എ പി എൽ പി എസ് നല്ലാനിയ്ക്കൽ

00:10, 17 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rasiya (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

................................

എ പി എൽ പി എസ് നല്ലാനിയ്ക്കൽ
വിലാസം
ആറാട്ടുപുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2017Rasiya




ചരിത്രം

      കടലോര ഗ്രാമമായ ആറാട്ടുപുഴയിലെ  നല്ലാണിക്ക‍‍‍ല്‍ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ആറാട്ടുപുഴ പ‍ഞ്ചായത്ത് എല്‍.പി.സ്കൂള്‍. ആറാട്ടുപുഴ പ‍ഞ്ചായത്തിന്റ സ്വന്തമായ ഏക വിദ്യാലയം കൂടിയാണിത് . ആറാട്ടുപുഴ പ‍ഞ്ചായത്തിലെ രാമഞ്ചേരി, വട്ടച്ചാല്‍, നല്ലാണിക്ക‍‍‍ല്‍,കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള കുുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്.
        മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും മാത്രം ഇടതിങ്ങി പാര്‍ക്കുന്ന ഒരു പ്രദേശമാണ്  ആറാട്ടുപുഴയിലെ നല്ലാണിക്ക‍‍‍ല്‍ എന്ന സ്ഥലം. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നാക്കമായ ഒരു പ്രദേശം കൂടിയാണത്. പണ്ട് ഈ പ്രദേശത്തുള്ള കുുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യാസത്തിനു പോലും സൗകര്യമില്ലായിരുന്നു. തദ്ദേശവാസികള്‍ ഈ പ്രശ്നം ഗ്രാമ പ‍ഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജനങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി പ‍ഞ്ചായത്തുതന്നെ സ്വന്തമായി നല്ലാണിക്ക‍‍‍ല്‍ എന്ന പ്രദേശത്തു ഒരു എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. അങ്ങനെ 1959 ആഗസ്റ്റ് മാസം 1-ാം തീയതി  ആറാട്ടുപുഴ പ‍ഞ്ചായത്ത് എല്‍.പി.സ്കൂള്‍ നിലവില്‍ വന്നു. ഇപ്പോള്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സര്‍ക്കാര്‍ സ്കൂള്‍  ആകുുകയും ചെയ്തു. ആറാട്ടുപുഴ പ‍ഞ്ചായത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളാണിത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച നിരവധി പ്രമുഖര്‍ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഡോക്ടര്‍ സന്തോഷ്, ഡോക്ടര്‍ സരസ്വതി തുടങ്ങിയ പേരുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. പ‍ഞ്ചായത്തില്‍ നിന്നും ലഭിച്ച കമ്പ്യൂട്ടര്‍ ഉപയോഗിച്ച്  കുുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യഭ്യാസം നല്‍കുന്നു. പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ 83 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുുട്ടികളാണ് ഇവയില്‍ അധികവും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഭൈമി
  2. പ്രഭാകരന്‍
  3. ലക്ഷ്മി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ലിയോകൃ,ഷ്ണന്‍

വഴികാട്ടി

{{#multimaps:9.232873, 76.419605 |zoom=13}}