടുണ്ട്.
1952 മുതല്‍ 1954 വരെ ശ്രീ പി അച്ചൂതന്‍ നായരായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍. 2ാമത്തെ മാനേജറായി കരുപ്പാച്ചിയില്‍ ശ്രീ. കെ. കൃഷ്ണന്‍ നായരെ നിയമിച്ചുകൊണ്ട് ഗവണ്‍മെന്റ് ഉത്തരവായി. ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കെ ബാലകൃഷ്ണന്‍ നായരാണ്.
ധാരാളം കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന ഈ സ്കൂള്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ സ്കൂള്‍ അനാദായകരമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പട്ടികയിലാണ്. നാട്ടുകാരുടെയും രക്ഷിതാക്കുളുടെയും ഭരണാധികാരികളുടെയും അധ്യാപകരുടെയും തീവ്ര പരിശ്രമത്തിന്റെ ഫലമായി സ്കുളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്.
ഭൗതികസൗകരൃങ്ങൾ
സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണെങ്കുുലും എൽ.പി.വിഭാഗത്തിന് 4 ക്ലാസ്സ് മുറികളെ കൂടാതെ , ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് , എന്നിവയുമുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 4 കമ്പ്യൂട്ടറുകളും യുപിഎസ് സംവിധാനവുമുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, പാചകപ്പുര, സ്റ്റോർ റൂം, മാലിന്യ സംസ്കരണ കേന്ദ്രം, എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്. സ്കൂള്‍ കെട്ടിടത്തിന് ചുറ്റുമതിലും റാമ്പും ഗേറ്റുമുണ്ട്. കൂടാതെ സ്കൂളിന് കിണറും പൈപ്പ് സൗകര്യമുണ്ട്. ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യവും സ്കൂളില്‍ ലഭ്യമാണ്.
മികവുകൾ
2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിനമാണ് വായനാ പരിപോഷണം. ജൂണ്‍ 19 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്കൂളിലെ മൊത്തം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ച് അതില്‍ നിന്ന് കുട്ടികള്‍ ആവശ്യമുള്ള പുസ്തകം തെരഞ്ഞെടുത്തു. ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി രചിച്ച പുസ്തകവും സ്കള്‍ ലൈബ്രറിയിലുണ്ട്. ഗാന്ധിജയന്തിയുടെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന.
ദിനാചരണങ്ങൾ
2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ ജൂണ്‍ 1 - പ്രവേശനോത്സവം ജൂൺ 5 - പരിസ്ഥിതി ദിനം ജൂൺ 19 - വായനാദിനo ജൂലായ് 21 - ചാന്ദ്രദിനം സെപ്തംബർ 5 - അധ്യാപക ദിനം സെപ്തംബർ 9 - ഓണസദ്യ, പൂക്കള മത്സരം ഒക്ടോബർ 2 - ഗാന്ധിജയന്തി നവംബർ 1 - കേരള പിറവി നവംബർ 14 - ശിശുദിനം ഡിസംബർ 8 - ഹരിത കേരളം ഡിസംബർ 23 - ക്രിസ്തുമസ് ആഘോഷം ജനുവരി 3 - ന്യൂ ഇയർ ആഘോഷം
അദ്ധ്യാപകർ
എം.പി. ഇന്ദിര, എൻ.പി.അബ്ദുറഷീദ്, ഇ.ജയലക്ഷ്മി, എം.പി.ഉഷാകുമാരി, ലാലി.കെ.ടി, ഗീത.വി, ലത.എം.കെ, ശ്രീജ.കെ, ഷംല.പി.എ, പ്രദീപ് കുമാർ.എം, മുഹമ്മദ് ഇസ്ഹാഖ്.എം.പി, വാസന്തിനി.ഇ, മിനിക്കുട്ടി.പി.ആർ, ലത.എ, ലത.പി, ഏകനാഥൻ.യു.പി, ബിജിന.യു.കെ, നിഷിതകുമാരി. ടി.കെ, അമൃത.കെ .വി, മറിയം റസീന, രാജി.ടി, രാജേഷ്.വി, സന്തോഷ് കുമാർ.N, ലെസ്സി.പി, ജാഫർ.എൻ, ധന്യ.ടി, രശ്മി.ടി, വിജീഷ് .കെ, അനുശ്രീ .വി, സജ്ന.പി.എം, ഗണേഷൻ.ഇ, ക്ഷമ.എം, ബിബുന.ഇ, ജൗഹറ.സി, നിജി.കെ.ടി, നവ്യ.എ.വി, ബവിത.പി, രേഷ്മ ഗംഗാധരൻ.
ക്ളബുകൾ
അലിഫ് അറബിക് ക്ലബ്ബ്
അറബി ഭാഷാ പഠനം ലളിതവും ആകർഷകവുമാക്കുന്നതിനുള്ള വ്യത്യസ്ഥ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബ്ബ് നടത്തി വരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ ഭാഷാ ശേഷി വളർത്താനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യം.
സോഷ്യൽ സയൻസ് ക്ലബ്ബ്
നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അവന്തിക.എസ്.ദാസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.വിജീഷ്.കെ, ലത.എം.കെ, ഗീത.വി എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. യു.പി.വിഭാഗത്തിലെ 22 വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്.ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹായത്തോടെ രക്ഷിതാക്കൾക്കായി 'വരല്ലേ... ഇതു വഴി വീണ്ടും വരല്ലേ' എന്ന നാടകം അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ 'ഞാനും അമ്മയും" സ്വാതന്ത്യദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ പ്ലക്കാർഡും മുദ്രാ ഗീതവുമായി സ്കൂളിലും പരിസരത്തും റാലികൾ സംഘടിപ്പിച്ചു വരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.
ആരോഗ്യ ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രാധാന്യം തനിമ നഷ്ടപ്പെടാതെ കുട്ടികളിൽ എത്തിക്കുക എന്നതാണ് ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം.മാതൃഭാഷയോടൊപ്പം ഹിന്ദി ഭാഷ സംസാരിക്കുന്നതിനും ഹിന്ദി സാഹിത്യ കൃതികൾ പരിചയപ്പെടുന്നതിനും ക്ലബ്ബ് അവസരമൊരുക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് ഭാഷാ ക്ലബ്ബുകൾ വലിയ പ്രാധാന്യമാണ് നൽകുന്നത്.
ലക്ഷ്യങ്ങൾ:- 1. വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വളർത്തൽ. 2. സാഹിത്യ സൃഷ്ടികൾ തയ്യാറാക്കുമ്പോൾ ഹിന്ദി ക്ലബ്ബിലെ കുട്ടികളെ ക്കൂടി ഉൾപ്പെടുത്തി ഹിന്ദി സാഹിത്യ സൃഷ്ടികൾ തയ്യാറാക്കൽ. 3. രാഷ്ട്ര ഭാഷയും മാതൃഭാഷയും പരസ്പര പൂരകങ്ങളാണെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുവാനുള്ള അവസരമൊരുക്കൽ.
സംസ്കൃതം ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബ്
പരിസ്ഥിതി കാർഷിക ക്ലബ്ബ്
വഴികാട്ടി
{{#multimaps:11.3055822,75.8742562|width=800px|zoom=12}}