പാലയോട് എൽ പി എസ്
പാലയോട് എൽ പി എസ് | |
---|---|
വിലാസം | |
പാലയോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂ൪ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-02-2017 | 14731 |
== ചരിത്രം ==ഈ വിദ്യാലയം കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം തീയ്യതിയത്തെ 1427ാം നമ്പര്‍ ഗവര്ണ്മെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ല്‍ ഒരു പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.സര്‍വ്വശ്രീ.കെ.രാമുണ്ണി,ഒ.കോരന്,പി.വി.കുഞ്ഞിരാമന് നമ്പ്യാര്‍,കെ.എം.കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ എന്നീ അധ്യാപകര്‍ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരന് വാങ്ങി.ഇപ്പോള്‍ ഈ വിദ്യാലയത്തിന്‍െറ മാനേജര്‍ ശ്രീ.എം.വി.പുരുഷോത്തമനാണ്.ശ്രീ.എ.ഗോവിന്ദന്,ശ്രീമതി.പി.നന്ദിനി,ശ്രീ.പി.ശ്രീധരന്,ശ്രീമതി പി.കെ.സാവിത്രി,ശ്രീമതി.പി.വി.സുശീല ശ്രീ.പി.സുരേന്ദ്രന് എന്നീ അധ്യാപകര്‍ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വര്‍ഷത്തോളം പ്രവര്‍ത്തിച്ച് വിരമിച്ച അറബിക് അധ്യാപകനാണ് ശ്രീ.എന്‍.മമ്മദ്.ഇപ്പോഴത്തെ പ്രധാന അധ്യാപിക പി.കെ.വിമല ആണ്.
== ഭൗതികസൗകര്യങ്ങള് ==50സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളില്‍ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്, പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.