ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ
ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ | |
---|---|
വിലാസം | |
എളങ്കുന്നപ്പുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-02-2017 | 26529 |
ചരിത്രം
സ്കൂൾ രേഖകൾ പ്രകാരം എളങ്കുന്നപ്പുഴ ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് 1951 ൽ ആണെന്നു കാണുന്നു .ഇപ്പോഴുള്ള കെട്ടിടത്തിന്റെ തെക്കുമാറി താത്കാലിക കെട്ടിടങ്ങളിലായി ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നതായി പഴയ കാല വിദ്യാർത്ഥികൾ പറയുന്നു .1957 -58 കാലഘട്ടത്തിൽ ശ്രീമാൻ അനന്ത രാമകൃഷ്ണ അയ്യരിൽ നിന്നും 54 സെന്റു സ്‌ഥലം വാങ്ങുകയും വർക്ക് സൂപ്രണ്ട് ശ്രീ രവിയുടെ മേൽനോട്ടത്തിൽ പണി കഴിപ്പിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രധാന കെട്ടിടം .1959 ൽ ഈ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
എളങ്കുന്നപ്പുഴ ഗവൺമെൻറ് എൽ. പി സ്കൂൾ എളങ്കുന്നപ്പുഴ ബസ്‌സ്റ്റോപ്പിനു കിഴക്കു ഭാഗം വൈപ്പിൻ മുനമ്പം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നു.
ഓട് മേഞ്ഞ പ്രധാന കെട്ടിടവും ഷീറ്റ് മേഞ്ഞു ക്ലാസ് മുറികളായി തിരിച്ചിരിക്കുന്ന വലിയ ഹാളും ,ഹാളിനകത്ത് ഒരറ്റത്തായി വലിയൊരു സ്റ്റേജും ഉണ്ട് .പ്രധാന കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ റൂം,,സ്റ്റോറ റൂം, ലൈബ്രറി എന്നിവ ഒരുക്കിയിരിക്കുന്നു .എല്ലാ മുറികളിലും വൈദുതീകരണം പൂർത്തിയായിട്ടുള്ളതാണ് . ഷീറ്റ് മേഞ്ഞ കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു .
കംപ്യൂട്ടർ പഠനം
പഠനം 100 % ഐ .സി.ടി അധിഷ്ഠിതമായി നടപ്പിലാക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം, സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ റൂം, ആവശ്യമായ കംപ്യൂട്ടറുകളും ,ഇന്റെർനെറ്റ് കണക്ഷനും വിദ്യാലയത്തിൽ ഉണ്ട്
അടുക്കള
2014 -2015 അധ്യയന വർഷത്തിൽ ഡി .ഡി ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിത അടുക്കളയും,സ്റ്റോർ റൂമുംഉണ്ട്. കൃഷിവകുപ്പിന്റെ സഹായത്തോടെ സ്‌ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റും ,എൽ .പി. ജി ഗ്യാസ് കണക്ഷനും ,പുകയില്ലാത്ത അടുപ്പും അടുക്കളയിൽ ഉപയോഗിക്കുന്നു
ടോയ്‌ലറ്റ്
മുഴുവൻ കുട്ടികൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ 4ടോയ്‌ലറ്റുകളും ,2 യൂറിനലുകളും ഒരു അഡാപ്റ്റഡ് ടോയ്‌ലറ്റും ഉണ്ട്.
ജലസ്രോതസ്
വർഷം മുഴുവൻ ശുദ്ധ ജലം ലഭിക്കുവാൻ വേണ്ട വിധത്തിൽ പൈപ്പ് കണക്ഷനും, കുഴൽകിണറുകളും ആവിശ്യത്തിന് ടാപ്പുകളുംമറ്റു സംവിധാനങ്ങളും വിദ്യാലയത്തിൽ ഉണ്ട് .
ചുറ്റുമതിൽ
വിദ്യാലയത്തിന് ചുറ്റും ചുറ്റുമതിലും രണ്ടു ഗേറ്റുകളും ഉണ്ട്.
