സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:07, 9 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

സമയ ക്രമം

സ്കൂളിള്‍ വിക്കിയില്‍ പങ്കാളികളാകുന്നവര്‍ ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഇതില്‍ പരാമര്‍ശിക്കുന്നത്.

അംഗത്വം

സ്കൂള്‍ വിക്കിയിലേക്ക് വിവരങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാം.അംഗത്വം ആഗ്രഹിക്കുന്നവര്‍, ഏത് പേരിലും അംഗത്വമെടുക്കാമെങ്കിലും സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താവ്, സ്കൂളിന്റെ പേരില്‍ തന്നെ അംഗത്വമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്നുള്ള പരിഗണനകള്‍ക്ക് ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.

സ്കൂള്‍ താളുകള്‍

സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് സ്കൂളിന്റെ പേര് തന്നെ നല്കേണ്ടതാണ്. താളുകള്‍ തുടങ്ങുമ്പോഴും വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങള്‍ പാലfക്കാന്‍ ശ്രദ്ധിക്കുക. പുതിയലേഖനം തുറന്ന് , താള്‍മാതൃകയുടെ മൂലരൂപം പകര്‍ത്തി നിങ്ങളുടെ താളിന് ഘടന നല്‍കാവുന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സ്കൂള്‍താള്‍ കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതുമാണ്.

വര്‍ഗ്ഗങ്ങള്‍

ഏതൊരു താള്‍ തയ്യാറാക്കുമ്പോഴും ആ താള്‍ ഏത് വിഭാഗത്തില്‍ ( വര്‍ഗ്ഗം) പെടുന്നവയാണ് എന്ന് വര്‍ഗ്ഗീകരിക്കുന്നത് അന്വേഷകനെ സഹായിക്കും.
സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് താഴെ [[വര്‍ഗ്ഗം: ഹൈസ്കൂള്‍]] [[വര്‍ഗ്ഗം: സ്കൂള്‍]][[വര്‍ഗ്ഗം: മലപ്പുറം(വിദ്യാഭ്യാസ ജില്ല)]]എന്ന് നല്‍കുക വഴി ആ താളിനെ
പ്രസ്തുത വിഭാഗങ്ങളില്‍ (വര്‍ഗ്ഗം) ഉള്‍പ്പെടുത്താന്‍ കഴിയും

ചിത്രങ്ങള്‍

താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. 1 MB യില്‍ താഴെയുള്ള 250 x 300 pix പരമാവധി വലിപ്പമുള്ള ചിത്രങ്ങള്‍
മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ സ്വയം നിര്‍മ്മിച്ചതോ പരിപൂര്‍ണ്ണ പകര്‍പ്പാവകാശമുള്ളതോ ആയിരിക്കണമെന്നുള്ളത്
നിര്‍ബന്ധമായും ഉറപ്പ് വരുത്തേണ്ടതാണ്.

താള്‍ മാതൃകകള്‍

താള്‍ മാതൃകകളെ ഏത് രീതിയിലും ആകര്‍ഷകമാക്കാന്‍ സാധ്യമാവുമെങ്കിലും വിക്കി മാതൃകകള്‍ അവലംബിക്കുന്നതാണ് കൂടുതല്‍ അഭിലഷണീയം.
ആര്‍ക്കും തിരുത്താന്‍ അനുവാദം നല്‍കുന്ന താളുകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്താവൂ.

ഉപതാളുകള്‍

തയ്യാറാക്കുന്ന ഓരോ താളിലേയും വാക്കുകള്‍ക്ക് അധികവിവരങ്ങള്‍ ആവശ്യമെങ്കില്‍ കണ്ണികളി(ലിങ്കുകള്‍)ലൂടെ അവ നല്‍കേണ്ടതാണ്. അധികവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും
കണ്ണികള്‍ സൃഷ്ടിക്കാവുന്നതാണ്. ബാഹ്യവിക്കി താളുകളിലേക്കും വെബ്ബ്താളുകളിലേക്കും കൂടുതല്‍ കണ്ണികള്‍ ഉള്‍പ്പെടുത്തി
സ്വന്തം താളുകളെ സമ്പുഷ്ടമാക്കാവുന്നതാണ്.

താള്‍ തിരുത്തലുകള്‍

തയ്യാറാക്കുന്ന താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍
അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്.

റഫറന്‍സ്

താളുകളില്‍ ഉള്‍പ്പെടുത്തുന്ന പലവിവരങ്ങളുടെയും ആധികാരികതയും അവലംബവും നല്കുന്നത് അഭികാമ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായതാളുകള്‍
പ്രയോജനപ്പെടുത്താവുന്നതാണ്.

മാതൃകകള്‍