ജി.എൽ.പി.എസ്. വെള്ളാട്ട്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 16 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12516 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. വെള്ളാട്ട്‍‍
വിലാസം
വെള്ളാട്ട് ‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌‌ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-201712516




ചരിത്രം

1956 ല്‍ വെള്ളാട്ട് പ്രദേശത്ത് ഒരു വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ആദ്യം വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍ കാരണം കുട്ടികള്‍ നന്നെ കുുറവായിരുന്നു. നാട്ടുകാരുടെ സഹായത്താല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. വിദ്യാലയ രൂപീകരണത്തിനു ശേഷം പല വര്‍ഷങ്ങളിലും കുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. എങ്കിലും നാട്ടുകാരുടെകുടെയും അദ്ധ്യാപകരുടംയും പരിശ്രമം കാരണം ഈ വിദ്യാലയം ഇന്ന് നല്ലനിലയില്‍ നിലനില്കുന്നു. എസ്.എസ്.എയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങള്‍ പുത്തനുണര്‍വ് നല്കുുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്കുളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്മുറികള്‍ പ്രവര്‍ത്തിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. ആറ് കമ്പ്യൂട്ടറുകളില്‍ നാല് ഡസ്ക്ടോപ്പും രണ്ട് ലാപ് ടോപ്പുമാണുള്ളത്. ഇതില്‍ മൂന്നെണ്ണം പ്രവര്‍ത്തന രഹിതമാണ്. രണ്ട് എല്‍.സി.ഡി.പ്രോജക്ടറുകളുണ്ട്. സ്കൂളിന് മുന്നിലായി ഒരു ചെറിയ പൂന്തോട്ടമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും കലോത്സവം , ശാസ്ത്രമേള, സ്പോര്‍ട്സ് തുടങ്ങിയ മേളകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, ഹെല്‍ത്ത് ക്ലബ്, ശുചിത്വ സേന, ഗണിത ക്ലബ് മുതലായ ക്ലബ്ബുകള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു. ക്ലാസ്മാഗസിന്‍, സ്കൂള്‍ പച്ചക്കറി എന്നിവ ശ്രദ്ധേയമാണ്.

മുന്‍സാരഥികള്‍

  1. ടി.കണ്ണന്‍ മാസ്റ്റര്‍,
  2. കെ.നാരായണന്‍ മാസ്റ്റര്‍,
  3. എ.കുഞ്ഞിരാമന്‍ മാസ്റ്റര്‍,
  4. എന്‍.വി.ഗോവിന്ദന്‍ മാസ്റ്റര്‍.
  5. എന്‍.വി.നാണുഉണിത്തിരി മാസ്റ്റര്‍,
  6. കെ.വി.സി.പ്രഭാകരന്‍ മാസ്റ്റര്‍,
  7. ടി.ശ്രീധരന്‍ മാസ്റ്റര്‍,
  8. ടി.വി.മാധവന്‍ മാസ്റ്റര്‍,
  9. സി.പത്മനാഭന്‍ മാസ്റ്റര്‍,
  10. കെ.വി.ശാരദ ടീച്ചര്‍,
  11. സി.നാരായണി ടീച്ചര്‍,
  12. എം.ദേവകി ടീച്ചര്‍

ചിത്രശാല

വഴി

ചെറുവത്തൂരില്‍ നിന്നും കയ്യൂര്‍-ചീമേനി റോഡില്‍ നാലര കിലോമീറ്റര്‍ അകലത്തിലായി മുഴക്കോം എന്ന സ്ഥലം. അവിടെ നിന്നും ഒരു കിലോ മീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളാട്ട്‍‍&oldid=335431" എന്ന താളിൽനിന്ന് ശേഖരിച്ചത്