കളിസ്‌ഥലം
കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും മാനസിക ഉല്ലാസത്തിനായി കളികളിൽ ഏർപ്പെടാനും സഹായകരമാവും വിധം മനോഹരമായ കിഡ്സ് പാർക്കും ,ഗ്രൗണ്ടും വിദ്യാലയത്തിൽ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഹെൽത്ത് ക്ലബ്ബ്
വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണു പരിസരശുചിത്വവും എന്ന തിരിച്ചറിവോടെ വളരുക ,നല്ല ആഹാരശീലങ്ങളും ,ആരോഗ്യശീലങ്ങളും പാലിക്കുക രോഗങ്ങൾ ,രോഗലക്ഷണങ്ങൾ,പകരുന്ന രീതികൾ ,പ്രതിരോധ മാർഗങ്ങൾ ,തുടങ്ങിയവയെ പറ്റിയും അറിവ് നേടുക,ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക ,തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി സ്കൂളിൽ ഹെൽത്ത് ക്ലബ് രൂപികരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുന്നു.
പ്രധാന പ്രവർത്തനങ്ങൾ
നഖ പരിശോധന (ആഴ്ചയിലൊരിക്കൽ )
പകർച്ചവ്യാധികൾ ബോധവത്കരണം
വിവിധ സഘടനകളുടെ സഹായത്തോടെ നേത്ര പരിശോധന ക്യാമ്പ്
മെഡിക്കൽ ക്യാമ്പ്
സയന്‍സ് ക്ലബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
പ്രധാന അധ്യാപകർ
- സി .എസ് ബെർണാഡ്
- കമലാക്ഷി കെ.വി
- പി.വി കാർത്ത്യായനി
- ജെന്നി ഗ്രേസ് സി.പി
- ട്രീസ
- മറിയ കെ എക്സ്
- ശോഭ
- മെറ്റിൽഡ
- നബീസ
- ഈശ്വരി
- സെലിൻ
- ജെയ്നി റോസ്
- കെ .വി ഷെർലി
മുൻ അദ്ധ്യാപകർ
- സി .എസ് ബെർണാഡ്
- പി.വി കാർത്ത്യായനി
- പി .എൻ സുനന്ദ
- കെ .കെ സാവിത്രി
- സി പി ജെന്നി ഗ്രേസ്
- പി .ആർ.ഏല്യ
- പി .പി ഐവി തോമസ്
- കെ.എ ജെയ്നി റോസ്
- എ ബാലാമണി
- കെ ജി അമ്മിണി
- ടി .കെ പാത്തുമ്മാബി
- കെ .കെ തങ്കമ്മ
- ടി .എസ് ജലജ
- സെലിൻ കെ .ടി
- സുമിത്ര എം.പി
- വി.ജി പത്മിനി
- കെ. എക്സ് മേരി
- പി.എ മെറ്റി
- ലിസി എ.പി
- മജ്നു എം എം
- ലീലാമ്മ
- ടി കെ ഗിരിജ
നേട്ടങ്ങള്‍
- വൈപ്പിൻ നിയോജക മണ്ഡലം എം .എൽ .എ ശ്രീ എസ് ശർമ്മ അവറുകൾ നടപ്പിലാക്കുന്ന വെളിച്ചം വിദ്യാഭ്യാസ പദ്ധതി 2012 -13 അധ്യയന വർഷത്തെ മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡ് (രണ്ടാം സ്‌ഥാനം)
- 14 -15 ൽ മികച്ച എം പി ടി എ അവാർഡ്
- 15 -16 ൽ സ്റ്റാൻഡേർഡ് 5 ൽ നിയോജകമണ്ഡലം ടോപ്പർ അവാർഡ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- .കെ .എസ് രാധാകൃഷ്ണൻ (എളങ്കുന്നപ്പുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ)
- ഡോക്ടർ. വിദ്യാധരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}