പൊൻകുന്നം ദാമോദരൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 10 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhschavara (സംവാദം | സംഭാവനകൾ) (പുതിയ താള്‍: |പ്രാര്‍ത്ഥനാ ഗീതം പ്രാര്‍ത്ഥനാ ഗീതം രചന- പൊന്‍കുന്നം ദാമോദര…)

|പ്രാര്‍ത്ഥനാ ഗീതം പ്രാര്‍ത്ഥനാ ഗീതം

രചന- പൊന്‍കുന്നം ദാമോദരന്‍(1984) സമസ്ത മംഗളദായക ദേവാ തൊഴാം തൊഴാം ഞങ്ങള്‍ "സമസ്ത ലോകസുഖിനോ ഭവന്തു" ഭജിക്കയാം ഞങ്ങള്‍ ഭജിക്കയാം ഞങ്ങള്‍

വേദനയാലേ പിടയും പ്രാണനു മൃതസഞ്ജീവനി നീ സേവനചര്യയിതൊന്നേ ഞങ്ങള്‍ക്കീശ്വരാ, നിന്‍ ഭജനം. ഈശ്വരാ നിന്‍ ഭജനം. സമസ്ത....

സ്നേഹം കരുണ ദയാദിമഹോന്നത രൂപമൊടെന്നും നീ നേര്‍വഴി കാട്ടുക ജഗദീശ്വര,നീ ദീനദയാരൂപന്‍ ദീനദയാരൂപന്‍. സമസ്ത.... കൃഷ്ണന്‍, കൃസ്തു അള്ളായെന്നായി പലപല പേരോടെ വെട്ടിമുറിച്ചാല്‍ മുറിയാതുള്ളൊരു മര്‍ത്ത്യസ്നേഹം നീ വെട്ടം കാട്ടുക ദീനജനങ്ങടെ കണ്ണീരൊപ്പാനായ്‌ അര്‍പ്പണബോധം ഞങ്ങള്‍ക്കരുളുക സത്യജ്യോതിയേ സാക്ഷാല്‍ പ്രപഞ്ച തേജസ്സേ.

"https://schoolwiki.in/index.php?title=പൊൻകുന്നം_ദാമോദരൻ&oldid=33426" എന്ന താളിൽനിന്ന് ശേഖരിച്ചത്